Nammude Arogyam
General

അമിതമായി സന്തോഷം തോന്നുകയും പെട്ടെന്ന് ദേഷ്യത്താല്‍ പൊട്ടി തെറിക്കുകയും ചെയ്യാറുണ്ടോ? Bipolar Disorder

അമിതമായി സന്തോഷം തോന്നുകയും പെട്ടെന്ന് ദേഷ്യത്താല്‍ പൊട്ടി തെറിക്കുകയും ചെയ്യാറുണ്ടോ? Bipolar Disorder:

നമ്മൾ ഓരോരുത്തരും ദിവസവും പല തരത്തിലുള്ള മാനസികാവസ്ഥകളിലൂടെ കടന്നു പോകുന്നവരാണ്.. ചിലപ്പോൾ സന്തോഷം, അല്ലെങ്കിൽ സങ്കടം, സ്നേഹം, ദേഷ്യം അങ്ങനെ എത്രയെത്ര വികാരങ്ങളെയാണ് നാം ദിവസവും നേരിടുന്നത്. മനുഷ്യ മനസുകളേക്കാൾ സങ്കീർണ്ണമായ മറ്റൊന്നും തന്നെ ഈ ലോകത്തിൽ ഇല്ല എന്ന് വേണം പറയാൻ. പലതരത്തിലുള്ള മാനസിക വ്യതിയാനങ്ങളിൽ പെട്ട് ആടിയുലഞ്ഞാണ് ഓരോ വ്യക്തിയുടെയും ജീവിതം മുമ്പോട്ട് നീങ്ങുന്നത്. ഇതൊക്കെ ഒരു വ്യക്തിയുടെ ജീവിതത്തിൽ സാധാരണയായി സംഭവിക്കുന്ന കാര്യങ്ങളാണ്. എന്നാൽ, നിങ്ങളുടെ മാനസികാവസ്ഥയിൽ അപ്രതീക്ഷിതമായി എന്തെങ്കിലും രീതിയിൽ ചാഞ്ചാട്ടം ഉണ്ടാകാറുണ്ടോ? നല്ല മൂഡില്‍ ഇരിക്കുന്നതിനിടെ പെട്ടെന്ന് ദേഷ്യത്താല്‍ പൊട്ടിത്തെറിയ്ക്കാറുണ്ടോ? ഇത്തരത്തിലുള്ള അപ്രതീക്ഷിതമായും വളരെ പെട്ടെന്നും വിഷാദവും ഉന്മാദവും മാറി മാറി വരുന്ന അവസ്ഥക്ക് പറയുന്നപേരാണ് ബൈപോളാര്‍ ഡിസോര്‍ഡര്‍. ഇത്തരത്തിലുള്ള മാനസികാവസ്ഥയിലുള്ളവര്‍ക്ക് മൂഡില്‍ പെട്ടന്ന് ഏറ്റക്കുറച്ചിലുകളുണ്ടാകും.

അമിതമായി സന്തോഷം തോന്നുകയും പെട്ടെന്ന് ദേഷ്യത്താല്‍ പൊട്ടി തെറിക്കുകയും ചെയ്യാറുണ്ടോ? Bipolar Disorder:

വളരെ ഗുരുതരമായ മാനസിക പ്രശ്നമാണ് ബൈപോളാർ ഡിസോർഡർ എന്ന് വേണമെങ്കിൽ പറയാം. വളരെ തീവ്രമായ മാനസികാവസ്ഥാ മാറ്റം ഉണ്ടാക്കുന്ന ഘട്ടം. വിഷാദാവസ്ഥയിലൂടെയോ ഉന്മാദാവസ്ഥയിലൂടെയോ ഈ വ്യക്തികൾ കടന്നുപോകാം. അപ്രതീക്ഷിതമായും വളരെ പെട്ടെന്നും വിഷാദവും ഉന്മാദവും മാറി മാറി വരുന്ന അവസ്ഥ. ഇത് ചിലപ്പോൾ ആഴ്ചകളോളം നീണ്ടു നിന്നേക്കാം.ഇത് പെട്ടന്ന് ഒരു ദിവസം കൊണ്ട് ആരംഭിക്കുന്ന പ്രശ്നമല്ല. നേരത്തെ തന്നെ ഈ അവസ്ഥ ആരംഭിച്ചിട്ടുണ്ടാകും. നൂറില്‍ ഒരാള്‍ക്കെങ്കിലും എന്നെങ്കിലും ഒരിക്കല്‍ ഇത്തരം അവസ്ഥ വന്നിട്ടുണ്ടാകും. ഇത് മിക്കവാറും ആരംഭിക്കുന്നത് ടീനേജ് പ്രായത്തിലോ അതിന് ശേഷമോ ആണ്. നാല്പത് വയസിന് ശേഷം വരാന്‍ സാധ്യതയില്ല. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ബൈപോളാര്‍ ഡിസോര്‍ഡര്‍ വരാന്‍ ഒരേ പോലെ സാധ്യതയുണ്ട്.

