Nammude Arogyam
CancerGeneral

ചെവി വേദന……നിസ്സാരമാക്കണ്ട

നീ എന്താ ഈ രാത്രി ഉറങ്ങാതെ ഹാളിൽ നടക്കുന്നത്.

എന്താ അറിയൂല ഭയങ്കര ചെവിവേദന. വേദന കാരണം കിടന്നിട്ട് ഉറക്കം വരുന്നില്ല.

ഏത് നേരവും ചെവിയിൽ ഫോണിൻ്റെ ഹെഡ്സെറ്റ് വെച്ച് നടക്കൽ അല്ലേ പണി. പിന്നെ എങ്ങനെയാ വേദന വരാതിരിക്കൽ. എന്തായാലും നീ ഇപ്പൊ പോയി ഉറങ്ങ്. കുറവില്ലെങ്കിൽ രാവിലെ പോയി ഡോക്ടറിനെ കാണിക്കാം…..

ചെവി വേദന പല കാരണങ്ങള്‍ കൊണ്ടും വരാം. എന്നാല്‍ ഇതിനെ നിസ്സാരമായി കണക്കാക്കുമ്പോള്‍ അത് പലപ്പോഴും അല്‍പം പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ചെവി വേദന ആണെങ്കില്‍ പോലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കാം. എന്തുകൊണ്ടാണ് ചെവി വേദന വര്‍ദ്ധിക്കുന്നത് എന്ന് നോക്കാവുന്നതാണ്. അതിന് പിന്നില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ക്യാന്‍സര്‍ പല വിധത്തിലാണ് നിങ്ങളുടെ ശരീരത്തെ ബാധിക്കുന്നത്. ഏതൊക്കെ ഭാഗങ്ങളെ ബാധിക്കും എന്ന് ആദ്യമേ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ചെവിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലാണ് പ്രതിസന്ധികള്‍ ഉണ്ടാവുന്നത്. ചെവി പഴുപ്പ്, ചെവി വേദന, ചെപ്പി കൂടുന്നത് തുടങ്ങി പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകള്‍ക്ക് പിന്നില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്.

അത് തിരിച്ചറിയേണ്ടതാണ് ആദ്യം ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ചെവിയിലെ വേദനക്ക് പിന്നില്‍ പലപ്പോഴും ക്യാന്‍സര്‍ പോലുള്ള അസ്വസ്ഥതകള്‍ ഉണ്ട് എന്ന കാര്യം പലരും തിരിച്ചറിയാന്‍ വൈകുന്നതാണ് രോഗത്തെ വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്യാന്‍സര്‍ ബാധിക്കാറുണ്ടെങ്കിലും ചെവിയിലെ ക്യാന്‍സര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ചെവിയിലെ ക്യാന്‍സര്‍ വളരെ അപൂര്‍വ്വമാണ്. എന്നാല്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ചെവിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വേദനയോടെയാണ് ക്യാന്‍സര്‍ തുടക്കം കുറിക്കുന്നത്. എന്തൊക്കെയാണ് വളരെ അപൂര്‍വ്വമായി കണക്കാക്കുന്ന ചെവിയിലെ ക്യാന്‍സറിന്റെ തുടക്കം എന്ന് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് ചില കാര്യങ്ങള്‍ നോക്കാം. ചെവിയിലെ ക്യാന്‍സറിന് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

അപൂര്‍വ്വം ചെവിയിലെ ക്യാന്‍സര്‍

അപൂര്‍വ്വമാണ് ചെവിയിലെ ക്യാന്‍സര്‍. എന്നാല്‍ ഇതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് പലര്‍ക്കും അറിയുകയില്ല. ചെവി വേദന തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. മാത്രമല്ല ചെവിയുടെ പുറം തൊലിയില്‍ വളരുകയും ചെവിയെ മൊത്തത്തില്‍ ബാധിക്കുകയും ചെയ്യുന്ന ഒന്നാണ് ചെവിയിലെ ക്യാന്‍സര്‍. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

