Nammude Arogyam
General

മുടി കൊഴിച്ചില്‍ തൈറോയ്ഡ് രോഗത്തിൻ്റെ ലക്ഷണമോ ?

തൈറോയ്ഡ് ഇപ്പോള്‍ പലരേയും അലട്ടുന്ന ആരോഗ്യപ്രശ്‌നമാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം ശരിയായി നടക്കാതിരിയ്ക്കുമ്പോഴാണ് തൈറോയ്ഡ് പ്രശ്‌നങ്ങളുണ്ടാകുന്നത്. തൈറോയ്ഡ് ഗ്ലാൻ്റ് പുറപ്പെടുവിയ്ക്കുന്ന ഹോര്‍മോണാണ് തൈറോക്‌സിന്‍. ഇതിന്റെ ഏറ്റക്കുറച്ചിലുകളാണ് തൈറോയ്ഡ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ഹൈപ്പര്‍ തൈറോയ്ഡ്, ഹൈപ്പോതൈറോയ്ഡ് എന്നിങ്ങനെ രണ്ടു വിധം തൈറോയ്ഡ് പ്രശ്‌നങ്ങളുണ്ട്. തൈറോയ്ഡ് ഗ്രന്ഥി അമിതമായി തൈറോക്‌സിന്‍ ഉല്‍പാദിപ്പിക്കുമ്പോഴാണ് ഹൈപ്പര്‍ തൈറോയ്ഡാകുന്നത്. കുറഞ്ഞ അളവില്‍ ഉല്‍പാദിപ്പിയ്ക്കുന്നത് ഹൈപ്പോതൈറോയ്ഡ് പ്രശ്‌നത്തിന് വഴി വയ്ക്കും.

തൈറോയ്ഡ് ഹോർമോണിൽ ഉണ്ടാകുന്ന വ്യധിയാനം, നമ്മുടെ ശരീരത്തിൽ ചില ലക്ഷണങ്ങള്‍ കാണിയ്ക്കും. താഴെപ്പറയുന്ന ഇത്തരം ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോയെന്നു നോക്കൂ. ഈ ലക്ഷണങ്ങള്‍ നിങ്ങൾക്ക് ഉണ്ടെങ്കിൽ, അത് വഴി തൈറോയ്ഡ് ഹോർമോണിൽ ഉണ്ടാകുന്ന വ്യധിയാനം തിരിച്ചറിയാം.

തൂക്കം കുറയുക

ഹൈപ്പര്‍തൈറോയ്ഡുണ്ടെങ്കില്‍ പെട്ടെന്നു തന്നെ തൂക്കം കുറയും. ഭക്ഷണമെത്ര കഴിച്ചാലും പെട്ടെന്നു തടിയും തൂക്കവും കുറയും. ഇത് ശരീരത്തിന്റെ അപചയപ്രക്രിയ ശക്തമാകുന്നതു കൊണ്ടാണ്.

തടി വര്‍ദ്ധിയ്ക്കുക

തൈറോയ്ഡ് ഗ്രന്ഥി ശരിയായ അളവില്‍ തൈറോയ്ഡ് ഉല്‍പാദിപ്പിക്കാതിരിയ്ക്കുമ്പോള്‍ തടി അമിതമായി വര്‍ദ്ധിയ്ക്കും. അപചയപ്രക്രിയ തീരെ പതുക്കെയാകുന്നതാണ് കാരണം.

മസില്‍ വേദന

തൈറോയ്ഡ് പ്രശനങ്ങള്‍ മസില്‍ വേദനയുമുണ്ടാക്കും. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തന്നെയാണ് ഇതിന്റെ കാരണം.

മുടി കൊഴിച്ചില്‍

തൈറോയ്ഡ് പ്രശ്‌നങ്ങള്‍ മുടി കൊഴിച്ചിലിനും ഇട വരുത്തും.

