Nammude Arogyam
Maternity

ട്യൂബല്‍ ലിഗേഷനും, ഗര്‍ഭധാരണവും

ഗര്‍ഭധാരണത്തിന് ഫലോപിയന്‍ ട്യൂബിന്റെ പങ്ക് വളരെ വലുതാണ്. എന്നാല്‍ ഗര്‍ഭധാരണം ആഗ്രഹിക്കാത്തവര്‍ ചില അവസരങ്ങളില്‍ നടത്തുന്ന ജനനനിയന്ത്രണ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ട്യൂബല്‍ ലിഗേഷന്‍. എന്നാല്‍ എന്താണ് ട്യൂബല്‍ ലിഗേഷന്‍, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, എന്താണ് അറിഞ്ഞിരിക്കേണ്ടത്, ഗര്‍ഭധാരണ സാധ്യത എത്രത്തോളം ഉണ്ട് എന്നതിനെക്കുറിച്ചറിയാം.

ഗര്‍ഭധാരണം ആഗ്രഹിക്കാത്തവര്‍ അല്ലെങ്കില്‍ പ്രസവ ശേഷം ഗര്‍ഭിണിയാവേണ്ട എന്ന് തീരുമാനിക്കുന്നവര്‍ക്കുള്ള ജനനനിയന്ത്രണ മാര്‍ഗ്ഗമാണ് ട്യൂബല്‍ ലിഗേഷന്‍. ഇത് സ്ത്രീ വന്ധ്യംകരണം എന്നാണ് അറിയപ്പെടുന്നത്. അണ്ഡവും ബീജവും കൂടിച്ചേരുന്നത് തടയാന്‍ രണ്ട് ഫലോപിയന്‍ ട്യൂബുകളും നീക്കം ചെയ്യുന്ന രീതിയാണ് ട്യൂബല്‍ ലിഗേഷന്‍ എന്ന് അറിയപ്പെടുന്നത്. ഒരു പ്രത്യേക ത്രെഡ് ഉപയോഗിച്ചോ അല്ലെങ്കില്‍ പ്രത്യേക ടേപ്പുകള്‍ അല്ലെങ്കില്‍ ഒരു ക്ലാമ്പ് എന്നിവ ഉപയോഗിച്ചോ ആണ് ഇത് ചെയ്യുന്നത്.

മുകളില്‍ പറഞ്ഞതു പോലെ ഒരു ജനന നിയന്ത്രണ മാര്‍ഗ്ഗമായാണ് കണക്കാക്കുന്നത്. സിസെക്ഷന് ശേഷം ഇത് ചെയ്യാവുന്നതാണ്. ഈ സമയം ഗര്‍ഭധാരണ സാധ്യത എന്ന് പറയുന്നത് 1%ത്തില്‍ താഴെയാണ് എന്നതാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. സി -സെക്ഷന്‍ സമയത്ത് തന്നെ ഇത് നടത്തുന്നവരാണ് പലരും. എന്നാല്‍ ഇത്തരം ഒരു ശസ്ത്രക്രിയ നടത്തുന്നതിന് മുന്‍പ് അതിന്റെ പ്രശ്‌നങ്ങള്‍ ആരോഗ്യ പ്രത്യാഘാതങ്ങള്‍, പാര്‍ശ്വഫലങ്ങള്‍, നേട്ടങ്ങള്‍, അപകടസാധ്യതകള്‍ എന്നിവയെക്കുറിച്ച് ഓരോരുത്തരും കൃത്യമായി മനസ്സിലാക്കണം. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ഡോക്ടര്‍ കൃത്യമായി വെളിപ്പെടുത്തുന്നു.

