പബ്ലിക് ടോയ്ലറ്റുകൾ ഉപയോഗിക്കുമ്പോൾ പലർക്കുമുള്ള ഒരു പൊതുവായ ആശങ്കയാണ് “ടോയ്ലറ്റ് സീറ്റ് സ്പർശിച്ചാൽ UTI പിടിക്കും” എന്നത്. പൊതുസ്ഥലങ്ങളിൽ ടോയ്ലറ്റ് ഉപയോഗിക്കുമ്പോൾ പലരും extreme മുൻകരുതലുകൾ എടുക്കുന്നു—കൂറേ ടിഷ്യു പേപ്പർ ചെയ്യൽ, balance ചെയ്ത് ഇരിക്കൽ, അല്ലെങ്കിൽ ഒരിക്കലും പബ്ലിക് ടോയ്‌ലെറ്റിൽ പോകരുത് എന്നൊരു നിബന്ധന! എന്നാൽ, ശാസ്ത്രീയമായി ഈ ഭയം വാസ്തവമാണോ?
UTI എന്താണ്?
UTI എന്നത് മൂത്രവ്യവസ്ഥയിലുണ്ടാകുന്ന ഒരു ബാക്ടീരിയ അണുബാധയാണ്. ഇത് പ്രധാനമായും മൂത്രനാളി (Urethra), മൂത്രാശയം (Bladder), മൂത്രവാഹിനികൾ (Ureters), കിഡ്‌നി (Kidneys) എന്നിവയെ ബാധിക്കാം. സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ UTI പിടിയ്ക്കാനുള്ള സാധ്യത കൂടുതലാണ്, കാരണം സ്ത്രീകളുടെ മൂത്രനാളി വളരെ ചെറുതാണ്, അതിനാൽ അണുബാധകൾ വേഗം സംഭവിക്കാം.
UTI-യുടെ പ്രധാന ലക്ഷണങ്ങൾ:
✔ മൂത്രമൊഴിയുമ്പോൾ കുത്തിയുള്ള വേദന
✔ ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ
✔മൂത്രത്തിന് ദുർഗന്ധം
✔ വയറിനു താഴെ വേദന
✔ ചിലപ്പോൾ പനിയും ക്ഷീണവും

പബ്ലിക് ടോയ്ലറ്റ് വഴിയാണോ UTI പടരുന്നത്?
പലരും കരുതുന്നതുപോലെ പബ്ലിക് ടോയ്ലറ്റ് സീറ്റ് UTI പടരാനുള്ള പ്രധാന കാരണക്കാരനല്ല. ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നതുപോലെ, ടോയ്ലറ്റ് സീറ്റ് വഴി മൂത്രത്തിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. കാരണം:
UTI-യെ ഉണ്ടാക്കുന്ന ബാക്ടീരിയകൾക്ക് ദീർഘസമയം ടോയ്ലറ്റ് സീറ്റിൽ ജീവിക്കാൻ കഴിയില്ല. ബാക്റ്റീരിയകൾ പ്രധാനമായും ശരീരത്തിനകത്തേക്ക് പ്രവേശിക്കുന്നത് ഉണക്കാം സംഭവിക്കാത്ത മുറിവിലൂടെയോ , കൈകളിലൂടെയോ എല്ലാമാണ്. കൈകൾ കഴുകാതെ മുഖത്ത് സ്പർശിക്കുകയോ, ഭക്ഷണം കഴിക്കുകയോ ചെയ്‌താൽ മാത്രമേ അണുബാധയുണ്ടാകാനുള്ള സാധ്യതയുള്ളു.
അതിനാൽ, ടോയ്ലറ്റ് സീറ്റ് മാത്രം സ്പർശിച്ചാൽ UTI പിടിയ്ക്കുമെന്നത് myth ആണെന്ന് വ്യക്തമായല്ലോ.
പബ്ലിക് ടോയ്ലറ്റുകൾ എളുപ്പത്തിൽ അണുബാധയ്ക്ക് ഇടയാക്കുന്ന ഇടങ്ങളായതുകൊണ്ട്, ശരിയായ ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി ചില കാര്യമാണ് ശ്രദ്ധിച്ചാൽ മതി:
ടിഷ്യു പേപ്പർ ഉപയോഗിച്ച് ടോയ്ലറ്റ് സീറ്റ് വൃത്തിയാക്കുക ഇത് നേരിട്ട് സ്പർശിക്കാതിരിക്കാൻ ഇത് സഹായിക്കും.
ഹാൻഡ് വാഷ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ചു ടോയ്ലറ്റിന് ശേഷം കൈ കഴുകുന്നത് ഏറ്റവും പ്രധാനപ്പെട്ട മുൻകരുതലാണ്.
അധികം വെള്ളം കുടിക്കുക വഴി മൂത്രവ്യവസ്ഥയെ ശുദ്ധിയാക്കുകയും അണുബാധയ്ക്ക് സാധ്യത കുറയ്ക്കുകയും ചെയ്യും.
ശുചിത്വമില്ലാത്ത ടോയ്ലറ്റുകൾ ഒഴിവാക്കുക
UTI ബാധിച്ചാൽ, അതിന്റെ പ്രാരംഭഘട്ടത്തിൽ ശ്രദ്ധിക്കുകയാണെങ്കിൽ വേഗം സുഖപ്പെടാം. വെള്ളം കൂടുതലായി കുടിക്കുക, മൂത്രം തടയാതെ അവശ്യമുള്ളപ്പോൾ ഒഴിച്ചുകളയുക, അതേസമയം ഡോക്ടറുടെ ഉപദേശം തേടുകയും നിർദേശിച്ച മരുന്നുകൾ കഴിക്കുകയും ചെയ്യുക. antibiotic ചികിത്സചിലപ്പോൾ വേണ്ടി വന്നേക്കാം, അതിനാൽ സ്വയം ചികിത്സ പരീക്ഷികാത്തിരിക്കുക.
പബ്ലിക് ടോയ്ലറ്റ് സീറ്റ് വഴി UTI പടരും എന്നതിൽ കൂടുതൽ മൂത്രം പിടിച്ചു വെക്കുന്നതിനാലാണ് അണുബാധ സംഭവിക്കുക. ആശങ്കകൾ ഒഴിവാക്കി കൃത്യമായ ശുചിത്വങ്ങൾ പാലിച്ചു വൃത്തിയുള്ള പബ്ലിക് ടോയ്ലെറ്റുകൾ ഉപയോഗിചാൽ UTI യെ തടയാം.