കോള്‍ഡ് അഥവാ ജലദോശം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാവുന്ന അസുഖമാണ്. പ്രത്യേകിച്ചും കാലാവസ്ഥാ വ്യതിയാനങ്ങളുണ്ടാകുമ്പോള്‍. തണുപ്പു പോലുള്ള കാലാവസ്ഥകളില്‍ ഇതിന് സാധ്യതകള്‍ ഏറെയാണ്. എന്നാല്‍ ചിലര്‍ക്ക് എപ്പോഴും കോള്‍ഡെന്നത് പതിവായിരിയ്ക്കും. ഇത് വിട്ടുമാറാതെയുണ്ടാകും. ചുമയും തുമ്മലും മൂക്കൊലിപ്പുമെല്ലാം തന്നെ ഇതിന്റെ ഭാഗമായി സ്ഥിരമായുണ്ടാകും. സാധാരണ ഗതിയില്‍ 7-10 ദിവസം വരെ കോള്‍ഡ് നീണ്ടു നില്‍ക്കാം. എന്നാല്‍ ഇതു കഴിഞ്ഞും നീണ്ടുനില്‍ക്കുന്നത് പലര്‍ക്കുമുണ്ടാകും. ചിലര്‍ക്ക് കോള്‍ഡ് അടിക്കടി വരികയും ചെയ്യും. ഇത്തരത്തിൽ വിട്ട് മാറാത്ത കോൾഡിൻ്റെ കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
1.ഉറക്കപ്രശ്‌നം
വിട്ടു മാറാത്ത കോള്‍ഡിന് പ്രധാനപ്പെട്ട കാരണമാണ് ഉറക്കപ്രശ്‌നം. രാത്രിയില്‍ നല്ല ഉറക്കം ലഭിയ്ക്കാത്തത് കോള്‍ഡിന് കാരണമാകും. പല കാരണങ്ങളാലും കൃത്യ സമയത്ത് ഉറങ്ങാത്തവരുണ്ട്. ഇത് ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധ പ്രക്രിയയെ ദുര്‍ബലപ്പെടുത്തും. ഇത് അടിക്കടി കോള്‍ഡിനും വിട്ടു മാറാത്ത കോള്‍ഡിനുമെല്ലാം കാരണമാകും. ഇതു പോലെ തന്നെ കോ്ള്‍ഡുള്ള സമയത്ത് അവശ്യം വേണ്ട ഒന്നാണ് വിശ്രമം. കോള്‍ഡ് മാറാനുള്ള പ്രധാനപ്പെട്ട ഒന്നാണ് വേണ്ടത്ര വിശ്രമമെന്നത്. ഇതില്ലെങ്കില്‍ അടിക്കടി കോള്‍ഡ് വരുമെന്നു മാത്രമല്ല, വന്ന കോള്‍ഡ് മാറാനും സമയം പിടിയ്ക്കും.
2.വെള്ളം
വെള്ളം കുടിയ്ക്കുന്നത് ഭക്ഷണം കഴിയ്ക്കുന്നതു പോലെ തന്നെ പ്രധാനമാണ്. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതിന് ഭക്ഷണം പോലെ തന്നെ വെള്ളവും പ്രധാനമാണ്. വെള്ളം കുടിയ്ക്കാത്തതിനാല്‍ ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളാതെയിരിയ്ക്കും. ഇത് ശരീരത്തിന് അലര്‍ജി, കോള്‍ഡ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഇതു പോലെ കോള്‍ഡുള്ള സമയത്ത് ശരീരത്തിന് കൂടുതല്‍ ഫ്‌ളൂയിഡ് ആവശ്യമാണ്. ഇതിനാല്‍ ഈ സമയത്ത് ചൂടുവെള്ളം കുടിയ്ക്കുകയെന്നതും ശീലമാക്കുക.
