അപ്പോ കാര്യം മനസിലായി … സംഗതി വൈറ്റനിംഗ് ഫേസ് ക്രീം അല്ല…
പിന്നെ ആരാ കക്ഷി ….. ഗ്ളുകത്തിയോൺ ഇൻജെക്ഷൻ …അത് തന്നെ..
ഇതല്ലേ.. പണ്ട് ഡാർക്ക് ടോൺ ഉള്ള നീയൊക്കെ ഇങ്ങനെ തിളങ്ങുന്നതിന്റെ കാരണം..
അല്ല മോളെ…
എന്ന പിന്നെ സെറം.. ഏത് സെറം ആണ്? നൈറ്റോ ഡേ യോ …
ഒന്നും ചെയ്തില്ല എന്ന് പറയുന്നില്ല…
എന്നാൽ കുറച്ചു ശ്രദ്ധ അധ്വാനം ക്ഷമയൊക്കെ ആവശ്യമുള്ള ചിലതാണ്..
സ്കിൻ കെയർ റൂട്ടിന് എന്ന് പറയാം.
ആദ്യം ചെയ്യേണ്ടത് മുഖം വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. ദിവസവും രണ്ട് പ്രാവശ്യം മുഖം കഴുകണം. മുഖം കഴുകി കഴിഞ്ഞാല്‍ വളരെ പതുക്കെ മാത്രം മുഖം തുടയ്ക്കുക.
വൈറ്റനിങ് ഫേസ് ക്രീം ഉപയോഗിച്ചാൽ, നമ്മടെ ഫേസ് സ്കിൻ ലയർ വൈസ് പീൽ ആയി വളരെ സോഫ്റ്റ് ആകുന്നതിനാൽ , തുടക്കത്തിൽ ബേബി സോഫ്റ്റ് കൂടാതെ ഫെയർനെസ് എല്ലാം തോന്നും. ദുരന്തം വരുന്നത് പിന്നീടാണ് ക്രീം നിർത്തുമ്പോ നമ്മുടെ സ്കിൻ നമ്മൾക്ക് പ്രതീക്ഷിക്കാൻ കഴിയാത്ത അത്രേം ഡാർക്ക് ടോൺ ആകുകയും പിന്നെ പണി തരുന്നത് വൃക്കകൾക്കൊക്കെ ആകാം.
എന്നാൽ നമ്മുടെ സ്കിൻ നെ ഡാർക്ക് ടോണിലേക്ക് മാറ്റുന്നത് വെയിൽ കൊള്ളുന്നതാണ്. 0.വെയിലത്തു ഇറങ്ങുമ്പോൾ രണ്ട കാര്യങ്ങൾ ചെയ്യാം .
സൺസ്‌ക്രീൻ ഉപയോഗിക്കാം. കുടയെടുക്കാം.. ഇപ്പൊ വരും കമന്റ്. വെയിൽ കൊള്ളുന്നത് നല്ലതാടാ ഉണ്ണീ …
ശെരിയാണ്.. അതിരാവിലെ ഉള്ള വെയിൽ.. അല്ലെങ്കിൽ പിന്നെ കൊള്ളുന്നത് യുവി റെയ്‌സ് ആയിരിക്കും .
എല്ലാ ദിവസവും മുഖത്ത് മോയ്‌സ്ചറൈസര്‍ പുരട്ടുക: മോയ്സ്ചുറൈസര്‍ നമ്മുടെ ചര്‍മ്മത്തിന് ജലാംശം നല്‍കും. ഇത് ചര്‍മത്തിന് കൂടുതല്‍ യുവത്വം നല്‍കാന്‍ സാഹയിക്കും. ജലാംശം ഇല്ലെങ്കില്‍ മുഖം വരണ്ടുണങ്ങും. ഇത് പ്രായം തോന്നാന്‍ കാരണമാകും. ഇതിനുള്ള പരിഹരാമണ് ഈ മോയ്‌സ്ചറൈസര്‍.
പുകവലി ഉപേക്ഷിക്കുക, മദ്യപാനം നിയന്ത്രിക്കുക: മദ്യം ചര്‍മ്മത്തെ പരുക്കനാക്കും. അമിതമായി മദ്യപിക്കുന്നത് നിര്‍ജ്ജലീകരണത്തിന് കാരണമാവുകയും കാലക്രമേണ ചര്‍മ്മത്തെ നശിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ പുകവലിക്കുന്നത ചര്‍മത്തിന് വേഗത്തില്‍ പ്രായം തോന്നിക്കാന്‍ കാരണമാകും.ചര്‍മത്തിന്റെ നിറം മങ്ങാനും കാരണമാകും.
ആരോഗ്യകരമായ, സമീകൃതാഹാരം കഴിക്കുക: പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നത് അകാല വാര്‍ദ്ധക്യത്തിലേക്ക് നയിക്കുന്ന കേടുപാടുകള്‍ തടയാന്‍ സഹായിക്കുമെന്ന് ചില പഠനങ്ങളില്‍ നിന്നുള്ള കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നതായി പറയപ്പെടുന്നു.
യുവത്വമുള്ള ചര്‍മം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ധാരാളം വെള്ളം കുടിക്കുക: നിങ്ങളുടെ ചര്‍മ്മത്തെ തിളക്കമുള്ളതാക്കാനും ആരോഗ്യത്തെ നിര്‍ത്താനും വെള്ളം സഹായിക്കും. നിങ്ങള്‍ ദിവസവും 8 ഗ്ലാസ് ഫില്‍ട്ടര്‍ ചെയ്ത വെള്ളം എങ്കിലും കുടിക്കണം. നിര്‍ജ്ജലീകരണം നിങ്ങളുടെ ചര്‍മ്മം വരണ്ടതും മങ്ങിയതുമായി കാണപ്പെടുന്നതിന് കാരണമാകും
മുഖം മാസാജ് ചെയ്യുക: വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാനുള്ള മികച്ച മാര്‍ഗമാണ് മുഖം മസാജ ചെയ്യുന്നത്. മുഖത്ത് മസാജ് ചെയ്യുന്നതിലൂടെ രക്തചംക്രമണം ഉത്തേജിപ്പിക്കാന്‍ സാധിക്കും. മാത്രമല്ല മുഖത്തെ പേശികളെ ടോണ്‍ ചെയ്യാനും നിങ്ങളുടെ നിറം മൃദുവായി നിലനിര്‍ത്താനും സഹായിക്കും. കൂടാതെ, ഇത് സമ്മര്‍ദ്ദം കുറയ്ക്കാനും നിങ്ങളെ സഹായിക്കും