Nammude Arogyam
General

ഒരു മോയിസ്ചറൈസിങ് അപാരത!

ആ മോയിസ്ചറൈസർ എടുക്കാം…”

“ഹോ.. കഷ്ടമാണ് .. എത്ര നേരമായി ഷോപ്പിങ് തുടങ്ങീട്ട് …ഇനിയിപ്പോ നാളെ വാങ്ങിക്കാം. ഷാംപൂ എടുത്താൽ കണ്ടിഷണർ, ലിപ്സ്റ്റിക്ക് എടുത്താൽ ലിപ്ബാം .. ഫേസ് വാഷ് എടുത്താൽ മോയിസ്ചറൈസർ.. “

“ഒന്നെടുത്താൽ അടുത്തതു എടുത്ത് കൊണ്ടേ ഇരിക്കും. ഒന്ന് നിർത്തു …”

“നിങ്ങൾക്ക് ഇതിനെ പറ്റി വല്യ ധാരണ ഇല്ലല്ലേ.. എന്തിനാ ഫേസ് വാഷ് ?”

“മുഖം വൃത്തിയാക്കാൻ, ഫ്രഷാക്കാൻ ..”

“ആഹാ അപ്പോ അതറിയാം.. അപ്പോൾ എന്തിനാ മോയിസ്ചറൈസർ ?”

“……………. അതിപ്പോ .. ആ .. എനിക്കറിയില്ല ..”

“എങ്കിലേ അതാണ് പ്രശ്നം.. അറിയില്ല.. “

“നമ്മുടെ സ്കിൻ, ഫേസ് ഒന്നും വെറുതെ അടിപൊളി ആകില്ല.

അതിൽ പ്രാധാന്യമുള്ള ഒരു സ്റ്റെപ് ആണ് മോയ്സ്ചറൈസിങ്ങ്. ആരോഗ്യമുള്ള സ്കിൻ, ഫേസ് സ്വപ്നം കാണുന്ന ഒരാൾക്ക് മോയ്സ്ചറൈസിങ്ങ്

ഒഴിവാക്കാനാവില്ല. എന്താ കാര്യോന്നറിയോ!”

“സ്കിൻ നു ആവശ്യമായ ഈർപ്പം നൽകുക എന്നതാണ് ഒരു മോയ്‌സ്ചുറൈസറിന്റെ അടിസ്ഥാന ധർമ്മം. സ്കിൻ നു ഈർപ്പം നിലനിർത്തി വീണ്ടും വരണ്ടതായി മാറാതിരിക്കാൻ സഹായിക്കുകയാണ് മോയിസ്ചറൈസർ ചെയ്യുന്നത്. ഇത് മാത്രമല്ല. ഇനിയുമുണ്ട്.”

1. വരൾച്ചയെ തടയുന്നു.

തണുത്ത കാലാവസ്ഥ അല്ലെങ്കിൽ ചൂടുള്ള കാലാവസ്ഥ, എയർ കണ്ടീഷനിംഗ് അല്ലെങ്കിൽ ഇൻഡോർ ചൂട് തുടങ്ങിതുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന പാരിസ്ഥിതിക മാറ്റങ്ങളെല്ലാം ചർമ്മത്തിൽ നിന്ന് വേഗത്തിൽ ഈർപ്പത്തെ വലിച്ചെടുക്കുമെന്ന കാര്യം നിങ്ങൾക്കറിയാമോ? ഇവിടെയാണ് ഒരു നല്ല മോയ്‌സ്ചുറൈസർ മികച്ചതായി പ്രവർത്തിക്കുന്നത്. ഇത് ഇതിനകം നഷ്ടപ്പെട്ട ഈർപ്പത്തെ പുന:സ്ഥാപിക്കുകയും ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ മൂലം ഉണ്ടാകാൻ സാധ്യതയുള്ള നഷ്ടങ്ങളെ തടയാൻ സഹായിക്കുകയും ചെയ്യുന്നു.

2. വാർദ്ധക്യത്തിന്റെ അടയാളങ്ങളെ മന്ദഗതിയിലാക്കുന്നു

ജലാംശം കുറയുന്നതാണ് ചർമത്തിൽ വാർധക്യ ലക്ഷണങ്ങൾ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നതിൻ്റെ ഒരു പ്രധാന കാരണം. നിങ്ങളുടെ ചർമ്മത്തിൽ ഉണ്ടാവാൻ സാധ്യതയുള്ള വരകളും ചുളിവുകളും നേരത്തെ തന്നെ തടഞ്ഞു നിർത്തുന്നതിനായി മോയിസ്ചറൈസർ ഉപയോഗിക്കുന്നത് ശീലമാക്കുക. ഇത് നിങ്ങളുടെ മുഖത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നതോടൊപ്പം ചർമ്മത്തെ ഉറപ്പുള്ളതും കളങ്കമില്ലാത്തതുമായി നിലനിർത്താൻ സഹായിക്കുന്നു.

