പൊടുന്നനെ മൂക്കിൽ നിന്ന് രക്തം വരുന്നത്, ഏതൊരു വ്യക്തിക്കും അപ്രതീക്ഷിതവും ഭയപ്പെടുത്തുന്നതുമായ അനുഭവമായേക്കാം. അത്തരമൊരു അനുഭവം ഞങ്ങളുടെ കുടുംബത്തിനും ഉണ്ടായിരുന്നു. അമ്മ വീട്ടിനകത്ത് തിരക്കിട്ട് പാചകം ചെയ്യുന്നതിനിടെ മൂക്കിൽ നിന്ന് രക്തം ഒഴുകുന്നത് ഞങ്ങൾക്ക് കണ്ടു. അന്ന് ഞങ്ങൾ എല്ലാം കുട്ടികളായിരുന്നതിനാൽ അത് ഞങ്ങളെ ഭയപ്പെടുത്തി.
മൂക്ക് മനുഷ്യർക്ക് സ്വാഭാവികമായി ശ്വസന പ്രക്രിയ സൗകര്യമാക്കുന്ന പ്രധാന അവയവമാണ്. എന്നാൽ, ചിലപ്പോൾ മൂക്കിൽ നിന്ന് രക്തം വരുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കുള്ള അടയാളമാകാം. മൂക്കിൽ നിന്ന് രക്തം ഒഴുകുന്നതിനുള്ള പ്രധാന കാരണം ഉയർന്ന രക്തമർദ്ദം തന്നെയാണ്.
മൂക്കിലെ രക്തക്കുഴലുകൾ വളരെ നേർത്തതാണ്. രക്തത്തിലെ അമിതമർദ്ദം മൂലം ഈ രക്തക്കുഴലുകൾ പൊട്ടുകയും രക്തസ്രാവത്തിന് ഇടയാക്കുകയും ചെയ്യുന്നു. ഇതിന് പുറമേ, തണുത്തതോ വരണ്ടതോ ആയ കാലാവസ്ഥ മൂക്കിന്റെ അകത്തെ ഭാഗം വരണ്ടതാക്കുകയും രക്തം വരുന്നതിന് കാരണമായേക്കാം. മൂക്കിന്റെ അകത്തെ ചെറിയ മുറിവുകൾ, ആവർത്തിച്ച് മൂക്ക് തിരുമ്മുക , അല്ലെങ്കിൽ മൂക്കിന്റെ ചൊറിച്ചിൽ, അലർജികൾ എന്നിവയും രക്തസ്രാവത്തിന് കാരണമാകുന്ന മറ്റ് ഘടകങ്ങളാണ്.

പൊടുന്നനെ മൂക്കിൽ നിന്ന് രക്തം വന്നാൽ, ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോടുകൂടിയ മുന്നറിയിപ്പായിരിക്കും. പ്രത്യേകിച്ച്, ഇത് ആവർത്തിച്ച് സംഭവിച്ചാൽ, കൃത്യമായ ചികിത്സ ആവശ്യമാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ സ്വാഭാവികമായ ചില സാഹജര്യങ്ങൾ ഒഴിവാക്കാം
വീടിന്റെ അന്തരീക്ഷത്തിൽ ഹ്യുമിഡിറ്റി നിലനിർത്താൻ ഹ്യുമിഡിഫയർ ഉപയോഗിക്കുക. മൂക്കിന്റെ അകത്തെ ഭാഗത്ത് മോയ്‌സ്ചറൈസർ ഉപയോഗിച്ച് വരൾച്ച ഒഴിവാക്കുക. രക്തമർദ്ദം നിത്യേന നിരീക്ഷിക്കുകയും ഡോക്ടറുടെ നിർദേശങ്ങൾ പാലിക്കുകയും ചെയ്യണം. ആവർത്തിച്ചുണ്ടാകുന്ന രക്തസ്രാവങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ, ഇത് ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
രക്തസ്രാവത്തിന് ഇടയാക്കുന്ന ശീലങ്ങൾ ഒഴിവാക്കുകയും ചില മുൻകരുതലുകൾ സ്വീകരിച്ച് ആരോഗ്യത്തിന്റെ പാതയിലെ ചില ഭീഷണികളെ ചെറുക്കുകയും ചെയ്യുക. . ആരോഗ്യത്തെ കുറിച്ച് സൂക്ഷ്മമായ ജാഗ്രത അനിവാര്യമാണ്.