ഒരു കുഞ്ഞ് ജനിയ്ക്കുമ്പോള്‍ പുതിയ പ്രതീക്ഷകളും സന്തോഷങ്ങളും അനുഭവങ്ങളുമായിരിയ്ക്കും ഓരോ കുടുംബത്തിനും ഉണ്ടാകുന്നത്. കുഞ്ഞിനെ ചുറ്റിപ്പറ്റിയായിരിയ്ക്കും മാതാപിതാക്കളുടെ ജീവിതം. ഒരു സ്ത്രീ ഗര്‍ഭിണിയാകുമ്പോള്‍ മുതല്‍ ആവശ്യമായ ശ്രദ്ധയും പരിചരണവും നല്‍കുന്നത് ആരോഗ്യമുള്ള കുഞ്ഞിനെ ലഭിയ്ക്കുകയെന്ന ലക്ഷ്യം വച്ചു തന്നെയാണ്. പല കാരണങ്ങളാലും ചിലപ്പോള്‍ കുഞ്ഞുങ്ങള്‍ ജന്മനാ പല രീതിയിലെ വൈകല്യങ്ങളോടെയും ജനിയ്ക്കാറുണ്ട്. ഇത് ഒരു ആയുസിന്റെ മുഴുവന്‍ ദുഖമായിരിയ്ക്കും കുഞ്ഞുമായി ബന്ധപ്പെട്ടവര്‍ക്ക് സമ്മാനിയ്ക്കുക. ഇത്തരം ഒരു അവസ്ഥ വരാതിരിയ്ക്കാന്‍ വേണ്ടി ഗര്‍ഭകാലം മുതല്‍ തന്നെ ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് അറിയാം .
ജനന വൈകല്യങ്ങൾ ഒഴിവാക്കാൻ…
ആരോഗ്യപരമായ ഗര്‍ഭകാലത്ത് സ്ത്രീ ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങളില്‍ പ്രധാനമാണ് ആരോഗ്യകരമായ ശരീരഭാരം. അമിതണ്ണവും തൂക്കക്കുറവും ഒഴിവാക്കുക. അമിതവണ്ണമുളള സ്ത്രീകള്‍ക്ക് വൈകല്യങ്ങളുളള കുഞ്ഞുണ്ടാകാന്‍ സാധ്യതയുണ്ട്. അമിതവണ്ണം ഗര്‍ഭകാലത്ത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുന്നതാണ് കാരണം. ഇതുപോലെ പ്രമേഹം, ബിപി തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ വരാതെ നോക്കുക. വന്നാല്‍ കൃത്യമായ ചികിത്സയെടുക്കുക.
ജനന വൈകല്യങ്ങൾ ഒഴിവാക്കാൻ…
ദിവസവും 400 ഗ്രാം ഫോളിക് ആസിഡ് കഴിയ്ക്കണം. ഇത് ഡോക്ടറുടെ നിര്‍ദേശപ്രകാരം ചെയ്യണം. ഗര്‍ഭധാരണത്തിന് പ്ലാന്‍ ചെയ്യുമ്പോഴേ ഗര്‍ഭധാരണത്തിന് 2 മാസം മുന്‍പായി ഇത് കഴിയ്ക്കാം. ഗര്‍ഭകാലത്തും കഴിയ്ക്കാം. ഇത് കുഞ്ഞിനുണ്ടാകാന്‍ ഇടയുള്ള ബ്രെയിന്‍, സ്‌പൈന്‍ സംബന്ധമായ തകരാറുകള്‍ തടയും. ഹീമോഗ്ലോബിന്‍ തോത്, തൈറോയ്ഡ് ഫംഗ്ഷന്‍, തലാസ്മിയ, സിക്കിള്‍ സെല്‍ അനീമിയ, റുബെല്ല തുടങ്ങിയ അവസ്ഥകളുടെ കാര്യത്തില്‍ ആരോഗ്യവിദഗ്ധരോട് ഉപദേശം തേടി വേണ്ട ടെസ്റ്റുകളും മുന്‍കരുതലുകളും എടുക്കണം.
