Nammude Arogyam
General

ഗർഭിണികൾ വ്യായാമം ചെയ്യാമോ! Is it safe to workout while pregnant!

ഗർഭിണികൾ വ്യായാമം ചെയ്യാമോ! Is it safe to workout while pregnant!

ഗര്ഭകാലത്തു വർകൊണ്ട് ചെയ്യണോ വേണ്ടയോ .. ഗർഭിണികളും ചുറ്റുമുള്ളവരും ആകെ കൺഫ്യൂഷനിൽ ആയിരിക്കും. നിരവധി അഭിപ്രായങ്ങൾ കേട്ട് കൊണ്ടിരിക്കെ ഒരു തീരുമാനം എടുക്കണമെങ്കിൽ ഡോക്ടറോട് ചോദിക്കണം എന്ന അവസ്ഥയാണ്. കുഞ്ഞാവ പുറത്തുവരുന്നതുവരെ അങ്ങനെ നടക്കരുത്, ഇങ്ങനെ കിടക്കരുത്, സന്ധ്യക്ക്‌ പുറത്തിറങ്ങരുത്‌, ഭാരമുയർത്തരുത്‌ എന്നിങ്ങനെ നൂറുകൂട്ടം നിയന്ത്രണങ്ങളാണ്.

ഗർഭിണികൾ വ്യായാമം ചെയ്യാമോ! Is it safe to workout while pregnant!

ഗര്‍ഭിണികളുടെ പ്രധാന ആശങ്കകള്‍ക്കെല്ലാമുള്ള പരിഹാര മാര്‍ഗ്ഗമാണു പതിവായി വ്യായാമം ചെയ്യുക എന്നത്. അതുകൊണ്ട് തന്നെ എല്ലാ ഗൈനക്കോളജിസ്റ്റുകളും ഗര്‍ഭിണികളോട് വ്യായാമം ചെയ്യാനായി നിര്‍ദ്ദേശിക്കാറുമുണ്ട്. എന്നാല്‍ പലരും ഇത് വേണ്ട വിധം പ്രാധാന്യം നല്‍കി ചെയ്യാന്‍ ശ്രമിയ്ക്കാറില്ലെന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ പ്രസവ സമയത്ത് ബുദ്ധിമുട്ടുകള്‍ അനുഭവിയ്ക്കുകയും തുടര്‍ന്ന് സിസേറിയന്‍ വഴി കുഞ്ഞിനെ പുറത്തെടുക്കേണ്ട അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. എന്നാല്‍ ഇത്തരം പ്രശ്നങ്ങളെല്ലാം ഇല്ലാതാക്കാന്‍ പതിവായുള്ള വ്യായാമം സഹായിക്കും. കാലിലെ മസിൽ കയറുക, കൈകാലുകളിലെ നീര്, ക്ഷീണം, അമിത ഭാരം, വെരിക്കോസ് വെയിൻ, കോൺസ്റ്റിപ്പേഷൻ, ഉറക്കമില്ലായ്മ, നടുവേദന, സ്‌ട്രെസ്, രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഗർഭകാലത്തെ പ്രമേഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയെല്ലാം വ്യായാമം വഴി അകറ്റി നിർത്താനാവുന്ന ഗർഭകാലപ്രശ്നങ്ങളിൽ ചിലതാണ്. ഇതിനു പുറമേ പ്രസവവുമായി ബന്ധപ്പെട്ട സങ്കീർണതകൾ കുറയ്‌ക്കാനും പ്രസവത്തിനെടുക്കുന്ന സമയം കുറയ്‌ക്കാനും പ്രസവശേഷം വേഗം റിക്കവർ ആവാനും സാധിക്കും.

അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം.

ഗർഭിണികൾ വ്യായാമം ചെയ്യാമോ! Is it safe to workout while pregnant!

