Nammude Arogyam
Covid-19

കോവിഡ് 19 പ്രതിരോധം ശക്തമാക്കാൻ മാസ്കുകൾ ധരിക്കാം

ആരോഗ്യ പ്രവർത്തകർക്കു പുറമേ രോഗം ബാധിച്ചവരും, അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരും, രോഗികളെ പരിചരിക്കുന്ന കുടുംബാംഗങ്ങളും മാത്രമാണ് എല്ലായ്പ്പോഴും മാസ്ക് ധരിക്കേണ്ടതെന്നാണ് അടുത്ത ദിവസം വരെ ലോകാരോഗ്യസംഘടന നിർദ്ദേശിച്ചിരുന്നത്. സാധാരണ ജനങ്ങൾ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കേണ്ടതില്ലെന്നും നിർദ്ദേശമുണ്ടായിരുന്നു.ഇതിനു രണ്ട് കാരണങ്ങളുണ്ടായിരുന്നു: ഒന്ന്, എല്ലാവരും മാസ്ക് ഉപയോഗിച്ച് തുടങ്ങിയാൽ അത് അത്യാവശ്യമായവർക് (മുകളിൽ പറഞ്ഞ ഗ്രൂപ്പിന്) ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാക്കിയേക്കും. .രണ്ട്, മാസ്ക് ധരിക്കുന്ന ആളിൽ നിന്ന് മറ്റുള്ളവരിലേക്ക് പകരാനുള്ള സാദ്ധ്യത തടയാമെന്നല്ലാതെ രോഗിയിൽ നിന്ന് തുറസ്സായ സ്ഥലങ്ങളിൽ പകരാനുള്ള സാദ്ധ്യത കുറവാണെന്നുള്ള മുൻധാരണ.

‘കൊറിയയും, ചൈനയും മറ്റ് രാജ്യങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം അവിടത്തെ പൊതു സ്ഥലങ്ങളിൽ എല്ലാവരും മാസ്ക് ഉപയോഗിക്കാറുണ്ട് എന്നതാണ്’ എന്ന് ഒരു കൊറിയൻ പകർച്ചവ്യാധി വിദഗ്ധൻ ഒരു അഭിമുഖത്തിൽ ഊന്നിപ്പറഞ്ഞത് ഇക്കാര്യത്തിൽ ഒരു വീണ്ടുവിചാരത്തിനു അടിസ്ഥാനമായിട്ടുണ്ട് എന്നതാണ് വാസ്തവം.

രോഗികളിൽനിന്ന് പുറത്തേക്ക് വരുന്ന വൈറസ് അടങ്ങിയ മൈക്രോ-ഡ്രോപ്ലെറ്റുകൾക്ക് 30 മിനിറ്റോ അതിൽ കൂടുതലോ വരെ സമയത്തേക്ക് അന്തരീക്ഷത്തിൽ തുടരാനാകുമെന്ന് പുതിയ പരീക്ഷണങ്ങൾ ചൂണ്ടിക്കാട്ടിയത് മാസ്കിന്റെ പ്രാധാന്യത്തെ ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്നു.

സാമൂഹിക അകലം പാലിക്കാൻ മനുഷ്യർക്ക് സാധിക്കാത്ത സന്ദർഭങ്ങളിൽ ( ഉദാഹരണത്തിന്, കടകളിൽ പ്രവേശിക്കുമ്പോൾ ആരെങ്കിലും പുറത്തുവരുകയാണെങ്കിലോ, കൗണ്ടറിനും റാക്കുകൾക്കും സമീപം കൂടുതൽ ആളുകൾ ഉള്ളപ്പോഴോ) മാസ്കിന് പരിരക്ഷ നൽകാനാകുമെന്നതിൽ സംശയമില്ല, 100 % അല്ലെങ്കിലും!

ശസ്ത്രക്രിയാ മാസ്കുകൾ 100% സംരക്ഷണം നൽകണമെന്നില്ല, പക്ഷേ മാസ്കിന്റെ പുറത്തുള്ള വൈറസ് നമ്മുടെ ശരീരത്തിലേക്ക് എത്തണമെങ്കിൽ വൈറസിനെ വലിച്ചെടുക്കാനാവശ്യമായ ഒരു മർദ്ദം നമ്മൾ ചെലുത്തണമെന്നത് ഓർമ്മിക്കുക. അതുകൊണ്ടുതന്നെ ആശുപത്രികളും ക്ലിനിക്കുകളും ഒഴികെയുള്ള പൊതുസ്ഥലങ്ങളിൽ ആളുകൾക്ക് മൾട്ടി ലെയർ മാസ്കുകളും നല്ല ഇഴയടുപ്പമുള്ള തുണികൊണ്ടുള്ള മാസ്കുകളും രോഗത്തെ തടയുന്നതിന് ഒരു പരിധി വരെ ഫലപ്രദമായിരിക്കും.