3. മുഖക്കുരുവിനെ ചെറുക്കാൻ സഹായിക്കുന്നു

എണ്ണമയമുള്ള ചർമ്മത്തിന് ഉടമയാണ് നിങ്ങളെങ്കിൽ മുഖക്കുരുവിനെ പ്രശ്നങ്ങൾ നിങ്ങളെ ഏറ്റവുമധികം അലട്ടുന്നുണ്ടാവും എന്ന് തീർച്ചയാണ്. യഥാർത്ഥത്തിൽ നിങ്ങളുടെ മുഖചർമത്തിൽ ഈർപ്പം കുറയുന്നതുകൊണ്ടാണ് ചർമ്മത്തിന് വരൾച്ച അനുഭവപ്പെടുന്നതും, എണ്ണയുടെ ഉൽപാദനം വർദ്ധിപ്പിക്കപ്പെടുന്നതുമെല്ലാം. ചർമ്മത്തിലെ സ്വാഭാവിക എണ്ണ ഉൽപാദനം കൂടുമ്പോൾ അത് ബ്രേക്ക്‌ട്ടുകൾക്ക് കാരണമാവുകയും ചെയ്യുന്നു. അതിനാൽ നിങ്ങളുടെ ചർമ്മം ആദ്യമേ തന്നെ ശരിയായ രീതിയിൽ ജലാംശമുള്ളതാക്കി മാറ്റിയെടുക്കുകയാണെങ്കിൽ, ചർമത്തിലെ അധിക എണ്ണ ഉൽപാദനത്തെ തടയാൻ സാധിക്കും.

4. സൂര്യനിൽ നിന്നും സംരക്ഷണം നൽകുന്നു

തണുപ്പേറിയ മാസങ്ങളിൽ പോലും സൺസ്ക്രീൻ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് എത്രമാത്രം പ്രാധാന്യമേറിയതാണ് എന്ന കാര്യം നിങ്ങളോട് പറഞ്ഞുതരേണ്ട കാര്യമില്ലല്ലോ. ചർമ്മരോഗ വിദഗ്ധർ അടക്കം നിർദേശിക്കുന്നത് എല്ലാ ദിവസവും പുറത്തിറങ്ങുന്നതിനു മുൻപ് സൺസ്ക്രീനുകൾ കൃത്യമായി ഉപയോഗിക്കണമെന്നാണ്. സൂര്യ രശ്മികളിൽ നിന്നും ഏൽക്കുന്ന പ്രകോപനങ്ങളെ ഒഴിവാക്കാനായി മോയ്‌സ്ചുറൈസർ അടങ്ങിയിട്ടുള്ള ഒരു 2-ഇൻ -1 സൺസ്ക്രീൻ തിരഞ്ഞെടുക്കുന്നത് വഴി സാധിക്കും.

5. സെൻസിറ്റീവായ ചർമ്മത്തെ ശാന്തമാക്കാൻ

പെട്ടെന്ന് പ്രതികരണങ്ങൾ ഉണ്ടാവുന്ന ചർമ്മ സ്ഥിതിയാണോ നിങ്ങൾക്ക് ഉള്ളത് ? ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും ഒക്കെ ചുവന്ന പാടുകൾ നിങ്ങളുടെ മുഖത്ത് അവശേഷിപ്പിക്കാറുണ്ടോ ? ഇത്തരം സെൻസിറ്റീവ് ചർമ്മസ്ഥിതിയുള്ളവർക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. കറ്റാർ വാഴ, ചമോമൈൽ, ഓട്സ്, തേൻ എന്നിവപോലുള്ള ശാന്തമായ ചേരുവകൾ അടങ്ങിയിട്ടുള്ള മോയ്‌സ്ചുറൈസറുകൾ പതിവായി ഉപയോഗിക്കുന്നതുവഴി മികച്ച ഫലങ്ങൾ പെട്ടെന്ന് തന്നെ ലഭ്യമാവും.

ഇനീപ്പോ സംശയം ഇതിപ്പോ ഉപയോഗിക്കണം എന്നായിരിക്കും.

