Nammude Arogyam
General

പുരുഷന്മാർക്കും പ്രസവം നിറുത്താമോ! (vasectomy)

പുരുഷന്മാർക്കും പ്രസവം നിറുത്താമോ! (vasectomy)

ഗര്‍ഭനിരോധനത്തിന് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഉപയോഗിയ്ക്കാവുന്ന പല വഴികളുമുണ്ട്. ഇതില്‍ താല്‍ക്കാലിക ഉപാധികളും സ്ഥിരം വഴികളുമെല്ലാം പെടുന്നു. സ്ത്രീകള്‍ക്കായി ഹോര്‍മോണ്‍ പില്‍സ്, ഡയഫ്രം, ഇന്‍ഞ്ചക്ഷനുകള്‍, ഐയുഡി തുടങ്ങിയ പല വഴികളുമുണ്ട്. കോണ്ടംസ് പോലുള്ള വഴികള്‍ പുരുഷന്മാര്‍ക്കും. ഇതെല്ലാം താല്‍ക്കാലിക ഗര്‍ഭ നിരോധനോപാധികളാണ്. അതായത് എപ്പോള്‍ വേണമെങ്കിലും ഗര്‍ഭധാരണം സാധ്യമാക്കാന്‍ ഇവയുടെ ഉപയോഗം നിര്‍ത്തിയാല്‍ സാധിയ്ക്കും.

പുരുഷന്മാർക്കും പ്രസവം നിറുത്താമോ! (vasectomy)

പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് പലപ്പോഴും സ്ഥിരം ഗര്‍ഭനിരോധനോപാധിയായ പ്രസവം നിര്‍ത്തല്‍ പോലുളളവ ചെയ്യാറുള്ളത്.സ്ത്രീകളില്‍ പ്രസവം നിറുത്തുന്ന ശസ്ത്രക്രിയ പലപ്പോഴും പ്രസവത്തോട് അനുബന്ധമായും അല്ലാതെയുമെല്ലാം നടത്താറുണ്ട്. സ്ത്രീകളില്‍ ഫെല്ലോപിയന്‍ ട്യൂബ് മുറിച്ചാണ് ഇത് ചെയ്യുന്നത്. പുരുഷന്മാര്‍ക്കും സ്ഥിരം ഗര്‍ഭനിരോധന വഴിയുണ്ട്. ഇതാണ് വാസക്ടമി. ഇതും സര്‍ജറി തന്നെയാണ്.

പുരുഷന്മാർക്കും പ്രസവം നിറുത്താമോ! (vasectomy)

വാസക്ടമിയില്‍ തന്നെ നോ സ്‌കാല്‍പല്‍ വാസക്ടമി എന്ന വഴിയുണ്ട്. ഇത് പുരുഷന്മാരില്‍ വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നാണെങ്കിലും പല പുരുഷന്മാരും ഇതിനോട് വിമുഖത കാണിക്കുന്നുവെന്നാണ് സര്‍വേ ഫലങ്ങള്‍ പറയുന്നത്. ഇതെക്കുറിച്ചുള്ള തെറ്റിദ്ധാരണകളാണ് പലപ്പോഴും ഇത്തരം വാസക്ടമി ഒഴിവാക്കാന്‍ പുരുഷന്മാരെ പ്രേരിപ്പിക്കുന്നത്. ലൈംഗിക ശക്തി നഷ്ടപ്പെടും എന്നതടക്കമുള്ള പല ആശങ്കകളും ഇത്തരം ശസ്ത്രക്രിയകളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ പുരുഷന്മാരെ പ്രേരിപ്പിക്കുന്നുണ്ട്.

പുരുഷന്മാർക്കും പ്രസവം നിറുത്താമോ! (vasectomy)

നോ-സ്കാല്പൽ വാസക്ടമിയിൽ വൃഷണസഞ്ചിയിൽ മുറിവുകൾ ഉണ്ടാക്കുന്നതിനു പകരം പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടെ അര മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കാവുന്ന ഒന്നാണിത്. ടെസ്റ്റിക്കിള്‍സ് അഥവാ വൃഷണത്തിലുണ്ടാക്കുന്ന ഒരു ചെറിയ ദ്വാരത്തിലൂടെ ബീജ സഞ്ചാരം സാധ്യമാക്കുന്ന വാസ് ഡിഫറന്‍സ് എന്ന രണ്ടു കുഴലുകള്‍ മുറിച്ച് അവയുടെ അറ്റം കൂട്ടിക്കെട്ടിയാണ് ഇത് സാധ്യമാക്കുന്നത്. ഇതിലൂടെ സ്‌പേര്‍മാറ്റിക് കോഡിലേക്കുള്ള ബീജ സഞ്ചാരം തടസപ്പെടുന്നു. ഗര്‍ഭധാരണം തടയുന്നു. വീണ്ടും കുട്ടികള്‍ വേണമെന്ന് തോന്നിയാല്‍ ഇത് സാധ്യമാക്കാന്‍ പുനര്‍ ശസ്ത്രക്രിയയിലൂടെ സാധ്യമാകുകയും ചെയ്യുന്നു.

പുരുഷന്മാർക്കും പ്രസവം നിറുത്താമോ! (vasectomy)

ഇത്തരം ശസ്ത്രക്രിയ ബീജോല്‍പാദനത്തെയോ ഉദ്ധാരണത്തെയോ സ്ഖലനത്തെയോ ലൈംഗിക ശേഷിയേയോ ബാധിയ്ക്കുന്നില്ല.ആദ്യ രണ്ടു മൂന്നു ദിവസങ്ങളില്‍ ഭാരമുള്ള ജോലികള്‍ ചെയ്യരുത്. വെറും ഒരു ശതമാനത്തില്‍ മാത്രമാണ് ഈ ശസ്ത്രക്രിയ പരാജയമായി മാറുന്നത്. എന്നാല്‍ സ്ഥിരം ഗര്‍ഭനിരോധനോപാധികളില്‍ ഇവയൊന്നും പെടുന്നില്ല. വൃഷണങ്ങളില്‍ മുഴയോ നീര്‍വീക്കമോ, മന്ത്, ലൈംഗിക രോഗങ്ങള്‍, ക്യാന്‍സര്‍, തൊലിയിലോ വൃഷണങ്ങളിലോ അണുബാധ എന്നിവയെങ്കില്‍ ഈ ശസ്ത്രക്രിയ ചെയ്യുന്നത് ഉചിതമല്ല.

Related posts