Nammude Arogyam
General

സ്ട്രെസിനെ തോൽപ്പിച്ച എൻറ്റെ യാത്ര.. My journey to defeat stress

രാത്രി മുഴുവൻ ഉണർന്നുകിടക്കുമ്പോൾ മനസ്സിലൊരു ആലോചന—”എന്തുകൊണ്ടാണ് ഇത്രയും സമ്മർദ്ദം?” ജോലിയോ കുടുംബപ്രശ്നങ്ങളോ, ഒരുപാട് ചിന്തകൾ തലക്കുള്ളിലാകും. സങ്കൽപ്പങ്ങൾ ചിതറിപ്പറക്കുന്ന ഈ അനിശ്ചിതത്വം മനസ്സിനും ശരീരത്തിനും ഒട്ടും നല്ലതല്ല.

സ്ട്രെസിന്റെ ആദ്യ ലക്ഷണങ്ങൾ തന്നെ ഉണർന്നുകിടക്കൽ, ചെറിയ കാര്യമൊക്കെ വലിയൊരു പ്രശ്നം ആയി തോന്നൽ, ശരീരത്തിൽ ഒരു ക്ഷീണമല്ലാതെ ഒന്നുമില്ലായ്മ… ഇതെല്ലാം നമുക്ക് അനുഭവപ്പെട്ടിട്ടുണ്ടാകാം.

അന്ന് രാത്രിയിൽ ഉറക്കമില്ലാതെ കിടക്കുമ്പോൾ ഞാൻ മനസ്സിലാക്കി—ഇങ്ങനെ മുന്നോട്ടുപോകാൻ കഴിയില്ല. തലക്കുള്ളിൽ നിരവധി ചിന്തകൾ പാറിപ്പറിക്കുന്നു.

“എനിക്കിത്രേം സമ്മർദ്ദം എവിടെ നിന്നാണ് വന്നത്?” ജോലിയോ കുടുംബപ്രശ്നങ്ങളോ… ഉറങ്ങാൻ ശ്രമിക്കുമ്പോഴേക്കും ഹൃദയമിടിപ്പ് കൂടുന്നു, പലതും മനസ്സിൽ ആലോചിച്ച് വിഷമിക്കുന്നു.

രാവിലെയുണർന്നപ്പോഴും അതേ അവസ്ഥ! ശരീരം പൊറുതിമുട്ടിയ പോലെ. കണ്ണുകൾ ഭാരം, തലക്കു വേദന, ഒരു തളർച്ച. അതെ, ഞാൻ സ്ട്രെസ്സിന്റെ പിടിയിൽ ആയിരുന്നു.

സ്ട്രെസ് ഒരു ദിവസം കൊണ്ട് ഉണ്ടാവുന്നതല്ല. ഒരു താത്പര്യവുമില്ലാതെ, ജീവിതം ഭാരം ആകുന്നു എന്ന ചിന്തയായിരുന്നു ആദ്യം. ഓരോ ദിവസവും വെറുതെ കൊഴിഞ്ഞു പോകുന്ന പോലെ. ചർമ്മം ക്ഷീണിച്ചുപോകും, വയറുവേദന പതിവായി, അനിയന്ത്രിതമായ ക്ഷീണവും മനസ്സിനെ പിടിച്ചടക്കി. “ഇതെന്താണ് സംഭവിക്കുന്നത്?” എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനായില്ല.

ഒരു ദിവസം ഡോക്ടറെ കാണാൻ തീരുമാനിച്ചു. നല്ലപോലെ പരിശോധന കഴിഞ്ഞ് അവർ പറഞ്ഞു: “ഇത് സ്ട്രെസ്സാണ്.”

“അത് ശരീരത്തെയും മനസ്സിനെയും നശിപ്പിക്കും. നിങ്ങളുടെ കോർട്ടിസോൾ ലെവൽ വളരെ കൂടുതലാണ്,” ഡോക്ടർ മുന്നറിയിപ്പു നൽകി.

അപ്പോൾ മാത്രമാണ് എന്റെ ശരീരം എന്നോട് എത്രമേൽ സിഗ്നൽ അയച്ചിരുന്നു എന്ന് മനസ്സിലായത്. ഉറക്കം നഷ്ടപ്പെട്ടു, ദഹനം മോശമായി, മനസ്സിൽ ഒരു വല്ലാത്ത വേദന.

ഇനിയെന്ത് ചെയ്യും..!!

ഒരു കാര്യത്തിൽ ഞാൻ ഉറപ്പിച്ചു: “ഇനി ജീവിതം ഇങ്ങനെ ആകരുത്!”

1.ചെറിയ മാറ്റങ്ങൾ കൊണ്ടുവരാൻ ആരംഭിച്ചു.

രാവിലെ എണീറ്റയുടൻ ഫോൺ നോക്കുന്നത് ഒഴിവാക്കി. പകരം പതിനഞ്ച് മിനിറ്റ് യോഗയും മറ്റ് ജോലികളിലും ഏർപ്പെട്ടു..

2. ഭക്ഷണശീലം മാറ്റി.

പഴങ്ങൾ, പച്ചക്കറികൾ, പ്രോസസെഡ് ഫുഡും അകറ്റി.

3. ഉറക്കം മുൻഗണനയാക്കി.

രാത്രിയാകുമ്പോൾ എല്ലാ കൃത്യകൃത്യമായ കാര്യങ്ങളും അകറ്റി വച്ച്, ചിന്തകൾ ഒഴിവാക്കി. വെളിച്ചം കുറച്ച്, സമാധാനത്തോടെ കിടന്നുറങ്ങാൻ ശ്രമിച്ചു.

4. പഴയകാല സുഹൃത്തുക്കളെ വിളിച്ചു. സംസാരിക്കുമ്പോൾ മനസ്സിന്റെ ഭാരം കുറയുന്നത് അനുഭവപ്പെട്ടു. കുടുംബത്തോടും കൂടുതലായി സമയം ചിലവഴിക്കാൻ തുടങ്ങി.

5. എനിക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ തിരിച്ചു കൊണ്ടുവന്നു.

വായന, സംഗീതം, ഒരു നേരം സൈക്കിൾ ഓടിക്കൽ—ഇവയെല്ലാം മനസ്സിനൊരു പ്രചോദനം നൽകി.

സ്ട്രെസ് ഒരു നേരിയ ശത്രുവാണ്. പക്ഷേ, അതിനെ നമുക്ക് തന്നെ തോൽപ്പിക്കാം. ജീവിതം ചെറിയ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ തന്നെ അത് ഒരുപാട് സുഖകരമാകും. ഇന്ന് എന്റെ മനസ്സും ശരീരവും ഏറെ തൃപ്തിയാണ്. നിങ്ങൾക്കും അതുപോലെ കഴിയുമെന്ന് ഞാൻ ഉറപ്പായും പറയാം

Related posts