എന്താ നമ്മുടെ ബീരാൻ്റ അവസ്ഥ ? ഹോസ്പിറ്റൽ നിന്ന് ഡിസ്ചാർജ് ചെയ്തോ ആവോ, ഇല്ലെങ്കിൽ ഒന്ന് പോയി കാണായിരുന്നു.
ഹേ…… ബീരാനിക്കാക്ക് എന്ത് പറ്റി ?
നീ അപ്പോൾ ഒന്നും അറിഞ്ഞില്ലേ ? മിനിയാന്ന് ളുഹർ നിസ്കരിക്കാൻ പള്ളിയിൽ വന്നതാ , നിസ്കാരത്തിൻ്റെ ഇടയിൽ ബീരാൻ കുഴഞ്ഞു വീണു. അപ്പോ തന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ട്പോയി. അവിടെ എത്തിയപ്പോഴാ പ്രഷർ കൂടിയിട്ട് ഒരു ഭാഗം തളർന്നിരിക്കുന്നു അറിഞ്ഞത്. പാവം, അവനായിരുന്നു ആ കുടുംബത്തിൻ്റെ ഏക ആശ്രയം……….
നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒരു ജീവിതശൈലി രോഗമാണ് ഹൈപ്പർടെൻഷൻ. രക്താതിമർദമുള്ള 99% ആൾക്കാരിലും അതിൻ്റെ കാരണം കണ്ടുപിടിക്കാൻ കഴിയാറില്ല.ഇതിനെ എസെൻഷ്യൽ ഹൈപ്പർ ടെൻഷൻ എന്നാണ് വിളിക്കുന്നത്. ബാക്കിയുള്ള ശതമാനമാളുകളിൽ വ്യക്കരോഗങ്ങൾ, ഹോർമോൺ തകരാറുകൾ, സ്റ്റിറോയ്ഡുകൾ പോലെയുള്ള മരുന്നുകളുടെ അമിതോപയോഗം, അമിതവണ്ണം തുടങ്ങിയവയായിരിക്കും കാരണങ്ങൾ.
കണ്ടുപിടിക്കാൻ ഏറ്റവും എളുപ്പമുള്ള രോഗമാണ് രക്തസമ്മര്‍ദ്ദം ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും ഉപയോഗിച്ച് നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനുള്ള ഒരു പ്രധാന പോഷകമായി പൊട്ടാസ്യം കണക്കാക്കപ്പെടുന്നു. ഈ മൈക്രോ ന്യൂട്രിയന്റ് ശരീരത്തിലെ സോഡിയത്തിന്റെ പ്രഭാവം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് രക്തക്കുഴലുകളില്‍ സ്വാധീനം ചെലുത്തി നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു.
ഉത്കണ്ഠയും സമ്മര്‍ദ്ദവും നിയന്ത്രിക്കാന്‍ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ സഹായിക്കും. നിങ്ങള്‍ക്ക് രക്താതിമര്‍ദ്ദം ഉണ്ടെങ്കില്‍, നിങ്ങളുടെ ഭക്ഷണത്തില്‍ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ചേര്‍ക്കണം. രക്താതിമര്‍ദ്ദത്തിനെതിരെ പോരാടുന്നതിന് പൊട്ടാസ്യം എങ്ങനെ ഗുണം ചെയ്യുന്നുവെന്നും പൊട്ടാസ്യം മികച്ച രീതിയില്‍ അടങ്ങിയ ചില ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നും നിങ്ങള്‍ക്ക് വായിക്കാം.
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ പൊട്ടാസ്യം
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കൈകാര്യം ചെയ്യുന്നതിന് പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്, കാരണം പൊട്ടാസ്യം സോഡിയത്തിന്റെ ഫലങ്ങള്‍ കുറയ്ക്കുന്നു. നിങ്ങള്‍ കൂടുതല്‍ പൊട്ടാസ്യം കഴിക്കുമ്പോള്‍ മൂത്രത്തിലൂടെ സോഡിയം പുറംതള്ളപ്പെടുന്നു. നിങ്ങളുടെ രക്തക്കുഴലുകളുടെ ധമനികളില്‍ പിരിമുറുക്കം കുറച്ച് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും പൊട്ടാസ്യം സഹായിക്കുന്നു. 120/80 ന് മുകളിലുള്ള രക്തസമ്മര്‍ദ്ദമുള്ള മുതിര്‍ന്നവരില്‍ ഭക്ഷണത്തിലൂടെ പൊട്ടാസ്യം വര്‍ദ്ധിപ്പിക്കുന്നത് അത്യാവശ്യമാണ്. എന്നാല്‍ വൃക്കരോഗമുള്ളവരില്‍ പൊട്ടാസ്യം ദോഷകരമാണ്, കാരണം പൊട്ടാസ്യം ചില മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. അതിനാല്‍ വൃക്കരോഗമുള്ള രക്തസമ്മര്‍ദ്ദം കൂടിയ രോഗികള്‍ നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുക.
