Nammude Arogyam
GeneralHealthy Foods

കാടമുട്ട:വലിപ്പത്തില്‍ കുഞ്ഞനെങ്കിലും, ഗുണങ്ങളിൽ മുൻപന്തിയിൽ

മുട്ട പൊതുവേ ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല. ഏറെ പോഷകങ്ങള്‍ അടങ്ങിയ മുട്ട നോണ്‍ വെജിറ്റേറിയന്‍ കഴിയ്ക്കാത്തവര്‍ പോലും കഴിയ്ക്കുന്ന നോണ്‍ വെജ് ഭക്ഷണമെന്നു പറയാം. കാരണം മുട്ട ഇപ്പോഴും വെജിറ്റേറിയന്‍ ഭക്ഷണമാണോ നോണ്‍ വെജിറ്റേറിയനാണോ എന്ന കാര്യത്തില്‍ തര്‍ക്കമെന്നതു തന്നെ. മുട്ട തന്നെ പല തരമുണ്ട്. കോഴിമുട്ടയാണ് കൂടുതല്‍ ഉപയോഗിച്ചു വരുന്നത്. താറാവു മുട്ടയും കഴിയ്ക്കുന്നവരുണ്ട്. കോഴിമുട്ടയില്‍ തന്നെ ഔഷധ ഗുണം കൂടുതലുള്ള ഒന്നാണ് കാടമുട്ട. ക്വയില്‍ എഗ് എന്നും പറയാം. വലിപ്പത്തില്‍ കോഴിമുട്ടയുടെ കഷ്ടി അരഭാഗമേ വരുവെങ്കിലും ഗുണത്തിന്റെ കാര്യത്തില്‍ ഇത് ഇരട്ടിയാണ്. ആരോഗ്യം മാത്രമല്ല, മരുന്നു കൂടിയാണ് കാടമുട്ടയെന്നതാണ് വാസ്തവം. 5 സാധാരണ മുട്ടയ്ക്കു പകരം നില്‍ക്കാന്‍ ഒരു കാടമുട്ടയ്ക്കു കഴിയുമെന്നതാണ് വാസ്തവം. ഏതു പ്രായക്കാര്‍ക്കും കഴിയ്ക്കാവുന്ന ഒന്നാണിത്. കാടമുട്ട നല്‍കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1.പോഷകങ്ങളുടെ കലവറ

പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് കാടമുട്ട. ഇത് ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തും. 13 ശതമാനം പ്രോട്ടീനും, 40 ശതമാനം വൈറ്റമിന്‍ ബിയും അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ, ബി 6, ബി 12 എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ, കാടമുട്ടയില്‍ അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളുടെ ആരോഗ്യത്തിനും, രക്തം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഇത് ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കും. കലോറി തീരെക്കുറവായതിനാല്‍ തടി കുറയ്ക്കാനും നല്ലതാണ്. 50 ഗ്രാം കാട മുട്ടയില്‍ 80 കലോറി മാത്രമാണുള്ളത്.

2.തലച്ചോറിന്റെ കാര്യക്ഷമത

ബുദ്ധിവളര്‍ച്ചയ്ക്കും വിശപ്പുണ്ടാകാനും കാടമുട്ട ഉത്തമമാണ്.കാടമുട്ട തലച്ചോറിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ച് ഓര്‍മശക്തി നല്‍കും. ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറയുമ്പോള്‍ പല രോഗങ്ങളും ഉണ്ടാകും. ഹൃദ്രോഗം,രക്തസമ്മര്‍ദ്ദം,ആര്‍ത്രൈറ്റീസ്, സ്‌ട്രോക്ക്,ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഇത് പരിഹരിക്കാന്‍ കാടമുട്ട കഴിക്കാം. അയേണ്‍ സമ്പുഷ്ടമായ ഇത് വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഏറെ നല്ലതാണ്.

3.പ്രോട്ടീന്‍

കോഴിമുട്ടയില്‍ ഇല്ലാത്ത ഓവോമ്യൂകോസിഡ് എന്ന പ്രോട്ടീന്‍ കാടമുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്.ഇത് സന്ധിവേദന, വിട്ടുമാറാത്ത ചുമ, ശ്വാസനാളരോഗം എന്നിവയെ പ്രതിരോധിക്കും. കാടമുട്ട കഴിക്കുന്നതിലൂടെ ഇടയ്ക്കിടെ ഉണ്ടാകുന്ന ഛര്‍ദ്ദി, വയറുവേദന, ഓക്കാനം എന്നിവയൊക്കെ മാറ്റി തരും.കോഴിമുട്ട അലര്‍ജിയുള്ളവര്‍ക്ക് പോലും കാടമുട്ട ഏറെ ഗുണകരമാണ്. ഇതിന് അലര്‍ജി പ്രശ്‌നം കുറവാണ്. ഇതിന്റെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണം തന്നെ കാരണം.

4.എല്ലിന്റെ ആരോഗ്യത്തിന്

കാട മുട്ടയിലെ വൈറ്റമിന്‍ ഡി കാത്സ്യം വലിച്ചെടുക്കാന്‍ സഹായിക്കും. ഇത് എല്ലിന്റെ ആരോഗ്യത്തിനും ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ഇതിനാല്‍ തന്നെ വളരുന്ന പ്രായത്തിലെ കുട്ടികള്‍ക്കും ഗുണകരം.

5.കല്ലുകളുടെ വളര്‍ച്ച തടയുന്നു

കാടമുട്ട കഴിക്കുന്നതിലൂടെ കിഡ്‌നി,കരള്‍,ഗാള്‍ബ്ലാഡര്‍ സ്‌റ്റോണ്‍ എന്നിവയൊക്കെ ഇല്ലാതാക്കാന്‍ കഴിയും. ഇത് കല്ലുകളുടെ വളര്‍ച്ച തുടക്കത്തില്‍ തന്നെ തടയും. ഇതിലടങ്ങിയിരിക്കുന്ന ലെസിതിന്‍ സംയുക്തമാണ് ഇതിന് സഹായിക്കുന്നത്.

ഔഷധ ഗുണം കൂടുതലുള്ള ഒന്നാണ് കാടമുട്ട. എന്നിരുന്നാലും, ദഹിയ്ക്കാന്‍ അല്‍പം സമയമെടുക്കുമെന്നതിനാല്‍ തന്നെ കാടമുട്ട കൂടുതല്‍ എണ്ണം കഴിയ്ക്കരുത്.

Related posts