ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. രക്തക്കുറവ്. കുട്ടികള്‍ക്ക് പഠിയ്ക്കുമ്പോള്‍ ഓര്‍മക്കുറവ്, രോഗങ്ങള്‍ പെട്ടെന്ന് വിട്ടുമാറുന്നില്ല, അടിക്കടി രോഗങ്ങള്‍ വരുന്നു എന്നിവയെല്ലാം തന്നെ രക്തക്കുറവ് കാരണമുണ്ടാകാം. പൊതുവേ രക്തക്കുറവ്, വിളര്‍ച്ച എന്നാണ് അറിയപ്പെടുന്നത്. രക്തക്കുറവ്. പല ശാരീരിക അസ്വസ്ഥതകള്‍ക്കും വഴിയൊരുക്കും. ഇതിന് പരിഹാരമായി അയേണ്‍ ഗുളികകളും മറ്റും കഴിയ്ക്കുന്നതിനേക്കാള്‍ നല്ലത് ചില സ്വാഭാവിക പരിഹാരങ്ങള്‍ തേടുന്നതാണ്.
രക്തക്കുറവിന് ചില പ്രത്യേക ലക്ഷണങ്ങളുണ്ട്. വ്യായാമം ചെയ്യുമ്പോള്‍ പെട്ടെന്ന് കിതപ്പ്, തലവേദന, കയറ്റം കയറുമ്പോഴോ മറ്റോ നെഞ്ചിടിപ്പ് (പ്രത്യേകിച്ചും നമ്മുടെ നെഞ്ചിടിപ്പ് നമുക്ക് തന്നെ കേള്‍ക്കാന്‍ സാധിയ്ക്കുക), ഉറക്കുറവ്, ചര്‍മത്തില്‍ കാണുന്ന വ്യത്യാസം (അതായത് ചര്‍മത്തിന് തിളക്കക്കുറവ്), മുടി കൊഴിയുക, കണ്ണുകള്‍ക്ക് തിളക്കം നഷ്ടപ്പെടുന്നു, ചുളിവുകള്‍ വീഴുന്നു. വിരല്‍ത്തുമ്പത്തോ നഖത്തിലോ അമര്‍ത്തിയാല്‍ വെളുപ്പ് നിറം തുടങ്ങിയവയെല്ലാം രക്തക്കുറവിന്റെ ലക്ഷണങ്ങളാണ്.
ഇതു പോലെ കൈകാലുകള്‍ക്ക് അകാരണമായി അനുഭവപ്പെടുന്ന തണുപ്പും രക്തക്കുറവ് ലക്ഷണമാണ് കാണിയ്ക്കുന്നത്. ശരീരത്തില്‍ അനുഭവപ്പെടുന്ന കഴപ്പ്, മസില്‍ വലിഞ്ഞു മുറുകുന്നത് തുടങ്ങിയവയും രക്തക്കുറവ് കൊണ്ടാകാം. ഇത്തരം ലക്ഷണങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണമെങ്കിലും ഉണ്ടെങ്കില്‍ രക്തക്കുറവ് ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. രക്തക്കുറവിന് പല കാരണമുണ്ടാകും. ആഹാരം പോരായ്മ, അല്ലെങ്കില്‍ ആഹാരം വലിച്ചെടുക്കാന്‍ സാധിയ്ക്കാത്തത്, അല്ലെങ്കില്‍ രക്തം നഷ്ടപ്പെടുന്ന ഏതെങ്കിലും രോഗം തുടങ്ങിയവ രക്തക്കുറവിന്റെ കാരണങ്ങളിൽപ്പെട്ടതാണ്.
