Nammude Arogyam
വിവാഹത്തിനു ശേഷമുള്ള വിഷാദ രോഗങ്ങൾ എങ്ങിനെ തിരിച്ചറിയാം...How to recognize post-marital depression...
General

വിവാഹത്തിനു ശേഷമുള്ള വിഷാദ രോഗങ്ങൾ എങ്ങിനെ തിരിച്ചറിയാം…How to recognize post-marital depression…

വിവാഹം, ഓരോരുത്തരുടെയും ജീവിതത്തിലെ പുതിയ ആരംഭമാണ്. ആശകളും ആഗ്രഹങ്ങളുമായി ഒരുപാട് പ്രതീക്ഷകളോടെയാണ് മിക്കവാറും ഈ പുതിയ യാത്ര തുടങ്ങുന്നത്. എന്നാൽ, ചിലരിൽ ഈ പുതുതലമുറ, പ്രതീക്ഷിച്ച സന്തോഷത്തിന് പകരം, ആശങ്കയിലും നിരാശയിലും കലരുന്ന അനുഭവങ്ങളിലേക്ക് നയിക്കുന്നതായി കാണാം. അതാണ് വിവാഹാനന്തര വിഷാദം  (Post-Marriage Depression).

അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം.

വിവാഹാനന്തര വിഷാദം എന്താണ്?

വിവാഹത്തിനുശേഷം പ്രതീക്ഷിച്ച തൃപ്തിയും സന്തോഷവും അനുഭവിക്കാതിരിക്കുകയും, അതിന്റെ സ്ഥാനത്ത് ഏകാന്തത, നിരാശ എന്നിവ അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് വിവാഹാനന്തര വിഷാദം. പുതുവഴികളിലേക്ക് കടക്കുമ്പോൾ, വ്യക്തിപരമായ സ്വാതന്ത്ര്യത്തിന്റെ കുറവ്, ഒത്തുചേരലുകളുടെ പരിമിതികൾ, ഉത്തരവാദിത്വങ്ങൾ എന്നിവ പുതിയ സമ്മർദ്ദങ്ങളുണ്ടാക്കാം. അതു വഴി ചിലരിൽ ദൈർഘ്യമേറിയ മാനസിക വിഷാദത്തിലേക്ക് വഴി വെക്കാം.

പ്രധാന കാരണങ്ങൾ

  •  വിവാഹത്തിനുമുമ്പ് ഉണ്ടായിരുന്നതിൽ നിന്നും  വ്യത്യസ്തമായ ജീവിതരീതിയിലേക്ക് കടക്കുമ്പോൾ, ഉള്ളിലെ അതൃപ്തി മാനസിക വിഷാദം ഉണ്ടാക്കാം.
  • സ്വന്തം ഇടവും സമയം നഷ്ടപ്പെടുന്ന അനുഭവം ചിലരിൽ ആത്മവിശ്വാസക്കുറവിലേക്ക് നയിക്കും.
  •  പങ്കാളിയുമായുള്ള സമഗ്രമായ ആശയവിനിമയത്തിന്റെ കുറവ്, ഇടയ്ക്കുള്ള പൊരുത്തക്കേടുകൾ, സമ്മർദ്ദങ്ങൾ വർദ്ധിപ്പിക്കും.
  •  പ്രത്യേകിച്ച് നമ്മുടെ  സാമൂഹിക പശ്ചാത്തലത്തിൽ, കുടുംബ പ്രതീക്ഷകൾ മക്കളിൽ അടിച്ചേൽപ്പിക്കുന്നതെല്ലാം മാനസിക സമ്മർദ്ദത്തിലേക്ക് നയിക്കാൻ സാധ്യതയുണ്ട്.

ലക്ഷണങ്ങൾ ശ്രദ്ധിക്കുക

  • സ്ഥിരമായ നിരാശയും വിഷാദവും
  • ഉറക്ക പ്രശ്നങ്ങൾ
  • ഭാവിയേ കുറിച്ചുള്ള  ഭയവും ആശങ്കയും
  • ക്ഷീണം, ആത്മവിശ്വാസക്കുറവ്
  • ബന്ധങ്ങളിൽ താല്‍പ്പര്യമില്ലായ്മ

പരിഹാര മാർഗങ്ങൾ

  •  പങ്കാളിയുമായി തുറന്ന മനസ്സോടെ ആശയവിനിമയം നടത്തുക.
  •  ഇഷ്ടപ്രവർത്തനങ്ങൾ തുടരാൻ സമയം മാറ്റിവയ്ക്കുക.
  • പ്രൊഫഷണൽ കൗൺസിലിങ്ങ് സഹായിക്കാം. ചിലപ്പോൾ, കുടുംബത്തിൽ  ഉള്ളവരുടെ സഹകരണം മാറ്റങ്ങൾക്കു വഴി തുറക്കും.
  •  യോഗ, വ്യായാമം, വിനോദപ്രവർത്തനങ്ങൾ എന്നിവ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കും.

വിവാഹം ഒരു യാത്രയാണ് — ഒരേ രീതിയിലുള്ള അനുഭവങ്ങൾ എല്ലാവർക്കും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. ജീവിതത്തിലെ ഈ പുതിയ അധ്യായത്തിൽ പൂർണ്ണമായ സന്തോഷം കണ്ടെത്താൻ, മനസ്സിന്റെ ആവശ്യങ്ങളും വികാരങ്ങളും മനസ്സിലാക്കുകയും, സമയപരമായ പിന്തുണ ലഭിക്കുകയും ചെയ്യുന്നതാണ് പ്രധാനമാകുന്നത്. വിവാഹാനന്തര മാനസിക ക്ഷീണം ഒരു ദുർബലതയല്ല; മറിച്ച്, അത് ശ്രദ്ധയും കരുതലും ആവശ്യമായ ഒരു മാനസികാരോഗ്യ പ്രശ്നമാണ്. നേരത്തേ തിരിച്ചറിഞ്ഞ്, വേണ്ട സഹായം തേടുമ്പോൾ, ഈ അവസ്ഥയെ അതിജീവിക്കാനും കൂടുതൽ സന്തോഷകരമായ ബന്ധം പടുത്തുയർത്താനും കഴിയും.

Related posts