പൊട്ടാസ്യവും ഭക്ഷണക്രമവും ശരാശരി മുതിര്‍ന്നവര്‍ക്ക് ശുപാര്‍ശ ചെയ്യുന്ന പൊട്ടാസ്യം പ്രതിദിനം 4,700 മില്ലിഗ്രാം ആണ്. പഴങ്ങള്‍, പച്ചക്കറികള്‍, കൊഴുപ്പ് രഹിത അല്ലെങ്കില്‍ കൊഴുപ്പ് കുറഞ്ഞ പാല്‍ ഭക്ഷണങ്ങളും മത്സ്യങ്ങളും പൊട്ടാസ്യത്തിന്റെ നല്ല പ്രകൃതിദത്ത ഉറവിടങ്ങളാണ്. ഉദാഹരണത്തിന്, ഒരു ഇടത്തരം വാഴപ്പഴത്തില്‍ ഏകദേശം 420 മില്ലിഗ്രാം പൊട്ടാസ്യം ഉണ്ട്, അര കപ്പ് മധുരക്കിഴങ്ങില്‍ 475 മില്ലിഗ്രാം പൊട്ടാസ്യം നിങ്ങള്‍ക്ക് ലഭിക്കുന്നു.
പൊട്ടാസ്യം ഭക്ഷണങ്ങള്‍
പൊട്ടാസ്യം ഭക്ഷണങ്ങള്‍ ആപ്രിക്കോട്ട്, ആപ്രിക്കോട്ട് ജ്യൂസ്, അവോക്കാഡോ, തണ്ണിമത്തന്‍, കൊഴുപ്പ് രഹിത അല്ലെങ്കില്‍ കൊഴുപ്പ് കുറഞ്ഞ പാല്‍, കൊഴുപ്പില്ലാത്ത തൈര്, മുന്തിരി, ഇലകള്‍, പരവ മത്സ്യം, ട്യൂണ, കൂണ്‍, ഓറഞ്ച്, പയര്‍, ഉരുളക്കിഴങ്ങ്, പഌ, ഉണക്കമുന്തിരി, ഈന്തപ്പഴം, ചീര, തക്കാളി തുടങ്ങിയവ. സോഡിയത്തിലൂടെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന ഫലങ്ങള്‍ കുറയ്ക്കാന്‍ പൊട്ടാസ്യം സഹായകമാകുമെങ്കിലും, കൂടുതല്‍ പൊട്ടാസ്യം കഴിക്കുന്നത് അല്‍പം അപകടമാണ്. വൃക്ക സംബന്ധമായ അസുഖമുള്ളവര്‍ക്ക് വളരെയധികം പൊട്ടാസ്യം ദോഷകരമാണ്.
1.വാഴപ്പഴം
നിങ്ങള്‍ക്ക് എവിടെയും എപ്പോളും എളുപ്പത്തില്‍ ലഭിക്കുന്ന ഒന്നാണ് വാഴപ്പഴം. രക്താതിമര്‍ദ്ദത്തിനെതിരെ പോരാടാന്‍ സഹായിക്കുന്ന പൊട്ടാസ്യം ധാരാളമായി വാഴപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. വാഴപ്പഴം ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്ന വാഴപ്പഴം നിങ്ങളുടെ വിശപ്പകറ്റാന്‍ സഹായിക്കുന്ന ആരോഗ്യകരമായ ലഘുഭക്ഷണമാണ്. കൂടുതല്‍ നേരം വിശപ്പുരഹിതമായി നിങ്ങളെ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഫൈബറും വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു.
2.ഇലക്കറികള്‍
ആരോഗ്യമുള്ള ഒരു ശരീരത്തിനായി ഇലക്കറികള്‍ നിങ്ങളുടെ ഭക്ഷണത്തിലെ ഒരു പ്രധാന ഭാഗമായിരിക്കണം. നിങ്ങളുടെ ഭക്ഷണത്തില്‍ ആവശ്യമായ പോഷകങ്ങള്‍ ചേര്‍ക്കാന്‍ പതിവായി ഇലക്കറികള്‍ കഴിക്കുന്നത് നല്ലതാണ്. ഇലക്കറികളില്‍, പ്രത്യേകിച്ച് ചീരയില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. സലാഡുകള്‍ മുതല്‍ ജ്യൂസ് വരെ നിങ്ങള്‍ക്ക് ഈ ഭക്ഷ്യ ഇലകള്‍ ഉപയോഗിച്ച് തയാറാക്കാം.
3.തൈര്
കാല്‍സ്യം, പൊട്ടാസ്യം എന്നിവയുടെ മികച്ച ഉറവിടമാണ് തൈര്. ആരോഗ്യകരമായ ബാക്ടീരിയകള്‍ നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. രക്താതിമര്‍ദ്ദം ഉള്ളവര്‍ക്ക് ആരോഗ്യകരമായ ലഘുഭക്ഷണമാണ് തൈര്. സ്വാഭാവിക തൈര് തിരഞ്ഞെടുക്കുക, നിങ്ങള്‍ മധുരമുള്ള തൈര് ഒഴിവാക്കാനും ശ്രദ്ധിക്കുക.
4.തണ്ണിമത്തന്‍
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. തണ്ണിമത്തനില്‍ നല്ല അളവില്‍ ലൈകോപീന്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, പൊട്ടാസ്യം, അമിനോ ആസിഡ്, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. സോഡിയവും കലോറിയും കുറവാണ് തണ്ണിമത്തനില്‍.