രാവിലെയും രാത്രിയുമെല്ലാം മുഖം കഴുകിയ ഉടൻ തന്നെ മോയ്സ്ചറൈസ് പ്രയോഗിക്കുന്നതാണ് ചർമത്തിന് ഏറ്റവും നല്ലത്. രാവിലെ ഏതെങ്കിലും കട്ടി കുറഞ്ഞ മോയ്‌സ്ചുറൈസർ തിരഞ്ഞെടുക്കുക. വൈകുന്നേരങ്ങളിൽ ചർമം കൂടുതൽ വരണ്ടു പോകാൻ സാധ്യതയുള്ളതിനാൽ വീര്യമേറിയ മോയ്സ്ചുറൈസറുകളാകും ഉചിതം. ചർമത്തിലെ കൊളാജൻ ഉൽപാദനം, പരിപോഷിപ്പിക്കൽ, അസ്വസ്ഥതകൾ ഒഴിവാക്കൽ തുടങ്ങിയതിനെല്ലാം ഇതിൻ്റെ പതിവായുള്ള ഉപയോഗം നിങ്ങളെ സഹായിക്കും.

എല്ലാ ദിവസവും, കുറഞ്ഞത് രണ്ടുതവണയെങ്കിലും മുഖത്ത് മോയ്‌സ്ചുറൈസിങ്ങ് ചെയ്യേണ്ടത് അത്യാവശ്യമാണ്. കിടക്കുന്നതിന് മുൻപായി മോയ്‌സ്ചുറൈസർ പ്രയോഗിക്കുന്നതും മികച്ച തീരുമാനമാണ്. എന്നാൽ ഉറങ്ങാൻ കിടക്കുന്നതിന് കുറഞ്ഞത് 30 മിനിറ്റെങ്കിലും മുൻപായി വേണം ഇത് ചെയ്യാൻ.

എങ്ങിനെ മോയിസ്ചറൈസർ ചെയ്യാം.

1. മുഖം കഴുകിയ ശേഷം തുടച്ച് വൃത്തിയാക്കി ഈർപ്പം മാറ്റുക.

2. നിങ്ങളുടെ ഇരുകൈകളിലും മോയ്സ്ചറൈസർ എടുത്ത ശേഷം മുഖചർമത്തിന് താഴെ നിന്നും മുകളിലേക്ക് സൗമ്യമായി ഉപയോഗിക്കാം . ഒരിക്കലും ചർമ്മത്തിൽ അമർത്തുകയോ വലിക്കുകയോ ചെയ്യരുത്.

3. നിങ്ങൾ മേക്കപ്പ് ധരിക്കാൻ പോകുകയാണെങ്കിൽ, ഫൗണ്ടേഷന് ചെയ്യുന്നതിനു മുൻപായി മോയ്‌സ്ചുറൈസർ ഉപയോഗിക്കാൻ മറക്കരുത്.

ചർമ്മ പരിപാലനവുമായി ബന്ധപ്പെട്ട് മോയ്‌സ്ചുറൈസറുകളുടെ ഉപയോഗം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ. ഇന്ന് നമ്മുടെ മാർക്കറ്റിൽ ലഭ്യമായ മോയ്‌സ്ചുറൈസറുകൾ എല്ലാം തന്നെ നോൺ-കോമഡോജെനിക് ആണ്. അതായത് ഇവയൊന്നും നിങ്ങളുടെ ചർമസുഷിരങ്ങളെ അടച്ച് കളയുന്നതിന് കാരണമാകുന്നില്ല. അതോടൊപ്പം തൽക്ഷണത്തിൽ ഇത് ആഗിരണം ചെയ്യപ്പെട്ടുകൊണ്ട് ചർമ്മത്തെ പരിപോഷിപ്പിക്കുന്നു. ചർമത്തിലുണ്ടാകുന്ന കേടുപാടുകളെ പരിഹരിക്കുന്നതിനും നിങ്ങളുടെ സെൽഫോൺ പോലുള്ള ഉപകരണങ്ങളിൽ നിന്നും വന്നുപതിക്കുന്ന കൃത്രിമ നീല വെളിച്ചത്തിന്റെ പ്രതികരണങ്ങളെ നിർവീര്യമാക്കുന്നതിനുമെല്ലാം ഇത് സഹായിക്കും. ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മം നിങ്ങൾ സ്വപ്നം കാണുന്നുണ്ടെങ്കിൽ ദിവസവും മോയ്‌സ്ചുറൈസിങ് ചെയ്യുന്നത് പതിവാക്കി മാറ്റുക.

Related posts