Nammude Arogyam
General

ഇനി ചൈനീസ് ഫുഡ് കഴിക്കാൻ പേടിക്കേണ്ട ! Is Ajinomoto good for health or not?

ഇനി ചൈനീസ് ഫുഡ് കഴിക്കാൻ പേടിക്കേണ്ട ! Is Ajinomoto good for health or not?

ചൈനീസ് ഫുഡ് കഴിക്കാൻ ചിലർക്കൊക്കെ വളരെ ഇഷ്ടമാണ്. എന്നാൽ അവരെ പിന്തിരിപ്പിക്കുന്നത് അജിനാമോട്ടോ എന്ന പദാർത്ഥത്തിന്റെ ഉപയോഗം ചൈനീസ് ഫുഡിൽ ഉള്ളതുകൊണ്ടാണ്. അജിനാമോട്ടോ ഉപയോഗിച്ചാൽ ആരോഗ്യ പ്രശ്നങ്ങൾ ഉറപ്പ് എന്ന് തുടങ്ങുന്ന നിരവധി കഥകളാണ് നമുക്ക് പരിജയം. ശരീരത്തിൻറെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന കെമിക്കലുകളിൽ പ്രധാനി, ക്യാൻസർ അടക്കമുള്ള ഭീകര രോഗങ്ങൾക്ക് കാരണമായി മാറുന്ന വിഷം, എത്ര രുചിയില്ലാത്ത ഭക്ഷണത്തെയും രുചിയും മണവുമുള്ളതാക്കി മാറ്റുന്ന രാസവസ്തു, തുടങ്ങി എത്രയെത്ര ഈ വിശേഷണങ്ങൾ. ഒരുപക്ഷേ നമ്മൾ ഇതുവരെ കണ്ടിട്ടോ കേട്ടിട്ടോ പോലുമില്ലാത്ത ഒരു പദാർത്ഥത്തെ ഏറ്റവും പേടിയോടെ നോക്കി കാണുന്നതിന് ഇതിനേക്കാൾ വലിയ കാരണം വേറെ വല്ലതും വേണോ?

ഇനി ചൈനീസ് ഫുഡ് കഴിക്കാൻ പേടിക്കേണ്ട ! Is Ajinomoto good for health or not?

എന്നാൽ ഇവയിൽ എന്തെങ്കിലും കഴമ്പുണ്ടോ എന്ന കാര്യം ആരും ചിന്തിക്കാറില്ല. മറ്റുള്ളവർ പറഞ്ഞു കേൾക്കുന്ന സംഗതികൾ സത്യമാണോ എന്ന് പോലും ചിന്തിച്ചു നോക്കാതെ എല്ലാവരും വീണ്ടും ആവർത്തിക്കുന്നു എന്നേയുള്ളൂ. ചൈനീസ് ശൈലിയിലുള്ള ഭക്ഷണ വിഭവങ്ങളിലാണ് കൂടുതലായും അജിനോമോട്ടോ ചേർക്കുന്നത് എന്ന് പറയപ്പെടുന്നു. അപ്പോൾ പിന്നെ ഇവ കൂടുതൽ കഴിച്ചാൽ പ്രശ്നം ഉറപ്പാണ് എന്നാണ് വിശ്വാസപ്രമാണം. അങ്ങനെയെങ്കിൽ ചൈനയിൽ ജീവിക്കുന്ന ആളുകളുടെ കാര്യമോ? ഈ പറഞ്ഞ പോലെയാണെങ്കിൽ ചൈനയിൽ ജീവിക്കുന്നവർ രോഗങ്ങൾ പിടിപെട്ട് വേരോടെ തീർന്നു പോകേണ്ട സമയം കഴിഞ്ഞു. എന്നിട്ടും ജനസംഖ്യയിൽ ഇപ്പോഴും അവരാണ് മുന്നിൽ എന്നോർക്കണം.

ഇനി ചൈനീസ് ഫുഡ് കഴിക്കാൻ പേടിക്കേണ്ട ! Is Ajinomoto good for health or not?

നമ്മളെല്ലാം വിചാരിച്ചു വെച്ചിരിക്കുന്നത് പോലെ യഥാർത്ഥത്തിൽ അജിനോമോട്ടോ എന്ന ഒരു വസ്തു അല്ല. മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന എം എസ് ജി ( MSG) ആണ് നമ്മളീ അജിനമോട്ടോ എന്ന പേരിട്ടു വിളിക്കുന്നത്. ആ പേരാകട്ടെ നൂറുകണക്കിന് വർഷങ്ങൾക്കു മുൻപ് സ്ഥാപിതമായ ഒരു കമ്പനിയുടേതും. നമ്മൾ കഴിക്കുന്ന പല ഭക്ഷണങ്ങളിലും അടങ്ങിയിരിക്കുന്ന ഗ്ലൂട്ടാമിക് ആസിഡ് എന്ന ഘടകം ആ ഭക്ഷണത്തിന് സവിശേഷമായ രുചി പകർന്നു നൽകുന്നു. അതുകൊണ്ടുതന്നെ ഭക്ഷ്യയോഗ്യമായ വസ്തുക്കളിൽ നിന്ന് ഗ്ലൂട്ടാമിക് ആസിഡ് വേർതിരിച്ചെടുത്ത് ഒരു പ്രത്യേക രസം പുനർനിർമ്മിച്ചുകൊണ്ട് ഭക്ഷണങ്ങൾക്ക് കൂടുതൽ രുചിയും മണവും നൽകുന്ന ഒരു ഫ്ലേവർ എൻഹാൻസർ സൃഷ്ടിച്ചെടുത്തു. ഈ പദാർത്ഥത്തെ ആണ് നമ്മൾ കുറേക്കാലമായി അജിനോമോട്ടോ എന്ന പേരിട്ട് വിളിച്ചു വരുന്നത്.

