കുഞ്ഞി പല്ലുകൾ കാട്ടി ചിരിക്കുമ്പോൾ അതിൽപരം വേറെയൊരു സന്തോഷം ഇല്ലല്ലോ. പക്ഷേ പല്ലിൽ പെട്ടന്ന് കറുത്തതൊന്നു കണ്ടാൽ നമ്മളൊക്കെ ഒന്ന് വിഷമിക്കാറുണ്ട്. ഇത് പല്ല് കേടു വന്ന പോകുകയാണോ?”, ഈ പല്ല് ഇനി പൊട്ടി പോകുമോ?”, “ഇത് വേദനിക്കുമോ?” — തീർച്ചയായും ഇതൊരു വലിയ ആശങ്ക തന്നെയാണ്.പക്ഷേ ആദ്യം മനസ്സിലാക്കേണ്ടത് — കുഞ്ഞിന്റെ പല്ലിൽ കറുപ്പ് വരുന്നത് അത്ര വലിയ പ്രശ്നമല്ല. അതിനു പല കാരണങ്ങളും ഉണ്ട് എന്നതാണ്.
കുഞ്ഞ് കുപ്പിയിൽ പാൽ, ജ്യൂസ്, അല്ലെങ്കിൽ മധുരമുള്ള മറ്റെന്തെങ്കിലുമോ കുടിച്ചു, വായ വൃത്തിയാക്കാതെ ഉറങ്ങുകയോ മറ്റോ ചെയ്ത കഴിയുമ്പോൾ അവയിലെ നേരിയ അവശിഷ്ടങ്ങൾ പല്ലിൽ ഒട്ടുകയും ബാക്ടീരിയ വളരുകയും ചെയ്യാം. ഇതാണ് പലപ്പോഴും പല്ല് കറുപ്പാകുന്നതിന്റെ പ്രധാന കാരണമാകുന്നത്.

ചില കുഞ്ഞുങ്ങൾക്ക് അയൺ കുറവുണ്ടെങ്കിൽ ഡോക്ടർമാർ അയൺ ടോണിക് കൊടുക്കാറുണ്ട്. ഇത് എടുക്കുന്ന കുട്ടികൾക്ക് കുറച്ചു സമയം കഴിഞ്ഞ് പല്ലിൽ കറുത്ത പാടുകൾ വരാം. അത് സ്ഥിരവുമായി നിക്കുകയൊന്നുമില്ല. വൃത്തിയാക്കുമ്പോൾ പതിയെ നീങ്ങി പോകും.
ചിലപ്പോൾ പല്ല് വരാൻ തുടങ്ങുമ്പോൾ തന്നെ പല്ല് മുഴുവനായോ ഒരു ഭാഗമായോ കറുപ്പ് പോലെ തോന്നാം. അതൊരു ആരോഗ്യ പ്രശ്നമല്ല. എങ്കിലും നമുക്ക് എന്തെങ്കിലും സംശയം തോന്നുമ്പോൾ ഡെന്റിസ്റ്റിനെ കാണുന്നത് നല്ലതാണ്. ചില കറുത്ത പാടുകൾ ബാക്ടീരിയ കൊണ്ടാണ് ഉണ്ടാകുന്നത്. ഡോക്ടർ അത് കണ്ടു പിടിച്ച കൃത്യമായി ശുചിയാക്കാനായി ക്ലീനിങ്ങ് ചെയ്യും.
കുഞ്ഞി പല്ലുകൾ എങ്ങനെ ശ്രദ്ധിക്കണം?
- ദിവസേന പല്ല് വൃത്തിയാക്കുക — കുഞ്ഞിന് വേണ്ടി സോഫ്റ്റ് ബ്രഷും കുഞ്ഞിനുള്ള ടൂത്ത് പേസ്റ്റും ഉപയോഗിക്കുക.
- രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് പാൽ കൊടുക്കുന്നവർ, പല്ല് കഴുകി വൃത്തിയാക്കിയതിനു ശേഷം ഉറങ്ങുക എന്നത് ഒരു ശീലമാക്കുക.
- പ്രയാസം തോന്നുമ്പോൾ പീഡിയാട്രിക് ഡെന്റിസ്റ്റിനെ കാണുക.
കുഞ്ഞിന്റെ പല്ലിൽ കറുപ്പുണ്ടായാൽ അതിനെ ഒറ്റ നോട്ടത്തിൽ വലിയ പ്രശ്നമായി കാണേണ്ട. സമയത്ത് ശ്രദ്ധിച്ചാൽ പല്ലുകളുടെ ആരോഗ്യവും സംരക്ഷിക്കാം. കൃത്യമായ ചില മാറ്റങ്ങൾ വേണെമെന്ന് മാത്രം.