നമ്മളുടെ ശരീരത്തില്‍ ഏറ്റവും അനിവാര്യമായിട്ടുള്ള ഒരു പോഷകമാണ് വിറ്റമിന്‍ ഡി. സാധാരണഗതിയില്‍ നമ്മള് കൊള്ളുന്ന വെയിലില്‍ നിന്നുമാണ് നമ്മള്‍ക്ക് വിറ്റമിന്‍ ഡി ലഭിക്കാറുള്ളത്. ചിലര്‍ക്ക് ആഹാരത്തില്‍ നിന്നും വിറ്റമിന്‍ ഡി ലഭിക്കാം. ശരീരത്തില്‍ എല്ലുകളുടെ മുതല്‍ പല്ലുകളുടെ വരെ ആരോഗ്യം നിലനില്ക്കണമെങ്കില് വിറ്റമിന്‍ ഡി അനിവാര്യം തന്നെയാണ്. വിറ്റമിന്‍ ഡി ശരീരത്തിന് നല്കുന്ന ഗുണങ്ങളും ഇത് കുറഞ്ഞാലുള്ള പ്രശ്നങ്ങളും പരിഹാരവും നോക്കാം.
നമ്മളുടെ ശരീരത്തില്‍ എല്ലുകള്‍ക്കും പല്ലുകള്‍ക്കുമെല്ലാം ആരോഗ്യം വേണമെങ്കില്‍ കാത്സ്യം വേണം. കാത്സ്യം അടങ്ങിയ ആഹാരങ്ങള്‍ നിരവധി കഴിച്ചാല്‍ ശരീരത്തിലേയ്ക്ക് കാത്സ്യം കൃത്യമായി എത്തുകയില്ല. വിറ്റമിന്‍ ഡി ശരീരത്തില്‍ നിശ്ചിത അളവില്‍ ഉണ്ടെങ്കില്‍ മാത്രമാണ് നമ്മളുടെ ശരീരത്തിന് വേണ്ട കാത്സ്യത്തെ കൃത്യമായി ആഗിരണം ചെയ്യപ്പെടുക. കാത്സ്യം മാത്രമല്ല, എല്ലുകളുടെ ആരോഗ്യത്തിനെ സഹായിക്കുന്ന ഫോസ്ഫറസും ആഗിരണം ചെയ്യപ്പെടണമെങ്കില്‍ വിറ്റമിന്‍ ഡി തന്നെ വേണം. കാത്സ്യം ശരീരത്തില്‍ എത്തിക്കുന്നതില്‍ മാത്രമല്ല, നമ്മളുടെ രോഗപ്രതിരോധശേഷി നിലനിര്‍ത്താനും കോശങ്ങളുടെ വളര്‍ച്ച കൃത്യമായി നടക്കുന്നതിനും അതുപോലെ, മൊത്തത്തിലുള്ള ആരോഗ്യ പരിപാലനത്തിനുമെല്ലാം വിറ്റമിന്‍ ഡി അനിവാര്യം തന്നെ.
വിറ്റമിന്‍ ഡിയുടെ പ്രധാന ഉറവിടം സൂര്യപ്രകാശം തന്നെയാണ്. ചിലര്‍ രാവിലെ സൂര്യപ്രകാശം കൊള്ളുന്നത് കാണാം. എന്നാല്‍, രാവിലത്തെ അതുപോലെ, സന്ധ്യാസമയത്തെ ഇളം വെയില് കൊണ്ടാല്‍ നമ്മള്‍ക്ക് വിറ്റമിന്‍ ഡി ലഭിക്കുകയില്ല. പകരം, നല്ല ഉച്ച സമയത്തെ വെയില് ഒരു അര മണിക്കൂറെങ്കിലും കൊണ്ടാല്‍ നമ്മളുടെ ശരീരത്തിന് വേണ്ട വിറ്റമിന്‍ ഡി ലഭിക്കുന്നതാണ്. ഇതിന് ഒരു 12 മണി മുതല്‍ 3 മണിവരെയുള്ള വെയില് നല്ലതാണ്.
