Nammude Arogyam
Children

കുട്ടികള്‍ തല ഇടിച്ച് വീഴുമ്പോള്‍ ആദ്യം ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങള്‍..Things to do when your child falls and hit their head..

കുട്ടികളല്ലേ ഓടിയും ചാടിയും കളിക്കുന്നതിനിടയില്‍ ചിലപ്പോള്‍ തല ഇടിച്ച് വീണെന്നിരിക്കാം, ചിലപ്പോള്‍ പല സ്ഥലത്തും ഇടിച്ചെന്നും ഇരിക്കാം. പ്രത്യേകിച്ച്, കളിക്കുന്നതിനിടയില്‍. ഇത്തരത്തില്‍ തല ഇടിച്ച് വീഴുമ്പോള്‍ കുട്ടികള്‍ക്ക് ആദ്യം തന്നെ നമ്മള്‍ ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

കുട്ടികള്‍ തലയിടിച്ച് വീണാല്‍ പെട്ടെന്ന് തന്നെ അവിടെ മുഴയ്ക്കുകയോ അല്ലെങ്കില്‍ ചിലയിടത്ത് മുറിവ് ആകുന്നതോ കാണാം. വീണ ഉടനെ തന്നെ കുട്ടിയുടെ തലയില്‍ ഐസ് എടുത്ത് തിരുമ്മി കൊടുത്താല്‍ പെട്ടെന്ന് വേദന കുറയുന്നതിനും അതുപോലെ, മുഴച്ചിരിക്കുന്നത് കുറയുന്നതിനും ഇത് സഹായിക്കുന്നുണ്ട്. ഇത്തരത്തില്‍ വേഗത്തില്‍ ഐസ് ഉപയോഗിക്കുന്നത് അര മണിക്കൂറിനുള്ളില്‍ തന്നെ പ്രശ്‌നം കുറയ്ക്കാന്‍ സാധിക്കുന്നതാണ്. ഐസ് വെച്ചിട്ടും കുട്ടിക്ക് നല്ല വേദനയും മറ്റ് ബുദ്ധിമുട്ടുകളും കാണിക്കുന്നുണ്ടെങ്കില്‍ ഒരു ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതായിരിക്കും. ഐസ് വെക്കുന്നത് പോലെ തന്നെ, ചൂടും വയ്ക്കാവുന്നതാണ്. ചെറു ചുടുവെള്ളം ഉപയോഗിച്ച് ഇടിച്ച ഭാഗത്ത് തടവി കൊടുക്കുക. ഇത്തരത്തില്‍ കുറച്ച് നേരം ചെയ്യുന്നത് വേദന കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കും. അതിനാല്‍, ചെറുചൂടുവെള്ളം ഉപയോഗിക്കുന്നതും നല്ലത് തന്നെ.

ചിലപ്പോള്‍ ഇടിച്ച ഭാഗത്ത് നീര് വയ്ക്കാം. അതുപോലെ, മുഴച്ചിരിക്കുകയും, കുട്ടികള്‍ക്ക് നല്ല വേദന അനുഭവപ്പെടുകയും ചെയ്യും. ചിലര്‍ക്ക് നല്ല പുകച്ചിലും അനുഭവപ്പെടാം. ഇത്തരം പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ആവണക്കെണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്. വീട്ടില്‍ ആവണക്കെണ്ണയും തേനും ഉണ്ടെങ്കില്‍ ഇവ രണ്ടും ചേര്‍ത്ത് തല മുട്ടിയ ഭാഗത്ത് പുരട്ടാവുന്നതാണ്. അര മണിക്കൂറിന് ശേഷം കഴുകി കളയാം. ഇത് കുട്ടികളില്‍ ഉണ്ടാകുന്ന നീറ്റലും പുകച്ചിലും വേദനയുമെല്ലാം ശമിപ്പിക്കാന്‍ സഹായിക്കും.

ഇവ വീട്ടില്‍ ഇല്ലെങ്കില്‍, മുരിങ്ങയില ഉണ്ടെങ്കില്‍ അത് അരച്ച് മുട്ടിയ ഭാഗത്ത് പുരട്ടാവുന്നതാണ്. അതുമല്ലെങ്കില്‍ മഞ്ഞള്‍, അരച്ച് അത് വെളിച്ചെണ്ണയില്‍ മിക്‌സ് ചെയ്ത് തല മുഴച്ചിരിക്കുന്ന ഭാഗത്ത് പുരട്ടുക. ഇത് നെറ്റിയിലെ നീരിനെ ഇല്ലാതാക്കാന്‍ സഹായിക്കുകയും വേദനയ്ക്ക് കുറച്ച് ശമനം നല്‍കുകയും ചെയ്യും.

തല ഇടിച്ചതിന് ശേഷം കുട്ടികളില്‍ അമിതമായി ക്ഷീണം, ഡബിള്‍ വിഷന്‍, അപസ്മാരം, ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും വെള്ളമോ, രക്തമോ വരുന്നുണ്ടെങ്കില്‍, ബോധം കെട്ടു വീഴുന്നത്, ഛര്‍ദ്ദിക്കുന്നത്, സ്വഭാവവ്യത്യാസം, അമിതമായ തലവേദന, ബാലന്‍സ് ഇല്ലാത്ത അവസ്ഥ, അമിതമായി ഉറക്കം വരുന്നത് എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ വേഗത്തില്‍ ഒരു ഡോക്ടറെ കണ്ട് കൃത്യമായ പരിശോധനകള്‍ നടത്തേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്. എന്നാല്‍ മാത്രമാണ്, തലച്ചോറിന് ക്ഷതം സംഭവിച്ചിട്ടുണ്ടോ എന്ന് നമുക്ക് മനസ്സിലാക്കി എടുക്കാന്‍ സാധിക്കുകയുള്ളൂ.

Related posts