Nammude Arogyam
General

ഈ ഭക്ഷണ രീതി പിന്തുടർന്നാൽ ഗർഭധാരണം സാധ്യമാകുമോ! Can pregnancy be possible if you follow this diet!

വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും ഗർഭധാരണമൊന്നും ആയിട്ടില്ല. തുടക്കത്തിൽ ഞാൻ അതിനെ വലിയ പ്രശ്നമായി കരുതിയില്ല. “ഇതൊക്കെ സമയമെടുക്കും” എന്ന് ചിലരൊക്കെ പറഞ്ഞിരുന്നു. പക്ഷേ, കാലം കഴിഞ്ഞപ്പോൾ മനസിൽ വിഷമം വരാൻ തുടങ്ങി. അടുത്തവരുടെ ചോദ്യങ്ങളും കുശുകുശുപ്പുകളും കേട്ടപ്പോൾ അതിർത്തി വിട്ടു.

ഡോക്ടറുടെ ക്ലിനിക്കിൽ…

പിറ്റേന്ന്  ഭർത്താവിനൊപ്പമൊന്നു ഗൈനക്കോളജിസ്റ്റിനെ കാണാൻ തീരുമാനിച്ചു. അവിടെ ചെറുതായൊരു പരിശോധനക്ക് ശേഷം ഡോക്ടർ പറഞ്ഞു:

“ആശ, ഹോർമോൺ ബാലൻസിൽ അല്പം പ്രശ്നമുണ്ട്. ജീവിതശൈലി മാറ്റണം, പ്രത്യേകിച്ചും ആഹാര ശീലം.”

ആഹാരം കേട്ടപ്പോളാണ് ഞാൻ ഒന്ന് ഞെട്ടിയത്. എന്റെ ഭക്ഷണത്തിനും ഗർഭധാരണത്തിനും ബന്ധമുണ്ടാവുമെന്ന് ഞാൻ കരുതിയതേയില്ല.

ആരോഗ്യത്തിനും ഗർഭധാരണത്തിനും കഴിക്കേണ്ട ഭക്ഷണങ്ങൾ

ഡോക്ടർ വിശദമായി പറഞ്ഞു:

പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിന്റെ അളവ് ദിവസവും കൂട്ടണം.

വെള്ളം മതിയായി കുടിക്കണം.

ഓട്സ്, ഗോതമ്പ്, റാഗി – ഇതുപോലുള്ള ഫൈബർ അടങ്ങിയ ഭക്ഷണം കഴിക്കണം.

പരിമിതമായ അളവിൽ മാംസം, അതിൽനിന്ന് പ്രോട്ടീൻ കിട്ടും.

ബീൻസ്, പയർവർഗ്ഗങ്ങൾ – ഇവ കഴിക്കണം.

സോഫ്റ്റ് ഡ്രിങ്ക്സ്, ചിപ്പ്സ്, പ്രോസെസ്സഡ് അല്ലെങ്കിൽ ഫാസ്റ്റ് ഫുഡ്  – ഇവ എല്ലാം കുറയ്ക്കണം.

ഒരു ചെറിയ മാറ്റം, വലിയ ഫലം

ആദ്യത്തെ ദിവസങ്ങളിൽ ദേഹത്ത് വലിയ മാറ്റം ഒന്നും തോന്നിയില്ല. പക്ഷേ, പതിയെ ശീലമായി.

വയറുവേദനയും, മാസ മുറ സമയത്തെ അസഹനീയകളും കുറയാൻ തുടങ്ങി.

ശരീരഭാരം ക്രമപ്പെട്ടു വരാൻ തുടങ്ങി.

ഉണർവുമേറിവന്നു.

പ്രധാനമായത്, എന്റെ മനസ്സിൽ ആ ശാന്തത വന്നുതുടങ്ങി.

ഇന്ന്

ഒരു വർഷത്തിനകം, ഞങ്ങൾക്ക് ആ  സന്തോഷവാർത്തയുമെത്തി– ഞങ്ങളുടെ കുഞ്ഞിന്റെ വരവറിയിച്ച സന്തോഷം.

ആഹാരശീലത്തിൽ വരുത്തിയ ചെറിയ മാറ്റം വരെ നമ്മുടെ ശരീരത്തിനും, ഗർഭധാരണത്തെയും സഹായിക്കുമെന്ന്  എത്രത്തോളം സഹായകമാണെന്ന് ഇതിൽ നിന്നും വളരെ വ്യക്തമാകും.

ഇതൊരു ആശയുടെ മാത്രം കഥയല്ല.. നിരവധി പേരുടെ ഗര്ഭധാരത്തെ സ്വാധീനിക്കുന്നത് അവരുടെ ആഹാര രീതിയാണ്. ഗർഭധാരണമെന്നത് പ്രകൃതിയുടെ കഴിവാണ്, അതിന് ശരിയായ പിന്തുണ നാം നൽകണം.

Related posts