അമിതമായി സന്തോഷം തോന്നുകയും പെട്ടെന്ന് ദേഷ്യത്താല്‍ പൊട്ടി തെറിക്കുകയും ചെയ്യാറുണ്ടോ? Bipolar Disorder:

ലക്ഷണങ്ങൾ:

1) അമിതമായ സന്തോഷം, പ്രതീക്ഷ, ആവേശം

2)സന്തോഷത്തിലായിരിക്കുമ്പോൾ പെട്ടെന്ന് ദേഷ്യവും, ശത്രുത മനോഭാവവും ഉണ്ടാകും

3) മാനസിക അസ്വസ്ഥത

4) വേഗത്തിലുള്ള സംസാരവും ഏകാഗ്രത കുറവും

5) ഉറക്കം കുറയുകയും, ശരീരത്തിന് ഉറക്കത്തിന്റെ ആവശ്യം കുറയുകയും ചെയ്യുന്നു

6) സാധാരണയിലും ഉയർന്ന സെക്സ് ഡ്രൈവ്

7) നടത്താൻ സാധിക്കാത്ത വലിയ പ്ലാനുകൾ ഉണ്ടാക്കും

8) മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗം

9) വിശപ്പ് കുറവ്

10) ആത്മവിശ്വാസം കൂടും

11) ഏകാഗ്രത നഷ്ടപ്പെടും

12) മരണത്തെ കുറിച്ചോ ആത്മഹത്യയെ കുറിച്ചോ ഉള്ള ചിന്തകൾ

13) ആത്മഹത്യാശ്രമം

ALSO READ:കടുത്ത തലവേദനയാണോ! ഇതാകാം കാരണം..https://nammudearogyam.com/what-is-the-reason-for-headache/

അമിതമായി സന്തോഷം തോന്നുകയും പെട്ടെന്ന് ദേഷ്യത്താല്‍ പൊട്ടി തെറിക്കുകയും ചെയ്യാറുണ്ടോ? Bipolar Disorder:

ഒരാളില്‍ ബൈപോളാർ ഡിസോർഡർ ഉണ്ടാകുന്നതിന്റെ കൃത്യമായ കാരണത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ല, എന്നാല്‍ തലച്ചോറിലെ ചില ജനിതക ഘടകങ്ങളിലെ വ്യത്യാസം മൂലമാണ് ഇത് പ്രധാനമായും സംഭവിക്കുന്നത്. പാരമ്പര്യമായി ആര്‍ക്കെങ്കിലും ഈ അവസ്ഥയുണ്ടെങ്കില്‍ ഈ അവസ്ഥ ബാധിയ്ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഉറ്റവരുടെ മരണത്തിൽ ഉണ്ടാകുന്ന മാനസികാഘാതം, ബാല്യകാലത്തിലുണ്ടായ പീഡനങ്ങൾ, ശാരീരിക അസ്വാസ്ഥ്യങ്ങൾ, ഉറക്കവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ അല്ലെങ്കിൽ ജീവിതത്തെ അമിതമായി ബാധിയ്ക്കുന്ന മറ്റ് പ്രശ്നങ്ങൾ എന്നിവയും ബൈപോളാർ ഡിസോർഡറിന് കാരണമാകും.

Related posts