മറുകുകള്‍ സാധാരണമാണ്. എന്നാല്‍ ശരീരത്തില്‍ പെട്ടെന്ന് കാണപ്പെടുന്ന മറുകാണെങ്കില്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇത് അല്പം ആരോഗ്യപ്രശ്നങ്ങള്‍ കൂടി വര്‍ദ്ധിപ്പിക്കുന്നതാണ്. മെലനോസൈറ്റുകളുടെ അമിതവളര്‍ച്ച അല്ലെങ്കില്‍ പിഗ്മെന്റ് ഉത്പാദിപ്പിക്കുന്ന കോശങ്ങള്‍ കാരണം ചര്‍മ്മത്തിന്റെ വളര്‍ച്ച എന്നിവയാണ് മറുകുകള്‍ ആയി മാറുന്നത്. പെട്ടെന്ന് ത്വക്കിലുണ്ടാവുന്ന മാറ്റങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം പലപ്പോഴും രോഗങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. പെട്ടെന്ന് ത്വക്കിലുണ്ടാവുന്ന മാറ്റങ്ങള്‍ സ്കിന്‍ ക്യാന്‍സര്‍ ആയി മാറുന്നതിനുള്ള സാധ്യതയുമുണ്ട്. ഇതില്‍ പെടുന്നതാണ് മറുകുകള്‍.
കുട്ടിക്കാലത്തും കൗമാരത്തിലും മറുകുകള്‍ സാധാരണയാണ്. മിക്ക മറുകുകളും കാന്‍സറസ് അല്ലാത്തവയാണെങ്കിലും, ഒരു പുതിയ മറുക് ഉണ്ടായി അതില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍ മെലനോമയുടെ ലക്ഷണമാണ്. ചര്‍മ്മ കാന്‍സറാണ് മെലനോമ. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ കണക്കനുസരിച്ച് ഇത് ത്വക്ക് അര്‍ബുദങ്ങളില്‍ 1% മാത്രമാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.

ഒരു വ്യക്തിയുടെ ചര്‍മ്മത്തില്‍ കോശങ്ങള്‍ ഉല്പാദിപ്പിക്കുന്ന പിഗ്മെന്റ്, വ്യാപകമാകുമ്പോള്‍ ആണ് ഇത്തരത്തിലുള്ള മറുകുകള്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നത്. മെലനോസൈറ്റുകളില്‍ പിഗ്മെന്റ് അടങ്ങിയിട്ടുണ്ട്, ഇത് മോളുകള്‍ക്ക് അവയുടെ പ്രത്യേക നിറം നല്കുന്നു. എന്നാല്‍ അല്പം ശ്രദ്ധിച്ചില്ലെങ്കില്‍ അത് അപകടമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. മറുകുകള്‍ ദോഷകരമോ ക്യാന്‍സറോ ആകാം. ജനിതകമാറ്റത്തിന്റെ ഫലമായി മെലനോമ പോലുള്ള കാന്‍സര്‍ മറുകുകളും വികസിക്കുന്നു.
കാരണങ്ങള്‍
അള്‍ട്രാവയലറ്റ് വികിരണത്തിന്റെ എക്സ്പോഷര്‍, ജനിതകശാസ്ത്രം, ദുര്‍ബലമായ രോഗപ്രതിരോധ ശേഷി എന്നിവയെല്ലാം പെട്ടെന്നുണ്ടാവുന്ന മറുകിന്റെ കാരണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഓരോ അവസ്ഥയിലും മറുകിലുണ്ടാവുന്ന മാറ്റങ്ങള്‍ വലിപ്പം രക്തം കാണപ്പെടുന്നത് എന്നിവയെല്ലാം കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.
മറുക് അപകടകരമാകുന്നതിൻ്റെ ലക്ഷണങ്ങൾ
ഇതിന്റെ നിറം, ആകൃതി അല്ലെങ്കില്‍ വലുപ്പം എന്നിവയിലെ മാറ്റങ്ങള്‍, വേദന, രക്തസ്രാവം എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ശരീരത്തില്‍ നഖങ്ങള്‍, പാദങ്ങള്‍, കൈകള്‍ എന്നിവ പരിശോധിക്കേണ്ടതും അത്യാവശ്യമാണ്.
