Nammude Arogyam
Cancer

ചിലപ്പോള്‍ ഗ്യാസ് എന്നു നാം കരുതുന്നത് പാന്‍ക്രിയാസ് ക്യാന്‍സര്‍ ലക്ഷണമാകാം

ഇന്നത്തെ കാലത്ത് എല്ലാവരേയും ഭയപ്പെടുത്തുന്ന രോഗമാണ് ക്യാന്‍സര്‍. ക്യാന്‍സറുകളുടെ കൂട്ടത്തില്‍ തന്നെ ഏറ്റവും അപകടകാരിയായ ഒന്നാണ് ആമാശയ ക്യാന്‍സര്‍ (പാന്‍ക്രിയാസ് ക്യാന്‍സര്‍). ആമാശയത്തെ ബാധിയ്ക്കുന്ന ഈ ക്യാന്‍സര്‍ പലപ്പോഴും കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കുന്ന ഒന്നാണ്. ഇത് നേരത്തെ തിരിച്ചറിഞ്ഞില്ലെങ്കില്‍ ചികിത്സ തന്നെ ബുദ്ധിമുട്ടായി മാറും. ഈ ക്യാന്‍സര്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാകുന്നത് ഇതിന്റെ പല ലക്ഷണങ്ങളും ഗ്യാസ് ലക്ഷണങ്ങളോട് സാമ്യമുള്ളതു കൊണ്ടാണ്. എന്നാല്‍ ഇത് ഗ്യാസല്ലെന്നു തിരിച്ചറിയാന്‍ പ്രയാസം നേരിട്ടാല്‍ ഇത് ഗുരുതരമാകും.

ഗ്യാസ് അഥവാ നെഞ്ചെരിച്ചില്‍ പലര്‍ക്കും തോന്നുന്ന ഒന്നാണ്. ഗ്യാസ് ട്രബിളും, ആമാശയ ക്യാന്‍സറും തമ്മിൽ ബന്ധമുണ്ട്. ഗ്യാസ് എന്നത് ആമാശയത്തിലെ ആസിഡിറ്റി, ആസിഡ് ഉല്‍പാദനം കൂടുമ്പോഴുണ്ടാകുന്ന അവസ്ഥയാണ്. ഇത് സാധാരണ സന്തുലിതാവസ്ഥയിലുണ്ടാകും. എന്നാല്‍ ആസിഡ് കൂടിയാല്‍ ഇത് വ്രണങ്ങളുണ്ടാക്കും. സ്ഥിരമായി പുകവലി, മദ്യപാനം, സമയത്ത് ഭക്ഷണമില്ലായ്മ, സ്‌ട്രെസ് തുടങ്ങിയ പ്രശ്‌നങ്ങളെങ്കില്‍ ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്.

പെയിന്‍ കില്ലറുകള്‍ കഴിയ്ക്കുമ്പോള്‍, ആമാശയത്തില്‍ എച്ച് പൈലോറി എന്നൊരു അണു ഉണ്ടാകുന്നു. ഇതും ഗ്യാസിന് കാരണമാകുന്നു. സാധാരണ ഗതിയില്‍ ഗ്യാസ്, അസിഡിറ്റി എന്നിവ പുകച്ചില്‍ പോലെയോ, നെഞ്ചെരിച്ചില്‍ പോലെയോ വരാം. ഇതല്ലെങ്കില്‍ ഭക്ഷണം കഴിയ്ക്കുമ്പോഴോ, ശേഷമോ വരാം. ചിലര്‍ക്ക് നെഞ്ചില്‍ വേദന, വയര്‍ വീര്‍ത്തിരിയ്ക്കുക എന്നീ അവസ്ഥകളായും പ്രത്യക്ഷപ്പെടാം. ഇത് സ്ഥിരം പ്രശ്‌നമെങ്കില്‍ ഡോക്ടറെ കണ്ട് പരിഹാരം തേടാം.

എന്നാല്‍ ഇതിനു പുറകില്‍ ക്യാന്‍സര്‍ എന്നതാണെങ്കില്‍ ഇതു തിരിച്ചറിയാന്‍ സാധിയ്ക്കണം. ഇതും ചിലപ്പോള്‍ വ്രണമായി വരും. ആമാശത്തില്‍ ചുരുക്കം, ആമാശയം എപ്പോഴും നിറഞ്ഞതു പോലെ എന്നീ തോന്നലുകളുണ്ടാകും. ആഹാരം കഴിയ്ക്കുമ്പോള്‍ വേദന വരിക, പിന്നീട് പോകുക തുടങ്ങിയവ ഉണ്ടാകും. ഗ്യാസ് മരുന്നുകള്‍ കഴിച്ചിട്ടും ഇതു മാറാതിരുന്നാല്‍ കൂടുതല്‍ ശ്രദ്ധ വേണം. ഇതു പോലെ ഭക്ഷണം കഴിയ്ക്കുന്നതില്‍ കുറവ് വരിക, കഴിച്ച ഭക്ഷണം ദഹിയ്ക്കാതെ ഛര്‍ദിയ്ക്കുക എന്നതും ലക്ഷണമാണ്. ആമാശയം, ക്യാന്‍സര്‍ ബാധയില്‍ ചുരുങ്ങുന്നതാണ് ഇതിന് കാരണം. ഭക്ഷണം കഴിച്ച് എത്ര കഴിഞ്ഞാലും ദഹിയ്ക്കാതെ വയര്‍ നിറഞ്ഞതു പോലുള്ള തോന്നലുണ്ടാകുന്നതും ഇതിന്റെ ലക്ഷണമാണ്. ഇതു പോലെ വയറ്റിലെ മലം കറുത്ത നിറത്തില്‍ പോകുന്നതും ആമാശയ ക്യാന്‍സര്‍ ലക്ഷണമാണ്. മെലീന എന്ന അവസ്ഥയാണിത്. രക്തം മലത്തിലൂടെ പോകുന്ന അവസ്ഥയാണിത്. ഇതു പോലെ ശരീരത്തിലെ രക്തത്തിന്റെ അളവ് കുറയുകയും ചെയ്യുന്നു.

ഇതു കണ്ടു പിടിയ്ക്കാന്‍ എന്‍ഡോസ്‌കോപ്പി എന്ന പ്രക്രിയയാണുള്ളത്. ഇത് ഇന്നത്തെ കാലത്ത് എളുപ്പം നടത്താന്‍ സാധിയ്ക്കും. ആമാശയ ക്യാന്‍സര്‍ ജപ്പാന്‍ പോലുള്ള സ്ഥലങ്ങളില്‍ കൂടുതലാണ്. ഇവിടങ്ങളില്‍ എന്‍ഡോസ്‌കോപ്പി ലക്ഷണങ്ങളില്ലെങ്കില്‍ പോലും നടത്തുന്ന രീതിയുണ്ട്. പ്രശ്‌നം കണ്ടെത്തിയാല്‍ ഈ ഭാഗം തുടക്കത്തില്‍ തന്നെ നീക്കം ചെയ്താലും വേണ്ട ചികിത്സ തേടിയാലും ഇത് മാറാന്‍ സാധ്യതയേറെയാണ്.

തുടക്കത്തില്‍ കണ്ടെത്താന്‍ സാധിച്ചാല്‍ പല ക്യാന്‍സറുകള്‍ക്കും പൂര്‍ണ പരിഹാരം സാധ്യമാണ്. എന്നാല്‍ തിരിച്ചറിഞ്ഞ് വേണ്ട സമയത്ത് ചികിത്സിയ്ക്കാതിരുന്നാല്‍ ഇത് ഗുരുതരമാകും.

Related posts