മഴക്കാലം എത്തിയാല്‍ ഒട്ടുമിക്ക അമ്മമാരുടെയും മനസ്സിലുണ്ടാകുന്ന ആശങ്ക ഒന്നുതന്നെ — ” ചുമ, പനി, വയറിളക്കം എന്തൊക്കെയാണാവോ ?”എന്തായാലും നമ്മൾ എല്ലായ്പ്പോഴും മരുന്നിലേക്കാണ് തിരിയാറ്. പക്ഷേ, അതിന് മുമ്പ് — നമ്മുടെ സ്വന്തം അടുക്കളയിൽ നിന്നുള്ള ചില ചെറിയ കാര്യങ്ങൾ പാലിച്ചാൽ തന്നെ കുട്ടികളുടെ പ്രതിരോധശേഷി (immunity) മെച്ചപ്പെടുത്താൻ കഴിയും.
ഇതിനായി ചെയ്യാൻ കഴിയുന്ന 5 കിച്ചൻ ടിപ്സ് പരിചയപ്പെടാം.
തുളസിയില വെള്ളം
രാവിലെ വെള്ളം തിളപ്പിക്കുമ്പോൾ കുറച്ച് തുളസിയിലയും ജീരകവും ചേർക്കണം. അതിന് ശേഷം അല്പം തേൻ ചേർത്ത് കുടിക്കാൻ കൊടുത്താൽ മതി. ഇത് ചുമ, പനി തുടങ്ങിയ ചെറിയ രോഗങ്ങൾക്കു നല്ല പ്രതിരോധശേഷി നൽകും.
മഞ്ഞൾപാൽ
പാൽ തിളപ്പിക്കുമ്പോൾ അതിൽ അല്പം മഞ്ഞൾപൊടി ചേർക്കുക. രാത്രി കിടക്കുന്നതിന് മുമ്പ് കൊടുക്കാം. മഞ്ഞൾ ശരീരത്തെ അണുബാധകളിൽ നിന്ന് രക്ഷപ്പെടുത്തും. ദിവസേനയെങ്കിലും ഇതു കൊടുക്കുന്നത് നല്ലത്.

ചുക്ക് + കുരുമുളക് കഷായം
ചുക്ക്, കുരുമുളക്, ജീരകം ഇവ വെള്ളത്തിൽ തിളപ്പിച്ച്, പിന്നെ ചൂട് കുറഞ്ഞ ശേഷം ചെറുതേൻ ചേർക്കുക. കുഞ്ഞുങ്ങൾക്ക് ചെറിയ അളവിൽ മാത്രമാണ് കൊടുക്കേണ്ടത്. ശ്വാസകോശം ശുദ്ധമാക്കാൻ, പനി വരാതിരിക്കാൻ നല്ലത്.
നെല്ലിക്ക
തേനിൽ മുക്കിയ നെല്ലിക്ക ഇടയ്ക്ക് ഇടയ്ക്ക് കൊടുക്കുക. കുറച്ച് പുളിക്കും, പക്ഷേ കുട്ടികൾ പതുക്കെ ഇഷ്ടപ്പെടും. വിറ്റാമിൻ സി ഉള്ളത് കൊണ്ടു പ്രതിരോധ ശക്തിവർദ്ധിക്കും.
വെളുത്തുള്ളിഒരു അല്ലി വെളുത്തുള്ളി ചെറുതായി ചതച്ചോ വേവിച്ചോ ചോറിനൊപ്പം ചേര്‍ക്കാം.ശരീരത്തെ bacteria-കളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.
ശ്രദ്ധിക്കേണ്ടത്:
- വളരെയധികം തണുത്ത പാനീയങ്ങൾ ഒഴിവാക്കുക
- പൊട്ടാറ്റോ ചിപ്‌സ് പോലുള്ള oily snacks കുറയ്ക്കുക
- ഡോക്ടർ നിർദ്ദേശിക്കുമ്പോൾ മാത്രം ആന്റിബൈക്കോടിക് എടുത്ത് അവയുടെ കോഴ്സ് കമ്പ്ലീറ്റ് ആക്കുക.