വ്യത്യസ്ത മറുകുകള്‍
ആട്രിബ്യൂട്ടുകളെ അടിസ്ഥാനമാക്കി മറുകുകള്‍ വ്യത്യസ്ത ഉപവിഭാഗങ്ങളില്‍ പെടുന്നു. ഇവ ഏതാണെന്ന് തിരിച്ചറിഞ്ഞ് അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അത് അപകടങ്ങളും ഗുരുതരാവസ്ഥയും ഉണ്ടാക്കുന്നുണ്ട്.
1.സാധാരണ മറുകുകള്‍
ജനനസമയത്ത് അല്ലെങ്കില്‍ പിന്നീട് കുട്ടിക്കാലത്ത് പ്രത്യക്ഷപ്പെടാം. ഒരു വ്യക്തി സൂര്യപ്രകാശത്തിന് വിധേയമാകുന്ന ചര്‍മ്മത്തിന്റെ ഭാഗങ്ങളില്‍ ഈ മറുകുകള്‍ സാധാരണയായി പ്രത്യക്ഷപ്പെടും. ഒരു സാധാരണ മറുകില്‍ സാധാരണയായി വൃത്താകൃതിയിലുള്ളതും സമീകൃതവുമായ രൂപമുണ്ട്, മിനുസമാര്‍ന്ന ഉപരിതലവും നിര്‍വചിക്കപ്പെട്ട ബോര്‍ഡറും ഇതിന് സാധാരണമാണ്. സാധാരണ മോളുകള്‍ താരതമ്യേന ചെറുതാണ്, 5 മില്ലിമീറ്ററില്‍ (മില്ലീമീറ്റര്‍) വ്യാസമുണ്ട്.
എന്നിരുന്നാലും, ഈ മറുകുകള്‍ സാധാരണയായി ക്യാന്‍സറായി വികസിക്കുന്നു. 50 ല്‍ കൂടുതല്‍ സാധാരണ മറുകുള്ള ആളുകള്‍ക്ക് മെലനോമ വരാനുള്ള സാധ്യത കൂടുതലാണെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്) അഭിപ്രായപ്പെടുന്നു. അതുകൊണ്ട് മറുകിന്റെ എണ്ണം വളരെയധികം പ്രധാനപ്പെട്ടതാണ്. അല്ലാത്ത പക്ഷം കൂടുതല്‍ അപകടവും ഉണ്ടാവുന്നുണ്ട്.
2.അപകടം ഉണ്ടാക്കുന്നവ
ജനനസമയത്ത് അപകടമുണ്ടാക്കുന്ന തരത്തിലുള്ള ചില മറുകുകള്‍ ഉണ്ട്. ഇവയുടെ വലുപ്പം ഗണ്യമായി വ്യത്യാസപ്പെടാം, ചിലത് വളരെ വലുതാണ്. അപായ മറുകുകള്‍ പ്രത്യേകിച്ച് വളരെ വലുത്, ഒരു വ്യക്തിയുടെ മെലനോമ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് മറുകിലുണ്ടാവുന്ന മാറ്റങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് അപകടത്തിന് കാരണമാകുന്നുണ്ട്.
3.വൈവിധ്യമാര്‍ന്ന മറുകുകള്‍
ആറ്റിപിക്കല് മറുകുകള്‍, അല്ലെങ്കില്‍ ഡിസ്പ്ലാസ്റ്റിക് നെവി, ശരീരത്തില്‍ എവിടെയും വികസിക്കുകയും സാധാരണയായി മറ്റ് മറുകുകളേക്കാള് വലുതായി കാണപ്പെടുകയും ചെയ്യും. അവയുടെ നിറവും ഘടനയും വ്യത്യാസപ്പെടാം, അവ സാധാരണയായി മറ്റ് ശരീരഭാഗത്തിലേക്കും വികസിക്കുന്നുണ്ട്. ഇത് കൂടാതെ അത് ചുറ്റുമുള്ള ചര്‍മ്മത്തിലേക്ക് കൂടി എത്തുന്ന അവസ്ഥയിലേക്ക് എത്തും. ഈ മറുകുകളില്‍ സാധാരണയായി പിങ്ക്, ചുവപ്പ്, ടാന്‍, കടും തവിട്ട് എന്നിങ്ങനെ ഒന്നിലധികം നിറങ്ങള്‍ അടങ്ങിയിട്ടുണ്ട്.
ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ എല്ലാം തന്നെ വളരെയധികം പ്രധാനപ്പെട്ടതാണ്. അതിനാൽ പതിവിൽ വിപരീതമായി എന്തെങ്കിലും മാറ്റങ്ങൾ കണ്ടാൽ വൈദ്യസഹായം തേടേണ്ടതാണ്.