ആര്‍ത്തവം

ഹൈപ്പര്‍, ഹൈപ്പോ തൈറോയ്ഡുകള്‍ ആര്‍ത്തവത്തേയും ബാധിയ്ക്കും. ഹൈപ്പോതൈറോയ്ഡ് അമിതമായ ബ്ലീഡിംഗിനും ഹൈപ്പര്‍ തൈറോയ്ഡ് കുറവു ബ്ലീഡിംഗിനും കാരണമാകും.

ഗ്രന്ഥി വീക്കം

കഴുത്തിലാണ് തൈറോയ്ഡ് ഗ്ലാൻ്റുള്ളത്. ഇത് പുറത്തേയ്ക്കു കാണും വിധത്തിലാകുന്നതും തൈറോയ്ഡ് ഗ്ലാൻ്റിൻ്റെ പ്രവര്‍ത്തനം ശരിയല്ലാതാകുമ്പോഴാണ്.

മറവി

മറവി പോലുള്ള പ്രശ്‌നങ്ങള്‍ തൈറോയ്ഡ് പ്രവര്‍ത്തനം ശരിയല്ലാതാകുമ്പോഴുണ്ടാകും.

ഡിപ്രഷന്‍

തൈറോയ്ഡ് പ്രശനങ്ങള്‍ ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങളും വരുത്തി വയ്ക്കും.

അമിതമായ ചൂടും വിയര്‍പ്പും

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം അമിതമായി ചൂടു തോന്നുവാനും വിയര്‍പ്പു കൂടുവാനും ഇട വരുത്തും,

വന്ധ്യത

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം വന്ധ്യതാ പ്രശ്‌നങ്ങളും വരുത്തി വയ്ക്കും. ഹോര്‍മോണ്‍ പ്രശ്‌നങ്ങളാണ് ഇതിന് പിന്നില്‍.

കൊളസ്‌ട്രോള്‍

ഹൈപ്പോതൈറോയ്ഡുള്ളവര്‍ക്ക് കൊളസ്‌ട്രോള്‍ അളവ് കൂടും. ശരീരത്തിലെ അപചയപ്രക്രിയ ശരിയായി നടക്കാത്തതു കൊണ്ട് കൊഴുപ്പടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണം.

നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം ശരിയല്ലെങ്കില്‍ സാധാരണമാണ്. കൈകള്‍ വിറയ്ക്കുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുണ്ടാകും.

വയറിന് കനം

തൈറോയ്ഡ് ഗ്രന്ഥി ശരിയായി പ്രവര്‍ത്തിക്കാതിരിയ്ക്കുമ്പോള്‍ ശരീരത്തില്‍ നീർക്കെട്ട് ഉണ്ടാകാൻ ഇട വരുത്തും. ഇത് വയറിന് കനം തോ്ന്നിയ്ക്കും. അസ്വസ്ഥതയുണ്ടാക്കും.

ഹൃദയമിടിപ്പില്‍ വ്യതിയാനം

തൈറോയ്ഡ് ഗ്രന്ഥിയുടെ അമിതമായ പ്രവര്‍ത്തനം ഹൃദയമിടിപ്പില്‍ വ്യതിയാനങ്ങളുണ്ടാക്കും.

മടി, അലസത

തൈറോയ്ഡ് പ്രശ്‌നങ്ങള്‍ മടിയും അലസതയുമുണ്ടാക്കുന്നത് സാധാരണം.

ഇവയെല്ലാം ലക്ഷണങ്ങൾ മാത്രമാണ്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നിങ്ങളിൽ കാണുകയാണെങ്കിൽ ഡോക്ടറുടെ സഹായം തേടാവുന്നതാണ്. തുടർന്നുള്ള പരിശോധനയിൽ തൈറോയിഡ് ഹോർമോണിൻ്റെ സാന്നിധ്യം കൂടുതലോ , കുറവോ ആണെങ്കിൽ ഒരു എൻഡോക്രൈനോളജിസ്റ്റിൻ്റെ സഹായം തേടുന്നതാകും കൂടുതൽ നല്ലത്.

Related posts