Nammude Arogyam
General

ഗർഭകാല റൈനൈറ്റിസ്: എളുപ്പത്തിൽ മനസ്സിലാക്കാം, കൈകാര്യം ചെയ്യാം. Gestational Rhinitis: Easily understood and managed.

ഗർഭകാലം സുന്ദരമായ അനുഭവമാണ്, പക്ഷേ ചില പ്രയാസങ്ങൾ അതിനൊപ്പം ഉണ്ടാകാം. അവയിൽ ഒന്നാണ് ഗർഭകാല റൈനൈറ്റിസ്. ഗർഭിണികളിൽ മറ്റും കാണുന്ന മൂക്കടപ്പാണ് ഇത്. ഗർഭകാലത്ത് ഹോർമോണുകളുടെ മാറ്റം മൂലം മൂക്കടപ്പ് അനുഭവപ്പെടുന്ന ഒരു സാധാരണ പ്രശ്‌നമാണ് ഇത്. ഈസ്റ്റ്രജൻ എന്ന ഹോർമോണിന്റെ ഉയർച്ച മൂലം മുക്കിനകത്തു ഉണ്ടാകുന്ന തടിപ്പ് മൂലം ശ്വാസോച്ച്വസങ്ങൾക്ക് വരുത്തുന്ന ബുദ്ധിമുട്ടയാണ് ഇത് കാണപ്പെടുന്നത്. അലർജിയുമായി ഇതിനു യാതൊരു  ബന്ധവുമില്ല. എന്നാല്‍, ഇത് കാരണം ഉറക്കം തടസപ്പെടാം. ഇത് സാധാരണയായി ഉണ്ടാകുന്നത് രണ്ട്, മൂന്ന് ത്രൈമാസങ്ങളിലാണ്. പ്രസവത്തിന് ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഇത് മാറും. കഫത്തിനൊപ്പം മൂക്കടപ്പ്, തുമ്മൽ,ചുമ,മണം കുറയൽ ഇവയാണ് സാധാരണ അനുഭവപ്പെടുന്ന പ്രശ്നങ്ങൾ. സാധാരണയിൽ നിന്നും കൂടുതൽ കാലം  ഇത് നീണ്ടുനിൽക്കുന്ന തരത്തിലായിരിക്കും ഉണ്ടാവുക.

ഇത് എങ്ങനെ കൈകാര്യം ചെയ്യാം?

ആവി പിടിക്കുക. ശ്വാസം വഴികൾ ശുദ്ധമാക്കാൻ ഇത് നല്ല മാർഗമാണ്. സാലൈൻ നാസൽ സ്‌പ്രേ ഉപയോഗിക്കുക. ഹ്യുമിഡിഫയർ ഉപയോഗിക്കുക വഴി  വായുവിൽ ഈർപ്പം കൂട്ടി മൂക്കിന്റെ അസ്വസ്ഥത കുറയ്ക്കാം. ചിലപ്പോൾ ഡോക്ടർ ഡികോൺജെസ്റ്റന്റ് സ്‌പ്രേ നിർദേശിക്കാം. ഇത് ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.

അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം.

പ്രതിരോധ മാർഗങ്ങൾ

  • വെള്ളം ധാരാളം കുടിക്കുക
  • പുക, പൊടി പോലുള്ളവ ഒഴിവാക്കുക.
  • ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.

ഈ പ്രശ്നം ഭയപ്പെടേണ്ട ഒന്നല്ല. പൊതുവേ പ്രസവത്തിന് ശേഷം സ്വാഭാവികമായി മാറും. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ, നിങ്ങളുടെ ഡോക്ടറെ സമീപിക്കൂ. നിങ്ങളുടെ ഗർഭകാലം സുഖകരവും ആഅനാഥാകാരവും ആക്കാൻ ഇത് അത്യാവശ്യമാണ്!

Related posts