വെയില് അല്ലാതെ, നല്ല കൊഴുപ്പടങ്ങിയ മത്സ്യവിഭവങ്ങള്‍ കഴിച്ചാല്‍, പ്രത്യേകിച്ച് സാല്‍മണ്‍ ഫിഷ് കഴിക്കുന്നത് വിറ്റമിന്‍ ഡി ശരീരത്തില്‍ എത്തുന്നതിന് സഹായിക്കുന്നുണ്ട്. അതുപോലെ, മുട്ടയുടെ മഞ്ഞ കഴിക്കുന്നത് ശരീരത്തിലേയ്ക്ക് വിറ്റമിന്‍ ഡി എത്താന്‍ സഹായിക്കുന്നുണ്ട്. മുട്ട പോലെ തന്നെ കൂണ്, പാല് ഉല്പന്നങ്ങള് എന്നിവയെല്ലാം ഒരു നിശ്ചിത അളവില്‍ ദിവസേന ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് വെയില് കൊണ്ടില്ലെങ്കിലും വിറ്റമിന്‍ ഡി നിങ്ങളുടെ ശരീരത്തില്‍ എത്താന്‍ സഹായിക്കുന്നതാണ്. നിങ്ങള്‍ക്ക് ഈ ആഹാരങ്ങള്‍ കഴിക്കാന്‍ എന്തെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വിറ്റമിന്‍ ഡി സപ്ലിമെന്റ്സ് എടുക്കാവുന്നതാണ്.
വിറ്റമിന്‍ ഡി കുറഞ്ഞാല്‍ അത് കാത്സ്യത്തിന്റെ കുറവ് നമ്മളുടെ ശരീരത്തില്‍ ഉണ്ടാക്കുന്നു. ഇത് എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യം നശിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ തന്നെ നമ്മളുടെ ശരീരത്തില്‍ ഉണ്ടാകുന്ന മുറിവുകള്‍ വേഗത്തില്‍ ഉണങ്ങണമെങ്കില് വിറ്റമിന്‍ ഡി വേണം. എന്നാല്‍, വിറ്റമിന്‍ ഡിയുടെ കുറവ്, ശരീരത്തിലെ മുറിവുകള്‍ ഉണങ്ങാതെ വ്രണപ്പെട്ട് കാണപ്പെടുന്നതിന് കാരണമാണ്.
ഒരു വ്യക്തിയുടെ മൂഡിനെ സ്വാധീനിക്കാന്‍ പോലും വിറ്റമിന്‍ ഡിയ്ക്ക് സാധിക്കും. നിങ്ങളുടെ ശീരത്തില്‍ വിറ്റമിന്‍ ഡി കുറഞ്ഞാല്‍ അത് നിങ്ങളെ മാനസികപിരിമുറുക്കത്തിലേയ്ക്കും അതുപോലെ തന്നെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലേയ്ക്കും നയിക്കാന്‍ സാധ്യത കൂടുതലാണെന്ന് ചില പഠനങ്ങള്‍ പോലും പറയുന്നു. അതുപോലെ തന്നെ അകാരണമായി ക്ഷീണം അനുഭവപ്പെടുക. ഒന്നും ചെയ്യാന്‍ മാനസികമായി പറ്റാത്ത അവസ്ഥയും വിറ്റമിന്‍ ഡിയുടെ കുറവിനെ ചൂണ്ടികാണിക്കുന്നുണ്ട്. ചിലരില്‍ അമിതമായിട്ടുള്ള നടുവേദനയും കാണപ്പെടാം. അതിനാല്‍ ഇത്തരം ലക്ഷണങ്ങള്‍ നിങ്ങളുടെ ശരീരത്തില്‍ കണ്ടാല്‍ ഡോക്ടറെ കാണിക്കുകയാണ് വേണ്ടത്.
