Nammude Arogyam
Healthy Foods

ക്ഷീണം അകറ്റി ഊർജ്ജനില മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

പലരും പലപ്പോഴായി പറഞ്ഞു കേൾക്കുന്ന ഒന്നാണ് ക്ഷീണം. അമിതമായി ജോലിയിൽ ഏർപ്പെടുന്നത് കൊണ്ടോ, അല്ലെങ്കിൽ ഏതെങ്കിലും രോഗങ്ങൾ മൂലമോ ഒക്കെ ക്ഷീണം തോന്നാം. കൂടാതെ, ഒരാളുടെ ജീവിത ശൈലി, പ്രായം എന്നിവയൊക്കെ ക്ഷീണം ഉണ്ടാകാൻ കാരണമാകുന്ന ഘടകങ്ങളാണ്. അമിതമായി ഭക്ഷണം കഴിക്കുന്നതും ക്ഷീണം ഉണ്ടാക്കും. എന്നാൽ ക്ഷീണം തോന്നുമ്പോൾ കഴിക്കാൻ പറ്റിയ ചില ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

ഇത്തരത്തില്‍ ക്ഷീണം തടയാന്‍ സഹായിക്കുന്ന ഒന്നാണ് ചീര. ചീരയും ഇതു പോലുള്ള ഇല വര്‍ഗങ്ങളും നല്ലതാണ്. ഇതില്‍ വൈറ്റമിനുകളും ധാതുക്കളുമെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. അയേണ്‍ സമ്പുഷ്ടമായതിനാല്‍ തന്നെ ഇത് ക്ഷീണം മാറാന്‍ ഏറെ ഗുണകരവുമാണ്. ഇതിനാല്‍ ഇത് തലച്ചോറിലെ കോശങ്ങളിലേയ്ക്കുള്ള ഓക്‌സിജന്‍ പ്രവാഹം ശക്തിപ്പെടുത്തും. ഇത് ക്ഷീണം മാറാന്‍ ഏറെ നല്ലതാണ്. അയേണ്‍ കുറവ് ശരീരത്തിന് ക്ഷീണം തോന്നാനുളള പ്രധാനപ്പെട്ട കാരണവുമാണ്.

അയേണ്‍ സമ്പുഷ്ടമായ ബീറ്റ്‌റൂട്ട് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതും ശരീര ക്ഷീണം മാറാന്‍ മികച്ച ഭക്ഷണ വസ്തുവാണ്. പോഷകങ്ങൾ, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ എന്നിവയുടെ ഉറവിടമാണ് ഇത്. ഉയർന്ന അളവിൽ നൈട്രേറ്റുകൾ, ബെറ്റാലൈൻ പിഗ്മെന്റുകൾ, ഫൈബർ, കൂടാതെ, ഫോളേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ ബി -6, ഇരുമ്പ്, തയാമിൻ, റൈബോഫ്ലേവിൻ, ഗ്ലൂട്ടാമൈൻ, സിങ്ക്, ചെമ്പ്, സെലിനിയം തുടങ്ങിയ വിവിധ വിറ്റാമിനുകളും ധാതുക്കളുടെയും മികച്ച ഉറവിടമാണ് ബീറ്റ്‌റൂട്ട്.

പ്രകൃതിദത്ത മധുരമായ ഈന്തപ്പഴം ആരോഗ്യപരമായ ഗുണങ്ങളാല്‍ മികച്ചതാണ്. ഉയർന്ന അളവിലുള്ള ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവയ്‌ക്ക് പുറമേ നിരവധി വിറ്റാമിനുകളും ധാതുക്കളുമെല്ലാം അടങ്ങിയിരിക്കുന്നു. കൃത്യമായി പറഞ്ഞാൽ കാർബണുകൾ, ഫൈബർ, പ്രോട്ടീൻ, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പർ, മാംഗനീസ്, അയൺ, വിറ്റാമിൻ ബി 6 തുടങ്ങി ശരീരത്തിന് ആവശ്യമായ മിക്കവാറും പോഷകങ്ങളെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്.

പഴം ആരോഗ്യപരമായ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. ഇതിലെ പ്രകൃതിദത്ത പഞ്ചസാരകളായ സുക്രോസ്, ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിവ ക്ഷീണം മാറാന്‍ ഏറെ ഗുണകരവുമാണ്. പഴം വയറിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. ഇതിലെ കാര്‍ബോഹൈഡ്രേറ്റുകളും ഊര്‍ജത്തിന്റെ തോത് വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. വയറ്റിലെ അള്‍സറുണ്ടാക്കുന്ന ബാക്ടീരിയകളെ തടയാനും പഴത്തിനു കഴിയും.

ക്ഷീണം തോന്നാൻ കാരണങ്ങൾ പലതാണ്. എങ്കിലും ക്ഷീണം തോന്നുമ്പോൾ കഴിക്കാൻ പറ്റിയ ഇത്തരം ഭക്ഷണങ്ങൾ ശരീരത്തിന്റെ ഊർജ്ജനില മെച്ചപ്പെടുത്താൻ സഹായിക്കും. അതിനാൽ ഈ ഭക്ഷണങ്ങൾ തീന്മേശയിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

Related posts