Nammude Arogyam
Maternity

ഗര്‍ഭകാലം ഉഷാറാക്കാൻ ചില പൊടിക്കൈകൾ

ഗര്‍ഭകാലം എന്നത് പലപ്പോഴും അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി പല സ്ത്രീകളും നെട്ടോട്ടമോടുന്നുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നത് മാത്രമല്ല ഗര്‍ഭകാലത്തെ ക്ഷീണിപ്പിക്കുന്നത് മാനസിക പ്രശ്‌നങ്ങളും പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഗര്‍ഭിണിയാണ് എന്ന് അറിയുന്ന നിമിഷം മുതല്‍ തന്നെ പലരും ക്ഷീണത്തെക്കുറിച്ചാണ് ആദ്യം ചിന്തിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം ഓരോ ദിവസവും മുന്നോട്ട് പോവുന്നതിന്. ചിലരില്‍ ഗര്‍ഭത്തിന്റെ ആദ്യത്തെ മൂന്ന് മാസം വളരെയധികം ക്ഷീണവും പ്രശ്‌നങ്ങളും ഉണ്ടാവുന്നു. എന്നാല്‍ അടുത്ത ട്രൈമസ്റ്ററിലേക്ക് കടക്കുമ്പോള്‍ ഇതിന് മാറ്റം വരുന്നു.

എന്നാല്‍ ഗര്‍ഭാവസ്ഥയിലെ ക്ഷീണം കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് മാനസികമായും ശാരീരികമായും ക്ഷീണിപ്പിക്കുന്നു. എന്നാല്‍ ക്ഷീണം തോന്നുന്നതിന് പല വിധത്തിലുള്ള ഘടകങ്ങളും ഉണ്ട്. ഇതില്‍ ക്ഷീണത്തെ എങ്ങനെ ഇല്ലാതാക്കാം എന്നതാണ് ശ്രദ്ധിക്കേണ്ടത്. ഇത്തരം കാര്യങ്ങള്‍ ഓരോ ദിവസവും ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഇത് ഗര്‍ഭകാലം ഉഷാറാക്കുന്നതിന് സഹായിക്കുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം.

സ്ത്രീകളില്‍ പലപ്പോഴും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് നന്നായി ഉറങ്ങാന്‍ സാധിക്കാത്തത്. ഗര്‍ഭകാലം പലപ്പോഴും ഉറക്കമില്ലായ്മയുടെ കൂടി സമയമാണ്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. പലപ്പോഴും മോണിംഗ് സിക്‌നസ് പോലുള്ള പ്രശ്‌നങ്ങള്‍ വലക്കുന്നു. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. ഹോര്‍മോണ്‍ മാറ്റങ്ങളാണ് പലപ്പോഴും ഈ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഉറക്കമില്ലായ്മയെ പ്രതിരോധിക്കുന്നതിന് ശ്രദ്ധിക്കണം. ആവശ്യത്തിന് ഭക്ഷണം കഴിക്കുന്നതിലൂടേയും ക്ഷീണത്തെ ഇല്ലാതാക്കുന്നതിലൂടെയും നമുക്ക് ഉറക്കമില്ലായ്മയെ പ്രതിരോധിക്കാന്‍ സാധിക്കും. ഈ സമയത്തെ ക്ഷീണത്തെ പ്രതിരോധിക്കാന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

ഗര്‍ഭകാലത്ത് സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഭക്ഷണം കഴിക്കാന്‍ സാധിക്കാത്തത്. ഇത് പലപ്പോഴും രാവിലെയുള്ള മനം പിരട്ടലിലേക്ക് നയിക്കും എന്നതിനാല്‍ പലരും ഭക്ഷണത്തിന്റെ കാര്യത്തില്‍ പുറകോട്ട് നില്‍ക്കുന്നു. ഇത്തരം അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ പെട്ടെന്ന് ദഹിക്കുന്ന തരത്തിലുള്ള ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. അമിതമായി കാര്‍ബോഹൈഡ്രേറ്റ് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. കാരണം ഇവ എപ്പോഴും ഉറക്കം തൂങ്ങുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യകരമായ ഭക്ഷണം ഒരു പരിധി വരെ ക്ഷീണത്തെ ഇല്ലാതാക്കുന്നു.

