Nammude Arogyam
General

വേദനകൾ സൃഷ്ടിക്കും ആരോഗ്യപ്രശ്‌നങ്ങള്‍

വേദന എപ്പോഴും അല്‍പം മോശം അവസ്ഥകളും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുമ്പോള്‍ അറിഞ്ഞിരിക്കേണ്ടത് വേദനയുടെ ഉറവിടം കണ്ടെത്തുക എന്നുള്ളതാണ്. കഴുത്തില്‍ തരുണാസ്ഥി, ഡിസ്‌കുകള്‍, അസ്ഥിബന്ധങ്ങള്‍, എല്ലുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്. എന്നാല്‍ എന്താണ് സെകര്‍വ്വിക്കല്‍ സ്‌പോണ്ടിലോസിസ് എന്ന് പലര്‍ക്കും അറിയില്ല. കഠിനമായ കഴുത്ത് വേദനയാണ് പ്രധാന ലക്ഷണം. ഇന്നത്തെ കാലത്ത് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകളെ തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്.

സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ് എന്നത് സെര്‍വിക്കല്‍ നട്ടെല്ലില്‍ പ്രായവുമായി ബന്ധപ്പെട്ട തേയ്മാനത്തിനുള്ള പൊതുവായ പദത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് കഴുത്ത് വേദന, കഴുത്ത് ദൃഢത, മറ്റ് ലക്ഷണങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. ചിലപ്പോള്‍ ഈ അവസ്ഥയെ കഴുത്തിലെ ആര്‍ത്രൈറ്റിസ് അല്ലെങ്കില്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് എന്ന് വിളിക്കുന്നു. ഇത്തരം അവസ്ഥകള്‍ക്ക് എന്താണ് ലക്ഷണം, എന്താണ് ചികിത്സ, ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാം.

നട്ടെല്ല് മുഴുവന്‍ 24 കശേരുക്കളാണ് (നട്ടെല്ലിന്റെ അസ്ഥികള്‍) ഉള്ളത്. തലയോട്ടിയുടെ അടിയില്‍ തുടങ്ങുന്ന ഏഴ് കശേരുക്കളാണ് സെര്‍വിക്കല്‍ നട്ടെല്ലില്‍ അടങ്ങിയിരിക്കുന്നത്. സുഷുമ്നാ നാഡിയും ഞരമ്പുകളും പേശികളും അവയവങ്ങളും ഉള്‍പ്പെടെ തലച്ചോറിനും ശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്കും ഇടയില്‍ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ശരീരത്തിന്റെ ഷോക്ക് അബ്‌സോര്‍ബറുകള്‍ പോലെയാണ് ഡിസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെയുണ്ടാവുന്ന മാറ്റങ്ങളുടെ ഫലമായാണ് സെര്‍വ്വിക്കല്‍ സ്‌പോണ്ടിലോസിസ് ഉണ്ടാവുന്നത്. പ്രായമാകുന്നത് വഴിയാണ് പലപ്പോഴും ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിക്കുന്നത്.

സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ് എത്രത്തോളം സാധാരണമാണ് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. നട്ടെല്ലിലെ മാറ്റങ്ങള്‍ പ്രായമാകുന്നതിന്റെ ഒരു സാധാരണ ഭാഗമായി കണക്കാക്കപ്പെടുന്നു. മുപ്പതുകളില്‍ നട്ടെല്ലില്‍ പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്നു. 60 വയസ്സാകുമ്പോള്‍, 10 ല്‍ ഒന്‍പത് പേര്‍ക്കും സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ് ഉണ്ടാവുന്നതിനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ് വരാനുള്ള സാധ്യത ഏറ്റവും കൂടുതല്‍ ആര്‍ക്കാണ് എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്. പ്രായമാകുന്നതിലൂടെ പലപ്പോഴും കഴുത്ത് വേദനയോ സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസുമായി ബന്ധപ്പെട്ട മറ്റ് ലക്ഷണങ്ങളോ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്.

സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസിന്റെ ഏറ്റവും വലിയ അപകട ഘടകം വാര്‍ദ്ധക്യമാണ്. പ്രായമാകുമ്പോള്‍ കഴുത്തിലെ സന്ധികളില്‍ വരുന്ന മാറ്റങ്ങളുടെ ഫലമായി സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ് പലപ്പോഴും കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നു. ഡിസ്‌ക് ഹെര്‍ണിയേഷന്‍, നിര്‍ജ്ജലീകരണം, അസ്ഥി സ്പര്‍സ് എന്നിവയെല്ലാം വാര്‍ദ്ധക്യത്തിന്റെ ഫലങ്ങളാണ്. വാര്‍ദ്ധക്യം ഒഴികെയുള്ള അവസ്ഥകളിലും സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ് സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

കഴുത്തിന് ഏല്‍ക്കുന്ന പരിക്കുകള്‍, ജോലിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കനത്ത ഭാരം ഉയര്‍ത്തുന്നതിലൂടെ കഴുത്തില്‍ അധിക സമ്മര്‍ദ്ദം ചെലുത്തുന്നത്, അസുഖകരമായ അവസ്ഥയില്‍ കഴുത്ത് ദീര്‍ഘനേരം കംഫര്‍ട്ട് അല്ലാത്ത അവസ്ഥയില്‍ പിടിക്കുന്നത്, അല്ലെങ്കില്‍ ദിവസം മുഴുവന്‍ ഒരേ ഭാഗത്തേക്ക് കഴുത്ത് ചലിപ്പിക്കുന്നത്, ജനിതക ഘടകങ്ങള്‍ (സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസിന്റെ കുടുംബ ചരിത്രം), പുകവലി, അമിതഭാരം തുടങ്ങിയവയെല്ലാം ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. അതുകൊണ്ട് ശ്രദ്ധിക്കണം.

സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ് ഉള്ള മിക്ക ആളുകള്‍ക്കും കാര്യമായ ലക്ഷണങ്ങളില്ല. രോഗലക്ഷണങ്ങള്‍ സംഭവിക്കുകയാണെങ്കില്‍, അവ പലപ്പോഴും അവസാന ഘട്ടത്തിലാണ് മനസ്സിലാവുന്നത്. ക്രമേണ വികസിക്കുകയോ പെട്ടെന്ന് സംഭവിക്കുകയോ ചെയ്യാവുന്നതാണ് ഇത്. തോളില്‍ ബ്ലേഡിന് ചുറ്റുമുള്ള വേദനയാണ് ഒരു സാധാരണ ലക്ഷണം. ചിലര്‍ കൈയ്യിലും വിരലുകളിലും വേദനയെക്കുറിച്ച് പരാതിപ്പെടുന്നു. നില്‍ക്കുമ്പോള്‍, ഇരിക്കുമ്പോള്‍, തുമ്മുമ്പോള്‍, ചുമക്കുമ്പോള്‍ തുടങ്ങിയ അവസ്ഥകളിലെല്ലാം വേദന വര്‍ദ്ധിച്ചേക്കാം.

പ്രായമാകുമ്പോള്‍, സാധാരണ തേയ്മാനം കാരണം നട്ടെല്ലില്‍ പലവിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. മധ്യവയസ്സ് മുതല്‍, കശേരുക്കള്‍ തമ്മിലുള്ള ഡിസ്‌കുകള്‍ മാറാന്‍ തുടങ്ങും. ഈ മാറ്റങ്ങളുടെ ഫലമായാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് എത്തിക്കും.

ഇന്നത്തെ കാലത്ത് ഇത്തരം രോഗങ്ങളുടെ തീവ്രത വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. കാരണം ലാപ്‌ടോപ് കൂടുതല്‍ ഉപയോഗിക്കുന്നവരിലും ഇരുന്ന് ജോലി ചെയ്യുന്നവരിലും ആണ് ഇത്തരം അവസ്ഥകള്‍ കൂടുതല്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇടക്കിടക്ക് എഴുന്നേറ്റ് നടക്കുന്നതിനും ചെറിയ വ്യായാമങ്ങള്‍ ചെയ്യുന്നതിനും പൊസിഷന്‍ മാറ്റി ഇരിക്കുന്നതിനും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം അവസ്ഥകളില്‍ ഈ രോഗാവസ്ഥയെ ഒരു പരിധി വരെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്.

Related posts