സാധാരണ ജനനനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ പ്രയോഗിക്കുമ്പോള്‍ ഗര്‍ഭധാരണ സാധ്യതയെ പൂര്‍ണമായും തള്ളിക്കളയാന്‍ സാധിക്കുകയില്ല. അതുപോലെ തന്നെയാണ് സി-സെക്ഷന്‍ സമയത്ത് ട്യൂബല്‍ ലിഗേഷനുശേഷം ഗര്‍ഭിണിയാകാനുള്ള സാധ്യതയും. ട്യൂബല്‍ ലിഗേഷന് വിധേയമായ ശേഷം ഗര്‍ഭധാരണത്തിനുള്ള സാധ്യത ഒരു ശതമാനത്തില്‍ താഴെയാണെന്നാണ് ഗവേഷണങ്ങള്‍ കാണിക്കുന്നത്. ഇത് പലപ്പോഴും സര്‍ജറിക്ക് ശേഷമുള്ള ആദ്യ വര്‍ഷത്തില്‍ ഏകദേശം 0.5 ശതമാനമാണ്. എന്നാല്‍ ചെയ്യുന്ന രീതി, രോഗിയുടെ പ്രായം എന്നിവയനുസരിച്ച് ഇതില്‍ മാറ്റം വരുന്നുണ്ട്. പക്ഷേ ഇവരില്‍ എക്ടോപിക് ഗര്‍ഭധാരണത്തിനുള്ള സാധ്യത കൂടുതലാണ്. പത്ത് വര്‍ഷത്തെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ 7.3% കേസുകള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്.

ട്യൂബല്‍ ലിഗേഷന്‍ ചെയ്തതിന് ശേഷവും ഗര്‍ഭത്തിന്റേതായ ലക്ഷണങ്ങള്‍ കാണപ്പെടുകയോ ശ്രദ്ധയില്‍ പെടുകയോ ചെയ്താല്‍ ഡോക്ടറെ സമീപിക്കുന്നതിനും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇതിന്റെ സ്ഥിരീകരണത്തിന് ശ്രമിക്കുകയോ വേണം. മുന്‍പ് പറഞ്ഞതു പോലെ ആദ്യവര്‍ഷത്തിന് ശേഷം ഗര്‍ഭിണിയാവുന്നതിനുള്ള സാധ്യത എന്ന് പറയുന്നത് 1000 ല്‍ 1 ആണ്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ അഞ്ചാം വര്‍ഷത്തിനുശേഷം, ഗര്‍ഭിണിയാകാനുള്ള സാധ്യത വര്‍ദ്ധിക്കും. 28 വയസ്സിന് താഴെയുള്ള ഒരു സ്ത്രീക്ക് ട്യൂബല്‍ ലിഗേഷന് ശേഷം ഗര്‍ഭിണിയാകാനുള്ള സാധ്യത 5% ആണ്. എന്നാല്‍ പ്രായമായവരെങ്കില്‍ ഇവരില്‍ ഗര്‍ഭധാരണ സാധ്യത 1-2% മാത്രമാണ്. എക്ടോപിക് ഗര്‍ഭധാരണം ഫലോപ്യന്‍ ട്യൂബ് പൊട്ടുന്നതിനും രക്തസ്രാവത്തിനും കാരണമാകുന്നതിനാല്‍ ഗര്‍ഭധാരണ ലക്ഷണങ്ങള്‍ കാണപ്പെടുമ്പോള്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

ഇത്തരത്തില്‍ മാനസികമായ ചില പ്രശ്‌നങ്ങള്‍ ട്യൂബല്‍ ലിഗേഷന്‍ ചെയ്തവരില്‍ ഉണ്ടായിരിക്കാം. ചില തെറ്റിദ്ധാരണകളാണ് ഇത്തരം പ്രശ്‌നങ്ങളെ വഷളാക്കുന്നത് തന്നെ. എന്നാല്‍ ഇതിന് പിന്നില്‍ ക്ലിനിക്കല്‍ തെളിവുകളൊന്നും ഇത് വരെ ലഭിച്ചിട്ടില്ല എന്നതാണ് സത്യം. മലബന്ധം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, നേരത്തേയുള്ള ആര്‍ത്തവ വിരാമം, ആരോഗ്യ പ്രശ്‌നങ്ങള്‍, ക്രമരഹിതമായ ആര്‍ത്തവം, വിട്ടുമാറാത്ത നടുവേദന, വയറുവേദന, ഭാരക്കൂടുതല്‍ എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ട്യൂബല്‍ ലിഗേഷന് ശേഷം ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്നതിന് ക്ലിനിക്കല്‍ തെളിവുകള്‍ ഇല്ല എന്നതാണ് സത്യം.

