Nammude Arogyam
General

കുഞ്ഞിന്റെ പൊക്കിൾ കൊടി എങ്ങിനെ സംരക്ഷിക്കാം.. Umbilical cord care Do’s and don’ts

അമ്മയുടെ ഗർഭപാത്രത്തിലെ കുഞ്ഞുങ്ങൾക്ക് രക്തം, ഓക്സിജൻ, വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ എന്നിവ എത്തികുന്നത് ഈ പൊക്കിൾക്കൊടി വഴിയാണ്. കുഞ്ഞു ജനിച്ചാലുടൻ പൊക്കിൾക്കൊടി മുറിക്കുകയാണ് പതിവ്. ഇങ്ങനെ ചെയ്തതിനു ശേഷം ബാക്കി നിൽക്കുന്ന 2 സെന്റീമീറ്റർ മുതൽ 3 സെന്റീമീറ്റർ വരെ നീളമുള്ള പൊക്കിൾത്തണ്ടു അണുബാധ ഏൽക്കാതെ സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. എപ്പോഴും അത് വൃത്തിയാക്കുകയും അത് പൂർണമായും കരിയുന്നത് വരെ ശ്രദ്ധ പുലർത്തുകയും വേണം വൃത്തിയിൽ സൂക്ഷിക്കുക. ചെറിയ രീതിയിൽ വെയിൽ ഏൽപ്പിക്കുന്നത് പൊക്കിൾ കൊടിയിലെ അണുബാധ തടയാൻ സാധിക്കും.

കുഞ്ഞിന്റെ പൊക്കിൾ കൊടി എങ്ങിനെ സംരക്ഷിക്കാം.. Umbilical cord care Do’s and don’ts

കുഞ്ഞിന്റെ വസ്ത്രം മാറ്റി കൊടുക്കുന്നതിനു മുൻപ് നിങ്ങൾ കൈ കഴുകി എന്നു ഉറപ്പ് വരുത്തുക. കുഞ്ഞിന് ഇറുക്കമില്ലാത്ത വസ്ത്രം ധരിപ്പിക്കുക. കുഞ്ഞിന്റെ നാപ്പി എപ്പോഴും വയറിനു താഴെയായി ധരിപ്പിക്കുക. കുഞ്ഞിനെ കുളിപ്പിക്കുമ്പോൾ പൊക്കിൾ ഭാഗം വൃത്തിയാക്കാവുന്നതാണ് . ശ്രദ്ധിക്കേണ്ടത്‌ എപ്പോഴും ഈർപ്പം നിന്നാൽ അത് ഉണങ്ങുകയില്ല. ഈർപ്പം തട്ടാതെ സൂക്ഷിക്കുക .

കുഞ്ഞിന്റെ പൊക്കിൾ കൊടി എങ്ങിനെ സംരക്ഷിക്കാം.. Umbilical cord care Do’s and don’ts

ആന്റിസെപ്റ്റിക്സുകൾ ഉപയോഗിക്കുന്നതിലൂടെ പൊക്കിൾ കൊടി കരിയാൻ കൂടുതൽ സമയം എടുക്കും എന്നാണ് പറയുന്നത് . സമയമാകാതെ ആണ് നിങ്ങൾ കുഞ്ഞിനെ പ്രസവിച്ചതെങ്കിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പ്രതിരോധശേഷി ആർജിക്കാൻ കുഞ്ഞ് സമയമെടുക്കും. കുഞ്ഞിന്റെ ആരോഗ്യത്തിനായി ഡോക്ടർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക. ഉണങ്ങിയതിനു ​​ശേഷം ചെറിയ മുറിവുണ്ടാകും. ഇത് പത്തു ദിവസത്തിനുള്ളിൽ പൂർണമായും മാറും . പൊക്കിളിന്റെ ഭാഗത്തു ചെറിയ രക്തം കണ്ടേക്കാം . ഇത് വളരെ സാധാരണമാണ്. പതുക്കെ ഈ മുറിവ് പൊക്കിൾ ആയി മാറുന്നു .

കുഞ്ഞിന്റെ പൊക്കിൾ കൊടി എങ്ങിനെ സംരക്ഷിക്കാം.. Umbilical cord care Do’s and don’ts

പൊക്കിൾ കൊടി മുറിച്ച ഉടനെ ഹോസ്പിറ്റലിൽ നിന്നും ഒരു പ്ലാസ്റ്റിക് ക്ലിപ്പോ , ചെറിയ നൂലോ തന്നിട്ടുണ്ടാകാം . പൊക്കിള്‍ത്തണ്ട് ഉണങ്ങി കഴിഞ്ഞാൽ ഇത് ഒഴിവാക്കണം. പൊക്കിള്‍ത്തണ്ട് ചിലപ്പോൾ നിറം മാറി മഞ്ഞ നിറമോ തവിട്ടുനിറമോ കറുത്തനിറമോ ആകും. പൊക്കിള്‍ത്തണ്ട് സ്വാഭാവികമായി കരിഞ്ഞു പോകാൻ അനുവദിക്കുക. ഒരിക്കലും വലിച്ചെടുക്കരുത് .

Related posts