Nammude Arogyam
ആർത്തവം മാറ്റാൻ മരുന്ന് കഴിക്കുന്നത് അപകടകരമാണോ? യാഥാർത്ഥ്യം അറിയാം. Is it dangerous to take medicine to change your period? Know the truth
General

ആർത്തവം മാറ്റാൻ മരുന്ന് കഴിക്കുന്നത് അപകടകരമാണോ? യാഥാർത്ഥ്യം അറിയാം. Is it dangerous to take medicine to change your period? Know the truth

സ്ത്രീ ശരീരത്തിലെ ആർത്തവചക്രം പ്രകൃതിദത്തമായ, ശാരീരിക ഹോർമോണൽ പ്രക്രിയയുടെ ഫലവുമാണ്. ഈ ചക്രത്തിൽ ചെറിയൊരു മാറ്റം പോലും ശരീരത്തിൽ നിരവധി മാറ്റങ്ങൾ ഉണ്ടാക്കാൻ കാരണമാകും. പലർക്കും ജീവിതത്തിലെ ചില പ്രത്യേക അവസരങ്ങളിൽ — പരീക്ഷ, വിവാഹം, ആഘോഷങ്ങൾ, തീർത്ഥാടനം, യാത്ര തുടങ്ങിയ സമയങ്ങളിൽ ആർത്തവം മാറ്റേണ്ട സാഹചര്യം വരാറുണ്ട്. അതിനായി മാർക്കറ്റിൽ ലഭ്യമായ ” മരുന്നുകൾ” ചിലർ ഉപയോഗിക്കാറുണ്ട്. എന്നാൽ ഈ മരുന്നുകൾ സുരക്ഷിതമാണോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം.

പ്രൊജസ്റ്ററോൺ (progesterone) അടങ്ങിയിരിക്കുന്ന ഈ മരുന്നുകൾ ശരീരത്തിൽ പ്രൊജസ്റ്ററോൺ ലെവൽ ഉയർത്തിയാണ് പ്രവർത്തിക്കുന്നത്. അതിന്റെ ഫലമായി ആർത്തവം സംഭവിക്കേണ്ട സമയത്ത് ശരീരത്തിൽ പ്രൊജസ്‌ട്രോൺ  ലെവൽ താഴാതെ ഇരിക്കുമ്പോൾ ശരീരം  ആർത്തവം  തുടരേണ്ടെന്ന് കരുതി അത് മാറ്റിവെക്കുകയാണ് ചെയ്യുന്നത്. ഡോക്ടറുടെ മാർഗനിർദ്ദേശത്തോടെയായാൽ, ഈ മരുന്നുകൾ അടിയന്തിര ആവശ്യങ്ങൾക്കായി താൽക്കാലികമായി ഉപയോഗിക്കുമ്പോൾ വലിയ പ്രശ്നമാകാറില്ല. എന്നാൽ, ഈ മരുന്നുകൾ സ്വമേധയാ, ഇടവേളയില്ലാതെ, സ്ഥിരമായി ഉപയോഗിക്കുന്നത് വലിയ അപകടങ്ങൾക്കിടയാക്കാം.

അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം

ആർത്തവം മാറ്റുന്ന മരുന്നുകൾ ഉപയോഗിക്കുമ്പോൾ ചിലർക്ക് തലവേദന, ഛർദ്ദി, വയറുവേദന, മോഡ് സ്വിംഗ്സ് പോലുള്ള ചെറിയ ചെറിയ പ്രയാസങ്ങൾ കാണപ്പെടാറുണ്ട്. എന്നാൽ, ഹോർമോൺ അസന്തുലിതാവസ്ഥ മൂലം മാസചക്രം തകരാറിലാകുന്നതിനൊപ്പം, ഗർഭധാരണ ശേഷിയിലും ദോഷകരമായ സ്വാധീനം ഉണ്ടാകാനിടയുണ്ട്. പ്രത്യേകിച്ച് ഹൃദ്രോഗം, ഹൈ ബ്ലഡ് പ്രഷർ, ഡയബറ്റീസ്, പിസിഒഎസ്, ഹൈപോതൈറോയ്ഡിസം തുടങ്ങിയ അവസ്ഥകളുള്ളവർക്കിത് കൂടുതൽ അപകടകരമായേക്കാം.

അതിനാൽ, ആർത്തവം മാറ്റേണ്ട സാഹചര്യം ഉണ്ടാകുമ്പോൾ അത് ആരോഗ്യപരമായ ഒരു തീരുമാനമായി കാണണം. ഫാർമസിയിൽ നിന്ന് വെറുതെയെടുത്ത് മരുന്ന് കഴിക്കുന്നതിനു പകരം, നിങ്ങളുടെ ആരോഗ്യനിലക്കും മാനസികാവസ്ഥക്കും അനുസരിച്ച് നിർദേശങ്ങൾ നൽകാൻ കഴിയുന്ന ഗൈനെക്കോളജിസ്റ്റിന്റെ ഉപദേശം അത്യന്താപേക്ഷിതമാണ്. ചിലപ്പോഴൊക്കെ ആർത്തവത്തെ “പ്രശ്നം” എന്ന് കാണുന്നതിനേക്കാൾ, അത് ഒരു “പ്രകൃതിദത്തമായ കാര്യം” എന്ന നിലയിലാണ് കാണേണ്ടത്. അതിനാൽ, അത് മാറ്റി വെക്കേണ്ട ആവശ്യകത വന്നാൽ പോലും ആരോഗ്യത്തെ മുൻ നിറുത്തി ചിന്തിക്കേണ്ടതാണ്.

Related posts