മഴക്കാലത്ത് നിങ്ങളുടെ മുടി തിളങ്ങട്ടെ! ഇനി ടെൻഷൻ വേണ്ട.. Let your hair shine in the rain! No more stress.
മഴക്കാലമായാൽ സൗന്ദര്യ സംരക്ഷർക്ക് മുടിയുടെ സംരക്ഷണ കാര്യത്തിൽ ആകുലത തന്നെയാണ്. ആശങ്ക പോലെ തന്നെ മുടിയ്ക്ക് ഏറെ സംരക്ഷണം നൽകേണ്ട സമയം തന്നെയാണിത്. നനഞ്ഞ മുടിയിഴകൾ ഉണങ്ങാൻ താമസിക്കുന്നത് നമ്മളെ വല്ലാതെ അസ്വസ്ഥരാക്കുന്ന ഒരു കാര്യമാണ്. മുടി ഉണങ്ങാതിരിക്കുന്നത് മൂലം അവ നമുക്കവശ്യാനുസരണം സ്റ്റൈൽ ചെയ്യാൻ സാധിക്കുകയില്ല. ഈ ലേഖനത്തിൽ മഴക്കാലത്തു നമ്മുടെ അഴകാർന്ന മുടിയെ സംരക്ഷിക്കാനുള്ള ചില ടിപ്സ് ആണ് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്. ഈ ടിപ്സ് പിന്തുടരുകയാണെങ്കിൽ മഴക്കാല ഹെയർ കെയറുകളിൽ നമുക്ക് കൃത്യമായ മാറ്റം കാണാവുന്നതാണ്.
മഴക്കാലത്ത് നിങ്ങളുടെ മുടി തിളങ്ങട്ടെ! ഇനി ടെൻഷൻ വേണ്ട.. Let your hair shine in the rain! No more stress.

1- പതിവായുള്ള ഷാമ്പൂവിങ് ഒഴിവാക്കുക.
ശിരോ ചർമത്തിന്റെ തനതായ ഈർപ്പവും എണ്ണമയവും നില നിർത്തുവാൻ ഇത് സഹായിക്കുന്നതാണ്. ശിരോ ചർമം വൃത്തിയ്ക്കുവാൻ പ്രകൃതി ദത്തമായ മാർഗങ്ങൾ ഉപയോഗിക്കാം അല്ലെങ്കിൽ വീര്യം കുറഞ്ഞ ഷാംപൂസ് ഉപയോഗിക്കാം.
മഴക്കാലത്ത് നിങ്ങളുടെ മുടി തിളങ്ങട്ടെ! ഇനി ടെൻഷൻ വേണ്ട.. Let your hair shine in the rain! No more stress.
2- മുടി നന്നായി ഡ്രൈ ആക്കി സൂക്ഷിക്കുക.
ഹീറ്റ് സ്റ്റൈലിംങ് ഉപകരണങ്ങൾ പരമാവധി ഒഴിവാക്കി മുടിയെ തനിയെ ഉണങ്ങാൻ അനുവദിക്കുക. അമിതമായ ചൂട് മുടിയുടെ സ്വാഭാവിക തനിമ നഷ്ടപ്പെടുത്തുകയും ചകിരി പരുവമാക്കുകയും ചെയ്യും.
3- മഴ കൊണ്ട് നനയുന്നതിൽ നിന്ന് സംരക്ഷണം നൽകുക.
നനഞ്ഞ മുടി പെട്ടെന്ന് പൊട്ടുന്നതിനും കേടുപാടുകൾ സംഭവിക്കുന്നതിനും കാരണമാകും. കുട, റൈൻ കോട്ട് തുടങ്ങിയവ ഉപയോഗിച്ച് മുടി ശെരിയായ രീതിയിൽ മഴയിൽ നിന്നും സംരക്ഷിക്കാം.
4- ശെരിയായ സ്റ്റൈലിംഗ്.
കെട്ടു പിണഞ്ഞു കൂടുതൽ പരിക്കുകൾ ഇല്ലാതിരിക്കാൻ സ്വാഭാവികമായ ബ്രൈഡ്, ബൺ ഹെയർ സ്റ്റൈലുകൾ ചെയ്യാം. മുടിയുടെ അറ്റം പിളരുന്നതൊഴിവാക്കാൻ കൃത്യമായ കാലയളവിൽ അറ്റം വെട്ടി ഒതുക്കാം.
5-വെളിച്ചെണ്ണ കൊണ്ട് മസ്സാജ് ചെയ്യാം.
ശിരോ ചർമത്തിനും മുടിക്കും നല്ല മോയ്സ്ചറൈസറാണ് വെളിച്ചെണ്ണ. രണ്ടു ദിവസത്തിലൊരിക്കൽ നന്നായി മുടി മസ്സാജ് ചെയുന്നത് മുടിയുടെ വളർച്ചക്കും, താരൻ മാറുന്നതിനും സഹായിക്കും. കറ്റാർ വാഴയും ഇത് പോലെ മസ്സാജ് ചെയ്യുന്നത് മുടിക്കും ശിരോ ചർമത്തിനും വളരെ നല്ലതാണ്.
മഴക്കാലത്ത് നിങ്ങളുടെ മുടി തിളങ്ങട്ടെ! ഇനി ടെൻഷൻ വേണ്ട.. Let your hair shine in the rain! No more stress.
ഓർക്കുക, നിങ്ങൾ കഴിക്കുന്നത് നിങ്ങളുടെ മുടിയിലും പ്രതിഫലിക്കുന്നു. നിങ്ങളുടെ മുടിക്ക് ഉള്ളിൽ നിന്ന് പോഷണം നൽകുന്നതിന് ധാരാളം പഴങ്ങൾ, പച്ചക്കറികൾ, പരിപ്പ്, പ്രോട്ടീൻ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. മുടിയുടെ ആരോഗ്യം നിലനിർത്താൻ തേങ്ങാവെള്ളം, പഴച്ചാറുകൾ അല്ലെങ്കിൽ ഹെർബൽ ടീ എന്നിവ കുടിച്ചുകൊണ്ട് ജലാംശം നിലനിർത്തുക.
മഴക്കാലത്ത് നിങ്ങളുടെ മുടി തിളങ്ങട്ടെ! ഇനി ടെൻഷൻ വേണ്ട.. Let your hair shine in the rain! No more stress.
കറ്റാർ വാഴ, തൈര്, തേൻ, വാഴപ്പഴം തുടങ്ങിയ ചേരുവകൾ ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചില ഹെയർ മാസ്കുകൾ ഉണ്ടാക്കുക. ഈ പ്രകൃതിദത്ത ഹെയർ മാസ്കുകൾ നിങ്ങളുടെ മുടിയിഴകൾക്ക് തിളക്കവും ശക്തിയും നൽകുവാൻ സഹായിക്കുന്നു. കാലാവസ്ഥ എന്തുതന്നെയായാലും, മനോഹരമായ മുടി നിലനിർത്തുന്നതിന് സ്നേഹവും പരിചരണവും വളരെയധികം സഹായിക്കും.