കനത്ത ചൂടിൽ നിന്നും ആശ്വാസമായി മഴക്കാലമെത്തിയപ്പോൾ ഒരു കപ്പ് ചൂട് ചായയുമായി അലസതയിലിരിക്കാൻ എല്ലാവർക്കും ഏറെക്കുറെ മോഹമാണെങ്കിലും, പലതരം രോഗ ഭീതിയിൽ മുങ്ങി പോകുന്ന ഒരവസ്ഥയാണ് കണ്ട് വരുന്നത്. മഴക്കാലമായാൽ സീസണൽ അസുഖങ്ങൾക്ക് പുറമെ കൊതുകു പരത്തുന്ന നിരവധി രോഗങ്ങൾ, മഞ്ഞപ്പിത്തം തുടങ്ങിയ പല പല രോഗങ്ങളും തലപൊക്കും, കൂടെ ജലത്തിലൂടെ പകരുന്ന രോഗങ്ങളും. മഴക്കാലമായാൽ നമ്മുടെ പ്രധാന കുടിവെള്ള സ്ത്രോതസ്സായ കിണറിൽ പലവിധ രോഗകാരികളും വെള്ളത്തിലൂടെ ഒലിച്ചെത്തിയിട്ടുണ്ടാകും. ഇത് നമ്മുടെ കുടിവെള്ള സ്ത്രോതസ്സിനെ കാര്യമായി മലിനപ്പെടുത്തും. ഇത് വെള്ളത്തിൽ പല സൂക്ഷ്മ ജീവികൾ പെരുകാൻ കാരണമാകുന്നു. അപ്പോൾ നമ്മൾ ഫ്ലാറ്റിലോ മറ്റോ എവിടെയോ ആകട്ടെ ജലജന്യ രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തിയേ പറ്റൂ.
പ്ലാസ്റ്റിക് കണ്ടെയ്നറുകളിലെ വെള്ളം സുരക്ഷിതമാണെന്ന ഒരു വിചാരം നമുക്കുണ്ടാകും. എന്നാൽ ഈ വെള്ളത്തിന്റെ ഉറവിടം നമുക്കറിയില്ല, കൂടാതെ അതിവിടെ എത്തിയ സാഹചര്യവും അറിയില്ല. ഏതെല്ലാം തരത്തിൽ മലിനമാക്കപ്പെട്ടു എന്നറിയില്ല. എത്ര ദിവസമായി അടക്കപ്പെട്ട വെള്ളവുമാണെന്നും നമുക്കറിയില്ല. പ്ലാസ്റ്റിക് കുപ്പികളിൽ അടക്കപ്പെട്ട വെള്ളത്തിലാണെങ്കിലും മൈക്രോപ്ലാസ്റ്റിക് കാളരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അതിനാൽ പ്ലാസ്റ്റിക് കണ്ടെയ്നറിൽ അടക്കപ്പെട്ട വെള്ളം ഒരു കാരണവശാലും സുരക്ഷിതമല്ല.
നമ്മുടെ കുടുംബത്തിലെ ഏറ്റവും ശ്രദ്ധ ലഭിക്കേണ്ടവർ കൊച്ചുകുട്ടികളും വൃദ്ധരുമാണ്. എന്തെന്നാൽ പ്രതിരോധ ശേഷി വളരെ കുറഞ്ഞതിനാൽ കുടിയ്ക്കുന്ന വെള്ളത്തിലൂടെ ശരീരത്തിനകത്തു എത്തുന്ന രോഗാണുക്കളെ ചെറുത് തോൽപ്പിക്കുക അസാധ്യമായിരിക്കാം. അതുകൊണ്ടാണ് അവരുടെ ആരോഗ്യം നിലനിർത്തുന്നതിന് എല്ലായ്പ്പോഴും ശുദ്ധമായ കുടിവെള്ളം ലഭ്യമാണെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാകുന്നത്
.
സുരക്ഷിതമായ രോഗാണു വിമുക്തമായ വെള്ളം കുടിക്കുന്നതിന് നമുക്ക് ശുപാർശ ചെയ്യാൻ പറ്റുന്ന രീതിയാണ് അഞ്ചുമിനിറ്റോളം വെട്ടി തിളപ്പിച്ച് ആർജിച്ച വെള്ളം കുടിക്കുക അല്ലെങ്കിൽ വാട്ടർ പ്യൂരിഫയർ ഉപയോഗിക്കുന്നത്. ശുദ്ധീകരിച്ച കുടിവെള്ളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിലൊന്ന് അത് ദോഷകരമായ ബാക്ടീരിയ, വൈറസ്, പരാന്നഭോജികൾ എന്നിവയിൽ നിന്ന് മുക്തമാണ് എന്നതാണ്. കോളറ, വയറിളക്കം, ടൈഫോയ്ഡ് തുടങ്ങിയ ജലജന്യ രോഗങ്ങളുടെ പ്രധാന കാരണങ്ങൾ ഈ സൂക്ഷ്മാണുക്കളാണ്. ശുദ്ധീകരിച്ച വെള്ളം ഈ രോഗകാരികളെ ഇല്ലാതാക്കുകയും അണുബാധയ്ക്കുള്ള സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.
നല്ല ആരോഗ്യം നിലനിർത്തുന്നതിനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ശുദ്ധമായ കുടിവെള്ളം അത്യാവശ്യമാണ്. രോഗങ്ങൾക്ക് ഇരയാകുന്ന കുട്ടികൾക്കും പ്രായമായവർക്കും ഇത് പ്രത്യേകിച്ചും പ്രധാനമാണ്. അവർക്ക് ശുദ്ധീകരിച്ച വെള്ളം നൽകുന്നതിലൂടെ, അവരുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാനും നമുക്ക് കഴിയും.മലിനമായ വെള്ളം വയറിലെ നേരിയ അസ്വസ്ഥതകൾ മുതൽ ഗ്യാസ്ട്രോഎൻറൈറ്റിസിന്റെ ഗുരുതരമായ കേസുകൾ വരെ നിരവധി ദഹനനാളത്തിന്റെ പ്രശ്നങ്ങൾക്ക് കാരണമാകും. ശുദ്ധീകരിച്ച വെള്ളം കുടിക്കുന്നത് ശരിയായ ദഹനം നിലനിർത്താനും വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തടയാനും സഹായിക്കുന്നു. മലിനീകരണ സാധ്യത കൂടുതലുള്ള മൺസൂൺ കാലത്ത് ഇത് പ്രത്യേകിച്ചും നിർണായകമാണ്.
മലിനമായ വെള്ളത്തിന് പലപ്പോഴും അസുഖകരമായ രുചിയും മണവും ഉണ്ടാകാം, ഇത് മതിയായ വെള്ളം കഴിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നു. വെള്ളം ശുദ്ധീകരിക്കുമ്പോൾ, അത് സുരക്ഷിതമാണെന്ന് മാത്രമല്ല, മികച്ച രുചിയുള്ളതും മതിയായ ജലാംശം പ്രോത്സാഹിപ്പിക്കുന്നതുമാണ്. പുറത്തുനിന്നുള്ള ഭക്ഷണവും പാനീയങ്ങളും കഴിയുന്നത്ര ഒഴിവാക്കുക, മഴക്കാലത്ത് സുരക്ഷിതമായി തുടരാൻ നിങ്ങളുടെ സ്വന്തം വാട്ടർ ബോട്ടിലുകൾ ഇപ്പോഴും കൈവശം വയ്ക്കുക!