ചെവിയില്‍ നിന്ന് സ്രവം

ചെവിയില്‍ നിന്ന് സ്രവങ്ങള്‍ പുറത്തേക്ക് വരുന്നുണ്ട്. ക്യാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് ചെവിയില്‍ നിന്ന് സ്രവം വരുന്നത്. പിങ്ക് നിറത്തിലുള്ള ഒരു സ്രവമാണ് പുറത്തേക്ക് വരുന്നത്. മാത്രമല്ല കടുത്ത ചെവി വേദനയും ഇതോടൊപ്പം ഉണ്ടാവുന്നുണ്ട്. ചെവിയുടെ മധ്യഭാഗത്താണ് ഇത് ബാധിക്കുന്നത്. രോഗം മൂര്‍ച്ഛിച്ച് കഴിഞ്ഞാല്‍ പലപ്പോഴും ചെവിയില്‍ നിന്ന് രക്തം വരുന്നുണ്ട്.

കേള്‍വിശക്തിക്ക് തകരാര്‍

ക്യാന്‍സര്‍ ചെവിയെ ബാധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന ലക്ഷണങ്ങളില്‍ ഒന്നാണ് കേള്‍വിശക്തി കുറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ക്യാന്‍സറിന്റെ പല വിധത്തിലുള്ള ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് കേള്‍വിശക്തി കുറയുന്നത്. എന്നാല്‍ കേള്‍വിശക്തിക്കുണ്ടാവുന്ന അസ്വസ്ഥതകള്‍ എല്ലാം പക്ഷേ ക്യാന്‍സര്‍ ലക്ഷണമല്ല.

ചെറിയ മുഴകള്‍

ചെവിയില്‍ മുഴകള്‍ കാണപ്പെടുന്നുണ്ടെങ്കില്‍ അതും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ചെവിയുടെ കനാലില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ചെവിയില്‍ മുഴകള്‍ കാണപ്പെടുന്നതും ഇത്തരത്തില്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

മുഖത്തെ തളര്‍ച്ച

ചെവിയില്‍ ക്യാന്‍സര്‍ ഉണ്ടെങ്കില്‍ മുഖത്തും തളര്‍ച്ച കാണപ്പെടുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ക്യാന്‍സര്‍ രോഗ നിര്‍ണയം നടത്തുന്നതിന് വേണ്ടി വേദനയുള്ള ഭാഗത്ത് നിന്നും ടിഷ്യൂ എടുത്ത് ബയോപ്‌സിക്ക് വിധേയമാക്കാവുന്നതാണ്. ഇത് പെട്ടെന്ന് രോഗനിര്‍ണയം നടത്തുന്നതിന് സഹായിക്കുന്നുണ്ട്.

ചെവിക്കുള്ളില്‍ മുഴക്കം

ചെവിക്കുള്ളില്‍ മുഴക്കം ഉണ്ടാവുന്ന തരത്തില്‍ എപ്പോഴും അസ്വസ്ഥത അനുഭവപ്പെടുന്നുണ്ട്. ഇതോടൊപ്പം തലകറക്കം, അതികഠിനമായ തലവേദന എന്നിവയെല്ലാം ചെവിയിലെ ക്യാന്‍സര്‍ ഗുരുതരമാണ് എന്നതിന്റെ ലക്ഷണങ്ങളാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ഗൗരവത്തോടെ എടുക്കണം. മാത്രമല്ല ഇത് ഗുരുതരാവസ്ഥയിലേക്ക് എത്തുന്നതിന് മുന്‍പ് കൃത്യമായ ചികിത്സ തേടേണ്ടതാണ്.

കാരണം തിരിച്ചറിയാത്തത്

എന്നാല്‍ എന്താണ് ക്യാന്‍സറിന്റെ പ്രധാന കാരണം എന്ന് പലപ്പോഴും അറിയുകയില്ല. ചെവിയുടെ മധ്യഭാഗത്തെയാണ് ക്യാന്‍സര്‍ ബാധിക്കുന്നത്. എന്താണ് ഇതിന്റെ പിന്നിലെ യഥാര്‍ത്ഥ കാരണം എന്ന് മനസ്സിലാക്കാന്‍ പലപ്പോഴും വൈദ്യശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല.

Related posts