3.ആന്റി ബയോട്ടിക്‌സ്
ആവശ്യമില്ലാതെ ആന്റി ബയോട്ടിക്‌സ് കഴിയ്ക്കുന്നത് ബോഡിയില്‍ ആന്റി ബയോട്ടിക് റെസിസ്റ്റന്‍സ് വരാന്‍ കാരണമാകും. ആവശ്യമില്ലാതെ ഇതു കഴിയ്ക്കുന്നതും ചിലപ്പോള്‍ കോള്‍ഡിന് കാരണമാകും. കോള്‍ഡ് ഇന്‍ഫെക്ഷന്‍ പോലുള്ള അവസ്ഥകളിലേയ്ക്കു പോയാല്‍ മാത്രമേ ഡോക്ടറുടെ നിര്‍ദേശ പ്രകാരം ആന്റിബയോട്ടിക്‌സ് കഴിയ്‌ക്കേണ്ടതുള്ളൂ. ആന്റിബയോട്ടിക്‌സ് പൊതുവേ വൈറല്‍ ഇന്‍ഫെക്ഷനുകള്‍ക്കായി ഉപയോഗിക്കില്ല. ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുകള്‍ക്കേ ഇതുപയോഗിയ്ക്കാവൂ. കോള്‍ഡിന് കാരണം വൈറല്‍ ഇന്‍ഫെക്ഷനാണ്. ഇതിനാല്‍ തന്നെ സാധാരണ കോള്‍ഡിന് ആ്ന്റി ബയോട്ടിക്‌സ് എന്നത് കോള്‍ഡ് കൂടുതല്‍ വഷളാകാനേ ഉപകരിയ്ക്കൂ.
4.ഭക്ഷണ ശീലം
ഭക്ഷണ ശീലം ശരീരത്തിന്റെ പ്രതിരോധ ശേഷിയ്ക്ക് പ്രധാനമാണ്. ഇതു പോലെ കോള്‍ഡുള്ള സമയത്ത് ഇതിനായി കൃത്യ ഭക്ഷണ ശീലവും പ്രധാനം തന്നെയാണ്. തണുപ്പുള്ളവ, ചിപ്‌സ്, ചോക്കലേറ്റ് തുടങ്ങിയവയെല്ലാം തന്നെ കോള്‍ഡ് മാറാതിരിയ്ക്കാനുളള കാരണങ്ങളാണ്. വന്ന കോള്‍ഡ് പൂര്‍ണമായി വിട്ടുപോകില്ല. മാത്രമല്ല, ഇത്തരം ചില ഭക്ഷണങ്ങളോട് അലര്‍ജിയെങ്കില്‍ കോള്‍ഡ് പോലുള്ളവ വരികയും ചെയ്യുന്നു.
5.സ്‌ട്രെസ്
വര്‍ക്-ലൈഫ് ബാലന്‍സ് ഇല്ലാത്തതും സ്‌ട്രെസ് കൂടുന്നതുമെല്ലാം തന്നെ കോള്‍ഡ് പോലുള്ള അവസ്ഥകള്‍ക്ക് കാരണമാകുന്നു. ഇത് വിട്ടു മാറാതെ പോകുന്നതിന് കാരണമാകുന്നു. ഇത്തരം അവസ്ഥകള്‍ ശരീരത്തിന്റെ ഹോര്‍മോണ്‍ ബാലന്‍സും പ്രതിരോധശേഷിയുമെല്ലാം തകര്‍ക്കുന്നു. ഇതാണ് കാരണം. ഇത് കോള്‍ഡ്, അലര്‍ജി പോലുള്ള അവസ്ഥകള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.
മുകളിൽ പറഞ്ഞവയെല്ലാം തന്നെ വിട്ടുമാറാത്ത കോൾഡിൻ്റെ കാരണങ്ങളാണ്. ഇത് കൂടുതൽ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട് എങ്കിൽ, വൈദ്യസഹായം തേടേണ്ടതാണ്.