Nammude Arogyam
General

വൈറൽ പനിയിൽ വിറച്ച് കേരളം

“കടുത്ത പനി,ശരീര വേദന, തലവേദന,കുളിര്, വരണ്ട ചുമ, തൊണ്ട വേദന , അമിതക്ഷീണം കൂടാതെ ചർദി ,വയർ വേദന…”ഇപ്പോൾ വ്യാപകമാകുന്ന പനിയുടെ ലക്ഷണങ്ങളാണിവ.
ഇൻഫ്ലുവൻസ വൈറസ് വിഭാഗത്തിൽ പെടുന്ന വൈറസാണ് എച്ച്1എൻ1. പന്നികളിൽ കാണുന്ന വൈറസായതിനാലാണ് ഇതു മൂലം ഉണ്ടാകുന്ന പനിക്ക് പന്നിപ്പനി എന്നു പേര് വന്നത്. ജനിതക മാറ്റം വന്ന എച്ച് 1 എൻ1 വൈറസ് വകഭേദമായ H3N2 വൈറസാണ് ഇപ്പോൾ വ്യാപകമാകുന്നത്.

തുമ്മുമ്പേഴും ചുമക്കുമ്പോഴും വായുവിൽ കലരുന്ന വൈറസിലൂടെയാണ് വൈറൽ പനിയെല്ലാം പകരുന്നത്. പനിയുള്ളവരുമായുള്ള സമ്പർക്കത്തിലൂടെ, അവരുടെ മൂക്കിൽ നിന്നോ വായിൽ നിന്നോ ഉള്ള സ്രവങ്ങൾ കൈകളിലൂടെയും മറ്റും എല്ലാവരിലേക്കും പകരുന്നു. ഇത്തരത്തിലുള്ള സമ്പർക്കത്തിൽ പെട്ടാൽ മൂന്ന് ദിവസത്തിൽ തന്നെ ലക്ഷണങ്ങൾ പ്രകടമാക്കുന്നു. ചർദ്ദിയും മറ്റും കൊണ്ട് നിർജലീകരണം സംഭവിക്കുമ്പോഴാണ് അപകടങ്ങൾ ഉണ്ടാകുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • കോവി ഡ് സമയത്ത് കൈകൾ വൃത്തിയാക്കിയിരുന്ന പോലെ ഹാൻഡ് സാനിറ്റൈസറോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകേണ്ടതാണ്.
  • മാസ്കുകൾ ഉപയോഗിക്കാം.
  • പനിയുള്ള വരുമായി അകലം പാലിക്കുക എന്നിവ ചെയ്യാം.
  • മൂക്ക്, വായ, കണ്ണുകൾ എന്നിവ സ്പർശിക്കാതിരിക്കുക.
  • ചുമക്കുേമ്പാഴും തുമ്മുേമ്പാഴും മൂക്കും വായയും പൊത്തിപ്പിടിക്കുക

അസുഖം വന്നാൽ ശ്രദ്ധിക്കേണ്ടവ:

  • ധാരാളം വിശ്രമിക്കുക
  • നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കുക. സൂപ്പുകളും ശുദ്ധമായ ജ്യൂസുകളും നല്ലതാണ്. ചുടുള്ള പാനീയങ്ങൾ ക്രമമായി നിരന്തരം കുടിക്കാം. ഉപ്പു ചേർത്ത കട്ടിയുള്ള കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഇളനീർ എന്നിവ വെറും വെള്ളം, ചായ, കാപ്പി, ജീരക വെള്ളം എന്നിവയേക്കാൾ നല്ലതാണ്.
  • നന്നായി വേവിച്ച മൃദുവായ പോഷകാഹാരങ്ങൾ കഴിക്കുക, ചുറ്റുവട്ടത്ത് ലഭ്യമായ പഴങ്ങളും െചറിയ അളവിൽ ഇടവിട്ട് തുടർച്ചയായി കഴിക്കാം.

Related posts