എല്ലാത്തിനും അതിന്റേതായ ഗുണവും ദോഷവശങ്ങളും ഉണ്ട്. വിറ്റമിന്‍ ഡി കുറഞ്ഞാലും പ്രശ്നമാണ്. അതുപോലെ തന്നെ വിറ്റമിന്‍ ഡി കുറഞ്ഞാലും അത് ചില ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്നുണ്ട്. പ്രത്യേകിച്ച്, എല്ലുകള്‍ ക്ഷയിക്കുന്നതിന് വിറ്റമിന്‍ ഡി കൂടുന്നത് ഒരു കാരണമാണ്. അതുപോലെ തന്നെ വൃക്കയ്ക്ക് കേടുപാടുകള്‍ സംഭവിക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കാനും സാധ്യത കൂടുതലാണ്. അതിനാല്‍ മിതമായ അളവില്‍ ആവശ്യത്തിന് മാത്രം വിറ്റമിന്‍ ഡി ശരീരത്തില്‍ എത്താന്‍ ശ്രദ്ധിക്കണം.
ഒരു ദിവസം ഒരു വ്യക്തിയ്ക്ക് എത്രമാത്രം വിറ്റമിന്‍ ഡി ലഭിക്കണം എന്നതിന് ഒരു കണക്കുണ്ട്. ഓരോരുത്തരുടെ പ്രയത്തിനനുസരിച്ച് ഇത് വ്യത്യസ്തപ്പെട്ടിരിക്കും. 12 മാസം വരെയുള്ള ചെറിയ കുട്ടികള്ക്കാണെങ്കില് ഒരു ദിവസം 10 മുതല്‍ 25 മൈഗ്രോഗ്രാം വിറഅറമിന്‍ ഡി ആണ് ആവശ്യം. 1 വയസ്സ് മുതല്‍ 18 വയസ്സ് വരെയുള്ളവര്‍ക്ക് 15 മുതല്‍ 25 ഗ്രാം വിറ്റമിന്‍ ഡി ആവശ്യമാണ്. 19 വയസ്സ് മുതല്‍ 70 വയസ്സ് വരെയുള്ളവര്‍ക്ക് 15 മുതല്‍ 20 മൈക്രോഗ്രാം വിറ്റമിന്‍ ഡി വേണം. 71 വയസ്സിന് മുകളില്‍ ഉള്ളവരാണെങ്കില്‍ 20 മുതല്‍ 25 മൈക്രോഗ്രാം വിറ്റമിന്‍ ഡിയാണ് വേണ്ടത്. ഇനി ഗര്‍ഭിണികള്‍ക്കാണെങ്കില്‍ 15 മുതല്‍ 20 മൈക്രോഗ്രാം വിറ്റമിന്‍ ഡിയാണ് ഒരു ദിവസം ആവശ്യമായി വരുന്നത്.
നിങ്ങള്‍ വിറ്റമിന്‍ ഡി ലഭിക്കാന്‍ ഉച്ചസമയത്തെ വെയില് കൊള്ളുമ്പോള്‍ തലവേദന പോലെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഇത് ഒഴിവാക്കേണ്ടതാണ്. അതുപോലെ തന്നെ, മൈഗ്രേയ്ന് പ്രശ്നങ്ങള്‍ ഉള്ളവര്‍ ഡോക്ടറെ കണ്ട് വിറ്റമിന്‍ ഡി ശരീരത്തില്‍ എത്താന്‍ എന്ത് ചെയ്യണം എന്ന് അഭിപ്രായം ചോദിക്കാവുന്നതാണ്. വിറ്റമിന്‍ ഡിയ്ക്കായി ആഹാരം കഴിക്കുമ്പോഴും അമിതമായി കഴിക്കാതെ കൃത്യമായ അളവില്‍ കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതും അനിവാ