നല്ല സ്കിൻ പോലെ പ്രധാനം തന്നെയാണ് ആരോഗ്യമുള്ള മുടി. മുടിയിൽ എന്ത് പരീക്ഷിക്കാനും ഇന്നത്തെ തലമുറയ്ക്ക് ഒരു മടിയുമില്ല.. ഇന്ന് മുടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നാം കേൾക്കുന്ന ഒരു പേരാണ് റോസ്മേരി. റോസ്മേരിയുടെ ഓയിലും വെള്ളവുമെല്ലാം മുടി വളരാന്‍ സഹായിക്കുന്നുവെന്നതാണ്. വാസ്തവത്തില്‍ ഈ റോസ്മേരി വാട്ടറിന് ഇത്ര ഗുണമുണ്ടോ. ഇത് മുടി കൊഴിച്ചില്‍ നിര്‍ത്താനും മുടി വളരാനും സഹായിക്കുമെന്ന് പറയുന്നത് ശരിയാണോ..
സൂചി പോലുള്ള ഇലകളുള്ള റോസ്മേരി പണ്ടുമുതല്‍ തന്നെ ഉപയോഗിച്ച് വന്നിരുന്ന ഒന്നാണ്. റോമന്‍കാരാണ് ഇത് ആദ്യം ഉപയോഗിച്ചിരുന്നത്. പണ്ട് ഇത് ഭക്ഷണത്തിലാണ് ഉപയോഗിച്ചിരുന്നത്. ഇതിന്റെ നല്ല മണമാണ് എന്നതാണ് ഇതിന് കാരണമായിരുന്നത്. പ്രത്യേകിച്ചും നോണ്‍ വെജ് വിഭവങ്ങളുടെ ദുര്‍ഗന്ധം മാറാന്‍ സഹായിക്കുന്നവയാണ് ഇവ . പലരും റോസ്മേരി ഓയില്‍ ഉപയോഗിച്ചാല്‍ കഷണ്ടിയില്‍ വരെ മുടി വളരും എന്ന് കേട്ടുകാണും. ഇവയുടെ ഇലയിലും തണ്ടിലുമുള്ള ചില പ്രത്യേക ആല്‍ക്കലോയ്ഡുകളാണ് ഇതിന് സഹായിക്കുന്നത്. റോസ്മേരിക്കാഡിസ്, കാര്‍നോയിക് ആസിഡ്, ക്യാംഫര്‍ തുടങ്ങിയ പല ആല്‍ക്കലോയ്ഡുകളും ഇതിലുണ്ട്.റോസ്മേരിയുടെ മണത്തിനു കാരണമാകുന്നത് ഇതിനാലാണ്.
ഇത് നാം തലയോട്ടിയില്‍ പുരട്ടുമ്പോള്‍ രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതാണ് മുടി വളരാന്‍ കാരണമാകുന്നത്. തലയോട്ടിയില്‍ ധാരാളം രക്തക്കുഴലുകളുണ്ട്. ഈ രക്തക്കുഴലുകളിലൂടെയുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് സഹായിക്കുന്നു. ഹെയര്‍ റൂട്ടിന് ആവശ്യമായ ഓക്സിജന്‍, പോഷകങ്ങള്‍ എന്നിവ ലഭിയ്ക്കും. ഇതിലൂടെ മുടിയിഴകള്‍ വളരും. ഇതിന് സഹായിക്കുന്നതാണ് ഈ റോസ്മേരി വാട്ടര്‍.
ഓർമ്മശക്തി മികച്ചതാക്കാൻ സഹായിക്കുന്നു. കൂടാതെ ഇത് ബുദ്ധി, ശ്രദ്ധ, ഏകാഗ്രത എന്നിവ വർധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ഗുണങ്ങളും ഇതിന് ഉണ്ടെന്ന് അറിയപ്പെടുന്നു. നിരന്തരമായ ഉത്കണ്ഠയോ അല്ലെങ്കിൽ സ്ട്രെസ് ഹോർമോണുകളുടെ അസന്തുലിതാവസ്ഥയോ ഉള്ള ആളുകൾക്ക് റോസ്മേരി നല്ലതാണ്.