ട്യൂബല്‍ ലിഗേഷന് ശേഷം സ്ത്രീകളില്‍ പ്രത്യുത്പാദന വ്യവസ്ഥയെ മുഴുവന്‍ ബാധിക്കുന്നു എന്നത് പലരും പറയുന്നു. ട്യൂബല്‍ ലിഗേഷന്‍ അണ്ഡാശയത്തിലോ ഗര്‍ഭാശയത്തിലോ അര്‍ബുദത്തിന് കാരണമാകുമെന്നൊരു ധാരണയുണ്ട്. ട്യൂബല്‍ ലിഗേഷന്‍ ശരീരഭാരം കൂട്ടുകയോ കുറക്കുകയോ ചെയ്യുമെന്നും ചെറിയൊരു ധാരണയുണ്ടാവുന്നു. എന്നാല്‍ ട്യൂബല്‍ ലിഗേഷന് തയ്യാറെടുക്കുമ്പോള്‍ നല്ലതുപോലെ ആലോചിക്കേണ്ടതാണ്. കാരണം ഈ അടുത്ത് നടത്തിയ പഠനത്തില്‍ ട്യൂബല്‍ ലിഗേഷന് വിധേയരായ 12.7 ശതമാനം സ്ത്രീകളും ഇതില്‍ ഖേദിക്കുന്നവരാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് 30 വയസ്സിന് താഴെയുള്ളവരെങ്കില്‍.

ട്യൂബല്‍ ലിഗേഷന് ശേഷം ചില ഗര്‍ഭലക്ഷണങ്ങള്‍ ഉണ്ടാവുന്നുണ്ട്. ട്യൂബല്‍ ലിഗേഷന്‍ പ്രക്രിയയ്ക്ക് ശേഷം ഫലോപ്യന്‍ ട്യൂബുകള്‍ ഒരുമിച്ച് വളരുകയാണെങ്കില്‍, ഒരു സ്ത്രീക്ക് ഗര്‍ഭിണിയാകാനും ഗര്‍ഭം ധരിക്കുന്നതിനും സാധിക്കുന്നു. എന്നാല്‍ ഇവരില്‍ ട്യൂബല്‍ ലിഗേഷനുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ ഇവയാണ്. ഇടക്കിടെയുണ്ടാവുന്ന മൂത്രമൊഴിക്കൽ, ആര്‍ത്തവം ഇല്ലാത്ത അവസ്ഥ, സ്തനങ്ങളില്‍ ആര്‍ദ്രത, ക്ഷീണം, പ്രത്യേക ഭക്ഷണങ്ങള്‍ കഴിക്കുന്നതിനുള്ള താല്‍പ്പര്യം, മോണിംഗ് സിക്‌നസ്, ദഹന പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം അല്‍പം ശ്രദ്ധിക്കണം. ട്യൂബല്‍ ലിഗേഷന് ശേഷം ഇത്തരം ലക്ഷണങ്ങള്‍ കാണപ്പെടുകയാണെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം ഇത് ഏത് തരത്തിലുള്ള ഗര്‍ഭമാണ് എന്ന് ഉറപ്പിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ നല്ലൊരു ഡോക്ടറെ സമീപിക്കുകയും അതിന് വേണ്ട നടപടി ക്രമങ്ങള്‍ ആരംഭിക്കുകയും വേണം.

Related posts