ജനന വൈകല്യങ്ങൾ ഒഴിവാക്കാൻ…
ഗര്‍ഭകാലത്ത് സ്ഥിരം കഴിയ്ക്കുന്ന ചില മരുന്നുകള്‍ നിര്‍ത്തേണ്ടി വരും. ഇതും ഡോക്ടറുടെ ഉപദേശപ്രകാരം ചെയ്യുക. ഇതുപോലെ പുതിയ മരുന്നുകളും ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം കഴിയ്ക്കുക. ഗര്‍ഭിണിയാകാന്‍ ഒരുങ്ങുമ്പോഴേ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക. വാക്‌സിനേഷനുകള്‍ സമയത്ത് എടുക്കണം. കൃത്യമായി വാക്‌സിനേഷനുകള്‍ എടുക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. പനി പോലുള്ളവ വന്നാല്‍ അത് അധികമാകാതെ ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ എടുത്ത് നിയന്ത്രിയ്ക്കുക. ഇതുപോലെ കടുത്ത ചൂട്, ഇത് കുളിയ്ക്കുന്ന വെള്ളത്തിലെങ്കിലും കുഞ്ഞിന് നല്ലതല്ല. ഇത് കുഞ്ഞിന് വൈകല്യങ്ങള്‍ക്ക് ഇടയാക്കാം.
ജനന വൈകല്യങ്ങൾ ഒഴിവാക്കാൻ…
- കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കും അമ്മമാർക്കും ആരോഗ്യകരമായ ഭക്ഷണക്രമം ഉണ്ടെന്ന് ഉറപ്പാക്കുകയും ആരോഗ്യകരമായ ഭാരം നിലനിർത്തുകയും ചെയ്യുക.
- വിറ്റാമിനുകളും ധാതുക്കളും, പ്രത്യേകിച്ച് കൗമാരക്കാരായ പെൺകുട്ടികളിലും അമ്മമാരിലും ഫോളിക് ആസിഡിന്റെ മതിയായ ഭക്ഷണ ഉപഭോഗം ഉറപ്പാക്കുക.
- അമ്മമാർ മദ്യം, പുകയില എന്നിവ ഒഴിവാക്കുക. അണുബാധകളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക .
- ശരീരഭാരം നിയന്ത്രിക്കൽ, ഭക്ഷണക്രമം, ആവശ്യമുള്ളപ്പോൾ ഇൻസുലിൻ നൽകൽ എന്നിവയിലൂടെ ഗർഭധാരണത്തിന് മുമ്പും ശേഷവും പ്രമേഹം നിയന്ത്രിക്കുക.
- അണുബാധകൾ, പ്രത്യേകിച്ച് റുബെല്ല, വരിസെല്ല, സിഫിലിസ് എന്നിവയ്ക്കുള്ള സ്ക്രീനിംഗ്, ചികിത്സ എന്നിവ വ്യാപകമാക്കുക.
ജനന വൈകല്യങ്ങൾ ഒഴിവാക്കാൻ…
അന്തരീക്ഷ മലിനീകരണത്തില്‍ നിന്നും കെമിക്കലുകളില്‍ നിന്നും ഡ്രഗ്‌സ്, പുകവലി എന്നിവയില്‍ നിന്നുമെല്ലാം വിട്ടു നില്‍ക്കുക. അത്യാവശ്യമില്ലാതെ എക്‌സ്‌റേ, റേഡിയേഷന്‍, സിടി സ്‌കാന്‍, എംആര്‍ഐ എന്നിവ ചെയ്യാതിരിയ്ക്കുക. കുടുംബപരമായി ഏതെങ്കിലും രോഗാവസ്ഥ, പാരമ്പര്യമായുള്ള ജനിതിക പ്രശ്‌നങ്ങള്‍, മാസം തികയാതെയുള്ള പ്രസവം, അബോര്‍ഷന്‍, ഗര്‍ഭധാരണത്തിന് പ്രയാസം നേരിടുക തുടങ്ങിയ പാരമ്പര്യ അവസ്ഥകള്‍ എന്നിവയെക്കുറിച്ച് ഡോക്ടറെ അറിയിക്കുക. മാനസിക സന്തോഷം പ്രധാനമാണ്. ശരീരത്തിന്റെയും മനസിന്റേയും ആരോഗ്യം പരസ്പരം ബന്ധപ്പെട്ടിരിയ്ക്കുന്നുവെന്നോര്‍ക്കുക.