Nammude Arogyam
General

ഇടക്കിടെ അടിവയറ്റില്‍ വേദനയുണ്ടാവുന്നുണ്ടോ? Do you often suffer from lower back pain?

ഇടക്കിടെ അടിവയറ്റില്‍ വേദനയുണ്ടാവുന്നത്, പലരും നിസ്സാരമായി വിടുന്ന ഒന്നാണ്. എന്നാൽ അടിവയറ്റിലെ വേദന അത്ര നിസ്സാരമാക്കരുത്. ഇത് പലപ്പോഴും അപ്പെന്‍ഡിസൈറ്റിന്റെ തുടക്കമാവാം. അപ്പെന്‍ഡിസൈറ്റിസ് വളരെ ഭയാനകമായ ഒരു രോഗാവസ്ഥയാണ്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനേ തന്നെ ഡോക്ടറെ കാണേണ്ടതും, ചികിത്സ എടുക്കേണ്ടതും, ആവശ്യമെങ്കില്‍ സര്‍ജറി വരെ ചെയ്യേണ്ടതുമായ അവസ്ഥയാണ് ഇത്. അപ്പെന്‍ഡിസൈറ്റിസ് വേദന ഒരു ചെറിയ ചലനത്തിലൂടെ പോലും വഷളാകുകയും അസഹനീയമയ വേദനയായി മാറുകയും ചെയ്യും. ഇതിന്റെ ആദ്യകാല ലക്ഷണങ്ങള്‍ എന്ന നിലയില്‍ പനി, ഓക്കാനം, ഛര്‍ദ്ദി എന്നിവയോടൊപ്പം തന്നെ പതിയെ പതിയെ അതി കഠിനമായ വേദനയും ഉണ്ടാവുന്നു.

അപ്പെന്‍ഡിസൈറ്റിസ് കാണപ്പെടുന്നത് അടിവയറ്റിൽ വലത് താഴത്തെ ഭാഗത്ത് വന്‍കുടലിനടുത്തുള്ള ഒരു ചെറിയ സഞ്ചിയായിട്ടാണ്. എന്നാല്‍ ഇത് കൊണ്ട് യാതൊരു വിധത്തിലുള്ള ഉപയോഗങ്ങളും ശരീരത്തിനില്ല എന്നതാണ് സത്യം. കൃത്യസമയത്ത് ചികിത്സ എടുത്തില്ലെങ്കില്‍ ഇത് അടിവയറ്റിൽ പൊട്ടിത്തെറിച്ചേക്കാം, ഇത് അടിയന്തിര ശസ്ത്രക്രിയയിലേക്ക് എത്തിക്കുന്നു. അതിനാൽ, ഈ അവയവം പൂര്‍ണമായും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നു.

അപ്പെന്‍ഡിസൈറ്റിസിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല, എന്നിരുന്നാലും, അപ്പെന്‍ഡിസൈറ്റിസിന്റെ ഭാഗത്തുണ്ടാവുന്ന വീക്കവും അണുബാധയും പലപ്പോഴും ഇത്തരം ഒരു അവസ്ഥയിലേക്ക് എത്തിക്കുന്നു. അടിവയറ്റിലെ മുറിവ് അല്ലെങ്കില്‍ ആഘാതം, അപ്പെന്‍ഡിക്‌സ് കുടലുമായി ബന്ധിപ്പിക്കുന്ന ദ്വാരത്തില്‍ തടസ്സം, ദഹനനാളത്തിന്റെ അണുബാധ, ആമാശയത്തിലുണ്ടാവുന്ന നീര്‍കെട്ടു രോഗം, അപ്പെന്‍ഡിക്‌സിലുണ്ടാവുന്ന വളര്‍ച്ചകള്‍ എന്നിവയെല്ലാം ഇത്തരം അവസ്ഥകള്‍ ഉണ്ടാക്കുന്നതിന് കാരണങ്ങളാണ്.

അടിവയറ്റിലെ പെട്ടെന്നുള്ളതും കഠിനവുമായ വേദനയുടെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് അപ്പെന്‍ഡിസൈറ്റിസ്. ഏത് പ്രായത്തിലും അപ്പെന്‍ഡിസൈറ്റിസ് ഉണ്ടാകാമെങ്കിലും, ഇത് സാധാരണയായി ചെറുപ്രായത്തിലാണ് കാണപ്പെടുന്നത്. പ്രധാനമായും 20-30 വയസ്സിന് ഇടയിലാണ് ഇത് ഉണ്ടാവുന്നത്. എന്നാല്‍ ഇതിന് മുന്‍പായി ശരീരം ചില ലക്ഷണങ്ങള്‍ നമുക്ക് കാണിച്ച് തരുന്നുണ്ട്. അവയെ വേണ്ട വിധത്തില്‍ ശ്രദ്ധിക്കാത വിടുമ്പോഴാണ് അപകടം വര്‍ദ്ധിക്കുന്നത്. എന്തൊക്കെയാണ് ഇത്തരം ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാം.

