Nammude Arogyam
General

മഴക്കാലത്തു വെള്ളം കുടിക്കേണ്ടത് എങ്ങിനെ! how should we drink water in the rainy season!

മഴക്കാലത്ത് കുടിക്കുന്ന വെള്ളത്തിന്റെ കാര്യത്തിൽ ശ്രദ്ധ വേണം. മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) പ്രധാനമായും മലിനമായ വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാല്‍ കുടിക്കാനുപയോഗിക്കുന്ന വെള്ളം വളരെയേറെ ശ്രദ്ധിക്കണം. കാരണം ജലജന്യരോഗങ്ങൾ എളുപ്പത്തിൽ ശരീരത്തിലെത്തും. അതു പോലെ തന്നെ മഴക്കാലത്ത് ദാഹം തോന്നാറില്ല എന്നതും പലരും നേരിടുന്ന വിഷയമാണ്. അതിനാൽ കൃത്യമായി വെള്ളം കുടിക്കാൻ മറന്നു പോകുന്നവരുണ്ട്. വളരെ അപകടകമായി മാറുന്ന സ്ഥിതി വിശേഷമാണത്. ദാഹം തോന്നുന്നില്ലെങ്കിലും വെള്ളം കുടിക്കുക. ശരീരത്തിലെ ജലാംശം നിലനിർത്തുക. മിക്കവർക്കും വളരെ ഏറെ സംശയമുള്ള ഒരു വിഷയമാണ് മഴക്കാലത്തെ വെള്ളംകുടി. എത്ര ഗ്ലാസ്കു വെള്ളം കുടിക്കണം , വെള്ളം കുടിക്കേണ്ടതെപ്പോൾ തണുത്തതോ ചൂടുള്ളതോ എന്നിങ്ങനെ നിരവധി സംശയങ്ങൾ ആണ്.

മഴക്കാലത്തു വെള്ളം കുടിക്കേണ്ടത് എങ്ങിനെ! how should we drink water in the rainy season!

അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം.

മറ്റു രോഗങ്ങളില്ലാത്തവർ 6–8 ഗ്ലാസ് വെള്ളം ദിവസേന കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. അഞ്ചു മുതൽ എട്ടു മിനിറ്റോളം വെള്ളം വെട്ടിത്തിളയ്ക്കണം. തിളപ്പിക്കുന്ന അതേ പാത്രത്തിൽത്തന്നെ വെള്ളം സൂക്ഷിക്കുന്നതാണ് നല്ലത്. രാവിലെ എഴുന്നേറ്റയുടൻ വെള്ളം കുടിക്കുന്നതു വളരെ നല്ലതാണു. രാവിലെ വെള്ളം കുടിക്കുന്നത് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കും. ഇത് കൂടുതൽ ഓക്സിജൻ ആഗിരണം ചെയ്യാൻ സഹായകരമാകും. ആന്തരിക പ്രവർത്തനങ്ങളെ ഊർജിതമാക്കാൻ ഇത് സഹായിക്കും. ഇത് നിങ്ങളെ കൂടുതൽ ആക്ടീവാക്കും. വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് കുടലിന്‍റെ ചലനങ്ങൾക്ക് ഗുണം ചെയ്യും. ഇത് ശരീരത്തെ വിഷാംശം ഇല്ലാതാക്കും. മാലിന്യങ്ങളെ നീക്കം ചെയ്ത് ചർമം സുന്ദരമാകും. വൻകുടലിലെ മാലിന്യങ്ങളും അഴുക്കും നീക്കം ചെയ്യാൻ വെറും വയറ്റിൽ വെള്ളം കുടിക്കുന്നതുകൊണ്ട് കഴിയും. ഇതുവഴി പോഷകങ്ങളും മറ്റും പെട്ടെന്ന് ആഗിരണം ചെയ്യാൻ കഴിയും

മഴക്കാലത്തു വെള്ളം കുടിക്കേണ്ടത് എങ്ങിനെ! how should we drink water in the rainy season!

70 ശതമാനം വെള്ളമായ മനുഷ്യൻ്റെ ശരീരത്തിൽ വെള്ളത്തിന്റെ ആവശ്യം ഏവർക്കും അറിയാം. ഒരു വ്യക്തി ദിവസം 8 ഗ്ലാസ് വെള്ളം കുടിക്കണം . ശരീരത്തിൽ നിന്നും നഷ്ടപെടുന്ന വെള്ളത്തിന്റെ തോത് അനുസരിച്ചു വെള്ളത്തിന്റെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.മഴയത്തും പഴച്ചാറുകൾ നല്ലതാണ്. ഐസ് ഇടരുത്. ഉണ്ടാക്കിയാലുടൻ കുടിക്കണം. ഏറെ നേരം ഫ്രിജിലോ പുറത്തോ വെക്കരുത്. തണുപ്പായതിനാൽ ഏതു നേരവും കാപ്പിയും ചായയും ആവാം എന്ന രീതി നന്നല്ല. ഇവ ആവശ്യത്തിലേറെയായാൽ ശരീരത്തിൽ നിന്ന് മൂത്രത്തിലൂടെ ഏറെ ജലം നഷ്ടപ്പെടുകയും ക്ഷീണാവസ്ഥയ്ക്ക് വഴിവയ്ക്കുകയും ചെയ്തേക്കാം. മല്ലിക്കാപ്പി, ചുക്കുകാപ്പി, കുരുമുളകു കാപ്പി തുടങ്ങിയവ ശരീരത്തിന് നല്ലതാണ്

മഴക്കാലത്തു വെള്ളം കുടിക്കേണ്ടത് എങ്ങിനെ! how should we drink water in the rainy season!

ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂർ മുമ്പെങ്കിലും വെള്ളം കുടിച്ചാൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൻറ കാലറി കുറക്കാൻ സാധിക്കും. ഇത് ശരീരഭാരം വർധിക്കുന്നതിൽ നിന്ന് തടയും. ശരീരത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ കളയുന്നതിനു വെള്ളം വളരെ അത്യാവശ്യമാണ്, തലച്ചോറിന്റെ ശരിയായ പ്രവർത്തനങ്ങൾക്കും ഉപാപചയ പ്രവർത്തനങ്ങൾക്കും മാത്രമല്ല ചർമ്മത്തിന്റെ അഴകിനും ആരോഗ്യത്തിനും വെള്ളം സഹായിക്കുന്നു

Related posts