Nammude Arogyam
GeneralCovid-19Healthy Foods

കൊറോണക്കാലത്തെ നോമ്പ്:രോഗപ്രതിരോധ ശേഷി എങ്ങനെ വർദ്ധിപ്പിക്കാം?

മുസ്ലീം മത വിശ്വാസികള്‍ അല്ലാഹുവിനോടുള്ള ഭക്തിയില്‍ ഉപവസിക്കുന്ന ചാന്ദ്ര മാസമാണ് റമദാന്‍. ഒരു മഹാമാരിയുടെ മധ്യത്തിലാണ് ഈ റമദാനും കടന്നു വന്നിരിക്കുന്നത്. ആയതിനാൽ രോഗപ്രതിരോധവ്യവസ്ഥയെ ഈ സമയത്ത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം കൊറോണയെന്ന പകര്‍ച്ച വ്യാധി ആരോഗ്യത്തെ അത്രത്തോളം തന്നെ ബാധിക്കുന്ന ഒരു അവസ്ഥയാണ് ഇപ്പോഴുണ്ടാവുന്നത്.

ഈ സമയത്ത് എന്ത് ഭക്ഷണമാണ് കഴിക്കേണ്ടത് എന്നുള്ള കാര്യം അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. റമദാന്‍ മാസത്തില്‍ ആരോഗ്യകരമായ ഭക്ഷണക്രമത്തിന് ശ്രമിക്കുമ്പോള്‍, കൊഴുപ്പ് കുറഞ്ഞതും എന്നാല്‍ വയറു നിറയുന്നതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുക എന്നതാണ് പ്രധാനം, ദിവസം മുഴുവന്‍ നഷ്ടപ്പെട്ടേക്കാവുന്ന എല്ലാ പോഷകങ്ങളും നിറയ്ക്കാന്‍ ഇത് ശരീരത്തെ സഹായിക്കും. എന്തൊക്കെ കാര്യങ്ങളാണ് ഈ സമയത്ത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നാം ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

1.സൂപ്പും സാലഡും സ്ഥിരമാക്കുക-ഉപവാസത്തിന് ശേഷം ഭക്ഷണം കഴിക്കുമ്പോള്‍ എപ്പോഴും 15 മിനിറ്റ് ഇടവേള എടുക്കുന്നതിന് ശ്രദ്ധിക്കണം. മസ്തിഷ്‌കം 20 മിനിറ്റ് കഴിഞ്ഞ് വയറ് നിറഞ്ഞില്ല എന്ന സിഗ്‌നല്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍, വീണ്ടും കഴിക്കുന്നതിനുമുമ്പ് ഒരു ഇടവേള എടുക്കുന്നത് ശരീര ഭാഗങ്ങളില്‍ കൂടുതല്‍ നിയന്ത്രണം നല്‍കാനും സഹായിക്കുന്നു. സൂപ്പ് ഒരു മികച്ച ചോയിസാണ്, കാരണം ഇത് ശരീരത്തെ തൃപ്തികരമായ വികാരവുമായി സാവധാനം ക്രമീകരിക്കാന്‍ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വര്‍ദ്ധനവ് തടയുകയും ചെയ്യുന്നു.

2.ആന്റി ഓക്‌സിഡന്റ് കഴിക്കണം-ഭക്ഷണത്തില്‍ ആന്റിഓക്സിഡന്റുകള്‍, പ്രത്യേകിച്ച് പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുന്നത് കോശങ്ങളുടെ കേടുപാടുകള്‍ തടയാന്‍ സഹായിക്കും, അതിനാല്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ടാണ് ഇടയില്‍ ലഘുഭക്ഷണമായി പഴങ്ങള്‍ കഴിക്കുന്നത് വളരെ ഉത്തമമാണ് എന്ന് പറയുന്നത്. പഴങ്ങളില്‍ ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്, ഇത് ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ സുഗമമാക്കുകയും കുടലില്‍ ഗുണം ചെയ്യുന്ന ബാക്ടീരിയകള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. കുടലില്‍ കൂടുതല്‍ ഗുണം ചെയ്യുന്ന ബാക്ടീരിയകള്‍ നമ്മുടെ പ്രതിരോധശേഷി ശക്തമാക്കുന്നു.

3.കാര്‍ബോഹൈഡ്രേറ്റ് കുറക്കുക-എല്ലാ കാര്‍ബണുകളും തുല്യമായി അല്ല ഉള്ളത്. അതുകൊണ്ട് തന്നെ വറുത്ത സാധനങ്ങളില്‍ നിന്നും പേസ്ട്രികളില്‍ നിന്നും പരമാവധി ഒഴിവാകുന്നതിന് ശ്രദ്ധിക്കണം. അരി, പാസ്ത, ബര്‍ഗര്‍ എന്നിവയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ഓരോ നിമിഷവും ശ്രദ്ധിക്കണം. നോമ്പ് തുറക്ക് ശേഷം ഭക്ഷണം കഴിക്കുമ്പോള്‍ അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ടതുണ്ട്.

4.ഒന്നര ലിറ്റര്‍ വെള്ളം കുടിക്കുക-ശരീരത്തിലെ എല്ലാ സിസ്റ്റങ്ങളും ശരിയായി പ്രവര്‍ത്തിക്കുന്നതിനാല്‍ വെള്ളം ശക്തമായ രോഗപ്രതിരോധ സംവിധാനത്തിന് അത്യാവശ്യമാണെന്ന് നമുക്കുറപ്പിക്കാവുന്നതാണ്. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും പോഷകങ്ങള്‍ നമ്മുടെ കോശങ്ങളിലേക്ക് എത്തിക്കാനും ബാക്ടീരിയകളെയും വൈറസുകളെയും നിര്‍വീര്യമാക്കാനും വെള്ളം സഹായിക്കുന്നു.

5.പ്രോബയോട്ടിക്‌സ് കഴിക്കണം-ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് പ്രോബയോട്ടിക്‌സ് അടങ്ങിയവ ധാരാളം കഴിക്കേണ്ടതാണ്. ഇത് കുടലിലുണ്ടാവുന്ന അസ്വസ്ഥതകളെ നിയന്ത്രിക്കുന്നതിനും മലബന്ധം ലഘൂകരിക്കാനും സഹായിക്കുന്നു, ഇത് റമദാനില്‍ വ്യാപകമായി അനുഭവപ്പെടുന്ന ഒരു പ്രശ്‌നമാണ്. കൂടാതെ, ഇത്തരം ഭക്ഷണങ്ങള്‍ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉയര്‍ന്ന പ്രോട്ടീന്‍ ഉള്ളടക്കവുമുണ്ട്, ഇത് കൂടുതല്‍ വയറ് നിറഞ്ഞത് പോലെ തോന്നിപ്പിക്കും.

ഈ മഹാമാരിയുടെ കാലത്ത് രോഗപ്രധിരോധ ശേഷി വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അതിന് വേണ്ടി ഈ നോമ്പുക്കാലത്ത് മുകളിൽ പറഞ്ഞ രീതികൾ ശീലമാക്കുന്നത് എന്ത്കൊണ്ടും നല്ലതാണ്.

Related posts