Nammude Arogyam
General

കുട്ടികളുടെ സംസാര വൈകല്യങ്ങളെ കുറിച്ച് എങ്ങിനെ അറിയാം,  എങ്ങനെ കൈകാര്യം ചെയ്യാം.. How to identify and treat speech disorders in children..

എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നതാണ്, അവരുടെ കുട്ടികൾ 4-5 വയസ്സിൽ പൂർണ്ണമായും സംസാരത്തിൽ മേൽക്കോയ്മ നേടണമെന്ന്. എന്നാൽ, ചിലപ്പോൾ കുട്ടികളിൽ സംസാരത്തിലെ പ്രശ്നങ്ങൾ, ഉദാഹരണത്തിന് സ്റ്റട്ടറിങ്ങ് (വിക്കൽ ), അനുഭവപ്പെടുമ്പോൾ അത് ആശങ്കയാകാം. എന്നാൽ, ഈ പ്രശ്നങ്ങൾ കുട്ടികളുടെ സ്വാഭാവിക വികസനത്തിന്റെ ഭാഗമായിരിക്കാം.

2 മുതൽ 5 വയസ്സുവരെയുള്ള കുട്ടികളുടെ സംസാര വികസനം വളരെ വേഗത്തിൽ നടക്കുന്നു. ഈ സമയത്ത് പലപ്പോഴും “ഡവലപ്മെന്റൽ ഡിസ്ഫ്ലുവൻസി” എന്ന അവസ്ഥ ഉണ്ടാകാം. ഇതിൽ, കുട്ടികൾ പലവട്ടം ശബ്ദങ്ങൾ അല്ലെങ്കിൽ വാക്കുകൾ ആവർത്തിക്കുന്നതും, അല്ലെങ്കിൽ വാക്കുകൾ പറയുന്നതിന് ഇടവേളകൾ ഇടുന്നതുമാണ്. ഉദാഹരണത്തിന്, “ഞാൻ-ഞാൻ ആ ആണെന്ന്” എന്ന് പറയുക, അല്ലെങ്കിൽ “മമ്മ്മി” എന്ന് വളരെ നീട്ടി പറയുന്നത്. ഇതു സ്വാഭാവികമാണ്, ഇതെല്ലാം 5 വയസ്സിനുള്ളിൽ സ്വയം ശരിയാകും. എന്നാൽ, ആ രീതി ആറ് മാസത്തിൽ കൂടി തുടർന്നാൽ കൂടുതൽ കുഴപ്പമായാൽ, അത് വിക്കായിരിക്കാം, അതായത് ഒരു സംസാര ഫ്ലുവൻസി പ്രശ്നം.

ഇതിനെ മാതാപിതാക്കൾ വ്യക്തതമായും മനസിലാക്കേണ്ടതുണ്ട്. എങ്ങിനെയാണ് ഇത് മനസിലാക്കുക. കുട്ടികൾക്ക് വാക്കുകൾ അല്ലെങ്കിൽ ശബ്ദങ്ങൾ ആവർത്തിക്കുന്നത്, ഉദാഹരണത്തിന് “ഞാൻ-ഞാൻ” എന്ന വാക്കുകൾ ആവർത്തിച്ചു പറയുന്നത്. വാചകങ്ങളുടെ ആരംഭത്തിൽ ഇടവേളകൾ, ഉദാഹരണത്തിന് “ഞാൻ… ആ സമ്മാനത്തിന്” തുടങ്ങിയ രൂപത്തിൽ സംസാരിക്കുക. ഇത്തരത്തിൽ  സംസാര പ്രകടിപ്പിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കേണ്ടതും ആവശ്യമായ പിന്തുണകൾ കുഞ്ഞിന് 5 വയസ്സിനു ശേഷം തന്നെ നൽകേണ്ടതുമാണ്. പാരമ്പര്യമായമാന് ഇത്തരം അസുഖങ്ങൾ കൂടുതൽ കാണുന്നത്.

5വയസ്സിനു ശേഷവും വിക്കൽ തുടരുകയാണെങ്കിൽ ഒരു സ്പീച് തെറാപ്പിസ്റ്റിന്റെ സഹായം തേടേണ്ടതാണ്. കുഞ്ഞുങ്ങളിൽ  ഇത്തരം  കാര്യങ്ങൾ മാതാപിതാക്കൾ കുഞ്ഞുങ്ങൾക്ക് പൂർണ പിന്തുണ നൽകേണ്ടതുണ്ട്. കുട്ടിയെ മുഴുവനായി സംസാരിക്കാൻ അനുവദിക്കുക. അവരുടെ വാക്കുകൾ നമ്മളായിട്ട് പൂർത്തിയാക്കരുത്. അവരോടുള്ള പെരുമാറ്റം സൗമ്യമാക്കുക. എളുപ്പത്തിലുള്ള സംഭാഷണം പ്രോത്സാഹിപ്പിക്കുക. കുട്ടികളുടെ ശ്രമങ്ങൾ അഭിനന്ദിക്കുക, അവരുടെ കഴിവുകളെ അഭിനന്ദിക്കുക. വായന, പാട്ടുകൾ, ശ്വാസവ്യായാമങ്ങൾ എന്നിവ പരിശീലിക്കുന്നത് കുട്ടിക്ക്  സഹായകമാകും.

Related posts