ഗർഭകാലത്ത് സ്ത്രീശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. സ്വാഭാവികമായി ശരീരഭാരം കൂടുന്നത് വഴി നട്ടെല്ലിലും ഇടുപ്പിനും കാലുകൾക്കുമൊക്കെ അധികജോലിഭാരം വരുന്നുണ്ട്. മാത്രമല്ല, കുഞ്ഞാവ വയറ്റിൽ വളരുന്നതിനനുസരിച്ച് ശരീരത്തിലെ ഗുരുത്വകേന്ദ്രത്തിന് സ്ഥാനചലനം സംഭവിക്കുകയും ബാലൻസിനെ ബാധിക്കുകയും ചെയ്യും. ഒപ്പം ഗർഭകാല ഹോർമോണുകളുടെ കളികൾ കാരണം ഗർഭിണിയുടെ ജോയിന്റുകളെ സപ്പോർട്ട് ചെയ്യുന്ന ലിഗമെന്റുകൾ അല്പം റിലാക്‌സ്‌ഡും ആയിരിക്കും. ഡയഫ്രത്തിനു പ്രഷർ വരുന്നതു കൊണ്ട് ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്‌ ഉണ്ടാകും. ഇക്കാരണങ്ങൾ കൊണ്ടുതന്നെ ഇൻജുറികൾ വരാൻ അല്പം സാധ്യത കൂടുതലാണെന്ന ഓർമ എപ്പോഴും ഉണ്ടായിരിക്കണം.

ഗർഭിണികൾ വ്യായാമം ചെയ്യാമോ! Is it safe to workout while pregnant!

നിങ്ങൾ ഗർഭധാരണത്തിനു മുൻപ് പതിവായി വ്യായാമം ചെയ്തിരുന്ന ഒരാളാണെങ്കിൽ അതേ വർക്കൗട്ടുകൾ തന്നെ ചില മാറ്റങ്ങളോടെ തുടരാം. ആദ്യത്തെ ട്രൈമെസ്റ്ററിൽ ഒരു ദിവസം അര, മുക്കാൽ മണിക്കൂർ വീതം ആഴ്ചയിൽ മൂന്നോ നാലോ ദിവസം വർക്കൗട്ട് ചെയ്യുന്നത് നല്ലതാണ്. എന്നാൽ അന്നുവരെ വ്യായാമം എന്നൊരു ശീലമില്ലാത്ത ആളാണെങ്കിൽ അഞ്ചോ പത്തോ മിനിറ്റുള്ള ചെറിയ വർക്കൗട്ട് സെഷനുകളിൽ തുടങ്ങി പതിയെ സമയം കൂട്ടിക്കൊണ്ട് വരാം. രണ്ടാമത്തെയും മൂന്നാമത്തെയും ട്രൈമെസ്റ്ററിൽ വർക്കൗട്ടുകളുടെ തീവ്രതയും സമയവും കുറയ്‌ക്കണം.

ഗർഭിണികൾ വ്യായാമം ചെയ്യാമോ! Is it safe to workout while pregnant!

ഗർഭകാലത്തെ വ്യായാമങ്ങൾ തുടങ്ങുന്നതിനു മുൻപ് നിർബന്ധമായും ഡോക്ടറെ കണ്ട് മറ്റ് പ്രശ്നങ്ങളൊന്നുമില്ല എന്നുറപ്പ് വരുത്തണം. ഗര്‍ഭിണികള്‍ വ്യായാമം ചെയ്യുന്നത് നല്ലതാണെങ്കിലും എന്ത് ചെയ്യണം ,എങ്ങനെ ചെയ്യണം തുടങ്ങിയ കാര്യങ്ങള്‍ ഡോക്ടറോട് തന്നെ ചോദിച്ച് മനസിലാക്കണം. ഓരോരുത്തരുടെയും ആരോഗ്യ സ്ഥിതിയും സാഹചര്യവും പരിഗണിയ്ക്കണം. ഉയര്‍ന്ന ശാരീരികാദ്ധ്വാനം ആവശ്യമായ വ്യായാമ മുറകള്‍ ഒഴിവാക്കണം. നടത്തം, സ്വിമ്മിങ്, കുട്ടികളോടൊപ്പം പാർക്കിലും മറ്റും കളിക്കുക, സൈക്ലിങ്, യോഗ, എയറോബിക് വർക്കൗട്ടുകൾ, ഡാൻസ് വർക്കൗട്ടുകൾ, റസിസ്റ്റൻസ് ട്രെയിനിങ് എന്നിവയെല്ലാം ഗർഭിണികൾക്കും ചെയ്യാം.