മുടിയുടെയും തലയോട്ടിയുടെയും പ്രശ്നങ്ങൾ പരിഹരിക്കാനും റോസ്മേരി സഹായിക്കും. ഈ ആരോമാറ്റിക് പ്ലാന്റ് മുടിയുടെ വളർച്ചയ്ക്കുള്ള ഒരു ടോണിക്കാണ്. കറുവപ്പട്ട, പുതിന എന്നിവയ്ക്ക് സമാനമായി മുടിക്ക് നിരവധി ഗുണങ്ങൾ നൽകുന്ന ഒന്നാണ് റോസ്മേരി. വേനൽക്കാലത്ത് മുടി വരണ്ടതാകുന്നതിനും പൊട്ടിപ്പോകുന്നതിനും സാധ്യത വളരെ കൂടുതലാണ്. ഇതിൽ നിന്ന് സംരക്ഷണം നൽകുന്നതിന് റോസ്മേരി മികച്ചതാണ്.
മുടിക്ക് തിളക്കം നൽകുന്ന ഗുണങ്ങൾ റോസ്മേരിയിലുണ്ട്. നിങ്ങളുടെ മുടിക്ക് സ്വാഭാവിക തിളക്കം നൽകുന്നു. മുടി വരണ്ടതും പരുപരുത്തതുമായി മാറുന്നതിൽ നിന്ന് സംരക്ഷണം നൽകാൻ റോസ്മേരി മികച്ചതാണ്. ഇത് മുടിയെ മറ്റ് രാസഉത്പന്നങ്ങൾ ഉപയോഗിക്കാതെ തന്നെ മിനുസമുള്ളതായി നിലനിർത്താൻ സഹായിക്കുന്നു.
പ്രായമാകുമ്പോൾ, നമ്മുടെ തലയോട്ടി കൂടുതൽ സെൻസിറ്റീവ് ആകുന്നു. രക്തയോട്ടം മന്ദഗതിയിലാകുന്നു. മുടി കനംകുറഞ്ഞതായി തോന്നുന്നു. ഈ പ്രശ്നങ്ങളിൽ നിന്നെല്ലാം പരിഹാരം കാണാൻ റോസ്മേരി സഹായിക്കും. റോസ്മേരി ചർമ്മത്തെയും ഫോളിക്കിളിനെയും മോയ്സ്ചറൈസ് ചെയ്യുകയും തലയോട്ടിയെ ഉത്തേജിപ്പിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.
മുടിയെ ശക്തിപ്പെടുത്തുന്നതിനും രോമകൂപങ്ങളിലേക്കുള്ള രക്തയോട്ടം ഉത്തേജിപ്പിക്കുന്നതിനും റോസ്മേരി സഹായിക്കുന്നു. മുടിയുടെ അറ്റം പിളരുന്നതും താരൻ കുറയ്ക്കുന്നതും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്കും ഇത് സഹായിക്കും. മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി പലരും റോസ്മേരി വിജയകരമായി ഉപയോഗിച്ചിട്ടുണ്ട്.
റോസ്മേരി എസെൻഷ്യൽ ഓയിലിന്റെ ഉപയോഗം നിങ്ങളുടെ മുടിയിൽ വലിയ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്. റോസ്മേരി എസെൻഷ്യൽ ഓയിൽ ഒരു മികച്ച വീട്ടുവൈദ്യമാണ്. കൂടാതെ, ഇതിന് വളരെ കുറച്ച് നെഗറ്റീവ് ഇഫക്റ്റുകൾ മാത്രമേ ഉള്ളൂ. ഉചിതമായി ഉപയോഗിക്കുമ്പോൾ വളരെ സുരക്ഷിതമായ ഒന്നാണ് റോസ്മേരി.