രക്തക്കുറവിന് പ്രധാനപ്പെട്ട ചില പരിഹാര വഴികളുണ്ട്. രക്തക്കുറവിന് പരിഹാരമെന്നോണം നോണ്‍ വെജ് കഴിച്ച ശേഷം വൈറ്റമിന്‍ സി ഉളള ഏതെങ്കിലും ഭക്ഷണം കഴിയ്ക്കാം. മീന്‍, ഇറച്ചി എന്നിവ കഴിച്ച ശേഷം ഓറഞ്ച്, പേരയ്ക്ക് എന്നിവ കഴിയ്ക്കാം. കാരണം അയേണ്‍ വേഗം ശരീരം വലിച്ചെടുക്കാന്‍ വൈറ്റമിന്‍ സി നല്ലതാണ്. ഇറച്ചി പോലുള്ളവ അയേണ്‍ ഉള്ളവയാണ്. ഇതു പോലെ തന്നെ ഇലക്കറികളും മറ്റും കഴിക്കുമ്പോഴും ഇതേ രീതി ചെയ്യാം.
യോഗര്‍ട്ട് ഒരു ടീസ്പൂണ്‍ എടുക്കുക. ഇത് ഒരു ടീസ്പൂണ്‍ എടുത്ത് ഇതില്‍ കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കി രാവിലെയും രാത്രിയും ഒരു ടീസ്പൂണ്‍ വീതം കഴിയ്ക്കാം. ഇത് രക്തവര്‍ദ്ധനവിന് ആയുര്‍വേദം പറയുന്ന ഒന്നാണ്. ഇതുപോലെ ഒരു ടീസ്പൂണ്‍ തേനില്‍ കറുത്ത എള്ള് പൊടിപ്പിച്ചത് ചേര്‍ത്ത് കഴിയ്ക്കാം. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്ക്. മാസമുറ പ്രശ്‌നങ്ങള്‍ക്ക് ഇത് നല്ലതുമാണ്. ഇതു പോലെ എളളുണ്ടയും ഈന്തപ്പഴവും കഴിയ്ക്കുന്നത് നല്ലതാണ്. ഇവ രണ്ടും ചേര്‍ത്ത് കഴിയ്ക്കുന്നത് രക്തവര്‍ദ്ധനവിന് നല്ലതാണ്. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്ക്. മാസമുറ സമയത്ത് ബ്ലീഡിംഗ് പ്രശ്‌നങ്ങള്‍ കൊണ്ട് വരുന്ന വിളര്‍ച്ചയ്ക്കും ഇതേറെ നല്ലതാണ്.
ഇതു പോലെ കഴിയ്ക്കാവുന്ന ഒന്നാണ് നേന്ത്രപ്പഴം പുഴുങ്ങിയതില്‍ ശര്‍ക്കര ചേര്‍ത്ത് കഴിയ്ക്കുന്നത്. ഇതല്ലെങ്കില്‍ തേന്‍ ചേര്‍ത്ത് കഴിയ്ക്കാം. ഇതു പോലെ ഇലക്കറികള്‍, ഇത് ചീരയോ മുരിങ്ങയിലയോ എന്താണെങ്കിലും പാകം ചെയ്ത ശേഷം അല്‍പം നാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് കഴിയ്ക്കുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ അയേണ്‍, വൈറ്റമിന്‍ സി ഒരുമിക്കുന്നു. ഇവ ഒരുമിക്കുമ്പോള്‍ പെട്ടെന്ന് തന്നെ അയേൺ വലിച്ചെടുക്കാന്‍ സാധിയ്ക്കുന്നു. ഇതുപോലെ ബീറ്റ്‌റൂട്ട് പകുതി വേവിച്ച് ഉടച്ച് ഒരു നെല്ലിക്കയുടെ ജ്യൂസ് കലര്‍ത്തി കഴിയ്ക്കാം. വേണമെങ്കില്‍ അല്‍പം ശര്‍ക്കരയോ തേനോ ചേര്‍ത്ത് കഴിയ്ക്കാം. ഇതു പോലെ നെല്ലിക്കാ അരിഷ്ടവും നല്ലതാണ്.
രക്തക്കുറവിന് പരിഹാരമായി അയേണ്‍ ഗുളികകളും മറ്റും കഴിയ്ക്കുന്നതിനേക്കാള്‍ നല്ലത് മുകളിൽ പറഞ്ഞ ചില സ്വാഭാവിക പരിഹാരങ്ങള്‍ തേടുന്നതാണ്.