ഗർഭിണികൾ വ്യായാമം ചെയ്യാമോ! Is it safe to workout while pregnant!

ഹെവി ആയ വർക്കൗട്ടുകൾ ഒഴിവാക്കുക. വളരെ തീവ്രമായ എന്തും ഒഴിവാക്കണം. കംഫർട്ടബിൾ ആയി നിന്ന് വേണം വ്യായാമം ചെയ്യാൻ. വല്ലാതെ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് വരുന്നത്ര തീവ്രതയിൽ ഒരിക്കലും വർക്കൗട്ട് ചെയ്യരുത്. സാധാരണ ശ്വാസമെടുക്കുന്നതിനേക്കാൾ വേഗത്തിൽ ശ്വസിക്കുകയും എന്നാൽ സംസാരിക്കാൻ ബുദ്ധിമുട്ട് ഇല്ലാതിരിക്കുകയും ചെയ്യുന്നത്ര തീവ്രതയാണ് ഗർഭിണികൾക്ക് അനുയോജ്യം. മസിൽ കൂട്ടലും ഫാറ്റ് കുറയ്‌ക്കലും പോലെ കഠിനമായ കാര്യങ്ങളല്ല, മറിച്ച് ആരോഗ്യം നിലനിർത്തലാണ് ഈ സമയത്ത് നമ്മുടെ ലക്ഷ്യം എന്ന് ഓർമ വേണം.

അന്താരാഷ്ട്ര നിലവാരമുള്ള പ്രസവ ചികിത്സ ഉറപ്പാക്കാം അൽഫക്കൊപ്പം. മികവുറ്റ ചികിത്സാ സംവിധാനം, പ്രഗൽഭരായ ഗൈനകോളജിസ്റ്റുകൾ, സ്ത്രീ സൗഹൃദ ആശുപത്രി അന്തരീക്ഷം— എല്ലാം അനുഭവിച്ചറിയാം, പ്രസവം ആശങ്കരഹിതമാക്കാം അൽഫക്കൊപ്പം.

ഗർഭിണികൾ വ്യായാമം ചെയ്യാമോ! Is it safe to workout while pregnant!

ഇവിടെ ഓട്ടം, ചാട്ടം, സ്‌കിപ്പിങ് പോലെയുള്ള മൂവ്മെന്റുകൾ ഗർഭകാലത്തു വേണ്ട. അതുപോലെതന്നെ കാൽവിരൽ തൊടാൻ പോവുന്നത് പോലെ വല്ലാതെ വളയുന്ന മൂവ്മെന്റുകളും പാടേ ഒഴിവാക്കണം. ആദ്യത്തെ ട്രൈമെസ്റ്റർ കഴിഞ്ഞാൽ മലർന്ന് കിടക്കുന്ന വ്യായാമങ്ങൾ ലിസ്റ്റിൽ നിന്നു കട്ട് ചെയ്യാം, അതുപോലെ ദീർഘസമയം നിന്നുകൊണ്ടുള്ളവയും വേണ്ട.

ഗർഭപാത്രം സങ്കോചിക്കുന്നത് പോലെ തോന്നുക, നെഞ്ച് വേദന, തലകറക്കം, തലവേദന, എന്തെങ്കിലും തരത്തിലുള്ള ബ്ലീഡിങ്ങോ ഫ്ലൂയിഡ് പോവലോ, ക്ഷീണം, കാൽവണ്ണയിലെ മസിലുകളിൽ നീരോ വേദനയോ, കുഞ്ഞിന്റെ ചലനങ്ങളിൽ വരുന്ന മാറ്റം, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, തുടങ്ങിയവയിൽ എന്ത് തോന്നിയാലും ഉടനെ തന്നെ വർക്കൗട്ട് നിർത്തി വയ്‌ക്കുകയും ഡോക്ടറെ കാണുകയും വേണം. ഓരോ മാസവും ആവശ്യത്തിന് ശരീരഭാരം കൂടുന്നില്ലെങ്കിലും വർക്കൗട്ട് തുടരുന്നതിനു മുൻപ് ഡോക്ടറുടെ ഉപദേശം തേടണം.

Related posts