അപ്പന്‍ഡിസൈറ്റിസില്‍, വയറുവേദന സാധാരണയായി നാഭിക്ക് സമീപം ആരംഭിക്കുകയും കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം വലത് അടിവയറ്റിലേക്ക് നീങ്ങുന്ന തരത്തിലേക്ക് എത്തുകയും ചെയ്യുന്നു. വേദന വളരെയധികം തീവ്രമായ അവസ്ഥയിലേക്ക് പിന്നീട് എത്തുന്നു. ഇത്തരത്തിലുണ്ടാവുന്ന വേദന സാധാരണയായി ഓക്കാനം, ഛര്‍ദ്ദി എന്നിവയ്ക്കൊപ്പം വരുന്നു. അത്പോലെ പനിയും ഉണ്ടാവുന്നു. ഇത് കൂടാതെ വിശപ്പില്ലായ്മ അപ്പെന്‍ഡിസൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. വയറിലെ അപ്പെന്‍ഡിക്‌സിന്റെ സ്ഥാനം അനുസരിച്ച് രോഗികള്‍ക്ക് മലബന്ധമോ, വയറിളക്കമോ ഉണ്ടാവുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇതോടൊപ്പം ഗ്യാസ് കയറുക, വയറു വീര്‍ക്കുക, ഗ്യാസ് പുറത്തേക്ക് പോവാതിരിക്കുമ്പോഴുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇത് അതികഠിനമായ അവസ്ഥയിലേക്ക് നീങ്ങിയാൽ ശരീരത്തിന് പുറത്തേക്ക് തൊടുമ്പോള്‍ പോലും അടിവയറ്റില്‍ മുഴ പോലെ കാണപ്പെടാവുന്നതാണ്.

മുകളില്‍ പറഞ്ഞ തരത്തില്‍ ഉള്ള ലക്ഷണങ്ങള്‍ വിട്ടുമാറാതെ നിന്നാല്‍ ഒരിക്കലും സ്വയം ചികിത്സക്ക് നില്‍ക്കരുത്. കാരണം ഇത് കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കും. അതുകൊണ്ട് തന്നെ അടിവയറ്റില്‍ കഠിനമായ വേദന ഉണ്ടായാല്‍ ഉടന്‍ ഒരു ഡോക്ടറെ കാണണം. അതിന് ഒട്ടും വൈകരുത്. കൂടാതെ രോഗനിര്‍ണയത്തിനായി രക്തപരിശോധന നടത്തുകയും വേണം. മൂത്രാശയ അണുബാധ ഒഴിവാക്കാന്‍ മൂത്രപരിശോധനയും നടത്തുന്നു. വേദനയുടെ മറ്റ് കാരണങ്ങള്‍ കണ്ടെത്തുന്നതിന് വേണ്ടി വയറിന്റെ അള്‍ട്രാസൗണ്ട് അല്ലെങ്കില്‍ സിടി സ്‌കാന്‍ അല്ലെങ്കില്‍ എംആര്‍ഐ എന്നിവയും നിര്‍ദ്ദേശിക്കപ്പെടാം.

ചില സന്ദര്‍ഭങ്ങളില്‍ സാധാരണയായി ലാപ്രോസ്‌കോപ്പിക് ഉപയോഗിച്ച് അപ്പന്‍ഡിക്സ് നീക്കം ചെയ്യാന്‍ ശ്രദ്ധിക്കാറുണ്ട്. ലാപ്രോസ്‌കോപ്പിക് സമീപനം അടിവയറ്റിലെ 2 മുതല്‍ 3 വരെ ചെറിയ സബ്-സെന്റീമീറ്റര്‍ മുറിവുകളിലൂടെ ശസ്ത്രക്രിയ നടത്തിയാണ് ചെയ്യുന്നത്. ലാപ്രോസ്‌കോപ്പി ചെയ്യുന്നത് ചെറിയ വേദന ഉണ്ടാക്കുന്നതാണ്. ഇതില്‍ നേരത്തെ തന്നെ രോഗമുക്തി നേടുകയും സാധാരണ അവസ്ഥയിലേക്ക് തന്നെ മടങ്ങുകയും ചെയ്യുന്നുണ്ട്. എന്ത് തന്നെയായാലും അടിവയറ്റിലെ കഠിനമായ വേദന അവഗണിക്കരുത്. കൃത്യസമയത്ത് തന്നെ ഡോക്ടറെ കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്.

Related posts