മാസ്കുകൾ സ്വന്തം മുഖത്ത് സ്പർശിക്കുന്നതിൽ നിന്നും നിരുത്സാഹപ്പെടുത്തുണ്ടെന്നുള്ളതും ഒരു വസ്തുതയാണ്. ഒരു നല്ല . കണ്ണടകൾ ധരിക്കുന്നതും രോഗവ്യാപനം തടയുന്നതിൽ സഹായകമായിരിക്കും.

‘മാസ്‌ക്കുകൾ ധരിക്കുന്നതിനെതിരെ’ ഉപദേശിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് ‘പുറത്തിറങ്ങുമ്പോൾ ആളുകളെ അത് ധരിക്കാൻ’ ഉപദേശിക്കുന്നതാണ് എന്നതിൽ സംശയമില്ല.. മറ്റൊന്നുമില്ലെങ്കിലും ഒന്നുമില്ലാത്തതിനെക്കാൾ നല്ലതായിരിക്കും ഇത്തരം പ്രതിരോധങ്ങൾ എന്ന് നിസ്സംശയം നമുക്ക് പറയാവുന്നതാണ് !

തെറ്റായ യുക്തികളും സാങ്കേതികതകളും ലോകാരോഗ്യ സംഘടനയെപ്പോലുള്ള ഔദ്യോഗിക സ്ഥാപനങ്ങളെ മാസ്ക് ധരിക്കുന്നത് നിരുത്സാഹപ്പെടുത്താനോ പ്രോത്സാഹിപ്പിക്കാതിരിക്കാനോ കാരണമായിട്ടുണ്ടെങ്കിൽ, അതിന്റെ ഫലമായി COVID-19 ന്റെ നിരക്ക് കുത്തനെ ഉയരാൻ ഹേതുവായാൽ അത് വളരെ ദാരുണമായിരിക്കും! മനുഷ്യ കോശങ്ങളിലേക്ക് SARS-Cov-2 പ്രവേശിക്കുന്നത് പ്രധാനമായും ശ്വാസനാളിയിലൂടെയാണ്. മുഖംമൂടികൾ ധരിക്കുന്നത് മൂക്കിലോ തൊണ്ടയിലോ എത്താവുന്ന വൈറസ് അടങ്ങിയ തുള്ളികളെ (droplets) തടയുന്നത് വഴി രോഗാണുവിന്റെ R൦ പകർച്ച നിരക്ക് ഗണ്യമായി കുറയ്ക്കുവാൻ സഹായിക്കും. സാമൂഹിക അകലം പാലിക്കുന്നതിനും കൈ കഴുകുന്നതിനും ഒപ്പം താരതമ്യപ്പെടുത്താവുന്ന മുഖാവരണധാരണം ഒരു പരിധി വരെ രോഗത്തെ ചെറുക്കുമെന്നു സാരം .

മാസ്കുകൾ ധരിക്കാൻ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ലോക്ക് ഡൌൺ കൂടുതൽ ദീര്‍ഘീപ്പിക്കുന്നതിനേക്കാളും യാതൊരു നിയന്ത്രണങ്ങളും വെക്കാതിരിക്കുന്നതിനേക്കാളും നല്ലതായിരിക്കും എന്നാണു വിദഗ്ദ്ധാഭിപ്രായം. ഇതിനു വേണ്ടതായ ശാസ്ത്രീയ തെളിവുകൾ ഇപ്പോൾ നമ്മുടെ പക്കലുണ്ട്.

  1. എല്ലാവരും പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാൻ ശ്രദ്ധിക്കുക.
  2. എല്ലായ്‌പ്പോഴും സുരക്ഷിതമായ സാമൂഹിക അകലം പാലിക്കുക.
  3. കൈകളും ചുറ്റുപാടുകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
  4. വീട്ടിൽ തന്നെ തുടരുക, ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ!

Related posts