വ്യായാമം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. വ്യായാമം ചെയ്യാത്ത വ്യക്തിയാണെങ്കില്‍ ഗര്‍ഭാവസ്ഥയില്‍ വ്യായാമം ചെയ്യുന്നത് സൂക്ഷിച്ച് വേണം. എന്നാല്‍ ദിനവും വ്യായാമം ചെയ്യുന്ന വ്യക്തിയാണെങ്കില്‍ ഗര്‍ഭകാലത്തും വ്യായാമം ചെയ്യാവുന്നതാണ്. എന്നാല്‍ പുതിയതായി വ്യായാമം തുടങ്ങുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. പക്ഷേ എയറോബിക്‌സ് പോലുള്ള വ്യായാമം ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. വ്യായാമം മികച്ച ഉറക്കത്തെ പ്രോത്സാഹിപ്പിക്കുകയും എന്‍ഡോര്‍ഫിനുകള്‍ പുറത്തുവിടുന്നതിലൂടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതെല്ലാം ക്ഷീണത്തെ അകറ്റുന്നു.

ഉറക്കം കൃത്യമാക്കുന്നതിന് ശ്രദ്ദിക്കുക. കൃത്യമായി എട്ട് മുതല്‍ ഒന്‍പത് മണിക്കൂറുകള്‍ വരെ ഉറങ്ങുന്നതിന് ശ്രദ്ധിക്കണം. കൂടുതല്‍ ഉറക്കം ഇല്ലാതിരിക്കുന്നതിനും ശ്രദ്ധിക്കണം. കാരണം കൂടുതല്‍ നേരം ഉറങ്ങുന്നത് ക്ഷീണം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് ഉറങ്ങുന്നതിന് കൃത്യ സമയം വെക്കേണ്ടതാണ്. എന്നാല്‍ ഉറക്കം വന്നെന്ന് തോന്നിയാല്‍ ഉറങ്ങുന്നതില്‍ മടി കാണിക്കേണ്ടതില്ല. 15 മുതല്‍ 20 മിനിറ്റ് വരെയുള്ള ചെറിയ ഉറക്കങ്ങള്‍ എന്തുകൊണ്ടും നല്ലതാണ്.

കാപ്പിയും ചായയും കുടിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. കാരണം കഫീന്റെ ഉപയോഗം പ്രശ്‌നം വര്‍ദ്ധിപ്പിക്കുന്നു. ഇത് ക്ഷീണം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഒരു നിശ്ചിത അളവില്‍ കാപ്പി കുടിക്കുന്നത് നല്ലതാണ്. എന്നാല്‍ ഇതില്‍ കഫീന്റെ അളവ് വര്‍ദ്ധിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. ഇത് അമിത ക്ഷീണത്തിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്.

ഉണ്ടാവുന്ന മാനസികാരോഗ്യം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഹോര്‍മോണ്‍ മാറ്റങ്ങള്‍ മാനസികാരോഗ്യത്തെ നശിപ്പിക്കുന്നുണ്ട്. ഇത് മനസ്സിനേയും അത് വഴി ശരീരത്തേയും ക്ഷീണിപ്പിക്കുന്നു. ഇത്തരം അവസ്ഥകള്‍ നിസ്സാരമല്ല. കരച്ചിലും ക്ഷീണവും എല്ലാം മാനസികാരോഗ്യത്തേയും ശാരീരികാരോഗ്യത്തേയും ബാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ഗര്‍ഭിണിയാണെങ്കില്‍ സ്ഥിരമായ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കാരണം അനീമിയയോ ഹൈപ്പോതൈറോയിഡിസമോ ഇല്ലെന്ന് ഉറപ്പുവരുത്താന്‍ ഇത് സഹായിക്കും.

Related posts