ഇനി ചൈനീസ് ഫുഡ് കഴിക്കാൻ പേടിക്കേണ്ട ! Is Ajinomoto good for health or not?

സ്വാഭാവികമായും ഉണ്ടാകുന്ന ഗ്ലൂട്ടാമിക് ആസിഡിൽ നിന്ന് നിർമ്മിച്ച ഒരു സംയുക്തമാണ് ഈ പറഞ്ഞ അജിനാമോട്ടോ . അതായത് പ്രധാനമായും സസ്യ അധിഷ്ഠിത ചേരുവകളായ കരിമ്പ്, സോഡിയം, കസവ അല്ലെങ്കിൽ ചോളം തുടങ്ങിയവയിൽ നിന്നൊക്കെയാണ് അജിനാമോട്ടോ എന്ന പദാർത്ഥവും നിർമ്മിച്ചെടുക്കുന്നത്. നൂഡിൽസ്, അരി ഭക്ഷണങ്ങൾ, സൂപ്പ്, സാലഡുകൾ തുടങ്ങി നാം കഴിക്കാൻ ഇഷ്ടപ്പെടുന്ന ഏതു ഭക്ഷണങ്ങളിൽ ചേർത്താലും ഇതതിൻറെ രുചിയും ഗന്ധവും വർദ്ധിപ്പിക്കും എന്ന കാര്യം തീർച്ചയാണ്.

ഇനി ചൈനീസ് ഫുഡ് കഴിക്കാൻ പേടിക്കേണ്ട ! Is Ajinomoto good for health or not?

ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) ഇക്കാലമത്രയും നടത്തിയ പഠനങ്ങളിൽ നിന്നും അജിനാമോട്ടോ ഇതുവരെ അപകടമുണ്ടാക്കുന്ന ഒരു ഘടകമായി തരംതിരിക്കാൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല അവ ഒരു പരിധിയിൽ കവിയാതെ ഉപയോഗിക്കുന്നത് പൊതുവെ സുരക്ഷിതമെന്നും അംഗീകരിക്കപ്പെടുന്നു. അജിനാമോട്ടോ നിങ്ങളുടെ ഭക്ഷണങ്ങളിൽ ചെറിയ അളവിൽ ഉപയോഗിക്കാമെന്നും ഈ പദാർത്ഥം ഇനി അഥവാ അമിതമായോ പതിവായോ ഉപയോഗിച്ചാൽ നിങ്ങളുടെ ശരീരത്തിന് ഹാനികരമായ ഗുണങ്ങൾ ഉണ്ടാകുമെന്നുള്ള വസ്തുതകൾ ഒന്നും തന്നെ ഇതുവരെ കണ്ടെത്താനോ തെളിയിക്കാനോ കഴിഞ്ഞിട്ടില്ല. മാത്രമല്ല പച്ചക്കറികൾ, ചീസ്, തക്കാളി, മത്സ്യം, മാംസം, മുട്ട, പയറ്, മറ്റ് പാൽ ഉൽപന്നങ്ങൾ എന്നിവയിൽ കാണപ്പെടുന്ന ഒരു സാധാരണ അമിനോ ആസിഡ് ആയ ഗ്ലൂട്ടാമിക് ആസിഡ് വേർതിരിച്ചെടുത്തു കൊണ്ട് തന്നെയാണ് ഈ പദാർത്ഥം നിർമ്മിച്ചിരിക്കുന്നതും.

ഇനി ചൈനീസ് ഫുഡ് കഴിക്കാൻ പേടിക്കേണ്ട ! Is Ajinomoto good for health or not?

സോഡിയം കൂടുതലായി നമ്മുടെ ഉള്ളിൽ ചെന്നാൽ ഉണ്ടാകാൻ സാധ്യതയുള്ള ചെറിയ ആരോഗ്യ പ്രശ്നങ്ങളെ പേടിച്ച് ഗർഭിണികളും ബ്ലഡ് പ്രഷർ പ്രശ്നങ്ങളുള്ളവരും ഈ പദാർത്ഥം അധികമായി കഴിക്കരുത് എന്ന് പറയാറുണ്ട്. സാധാരണ ഗതിയിൽ, ഒരു നേരത്തെ ഭക്ഷണത്തിൽ, അര ഗ്രാമോളം അജിനാമോട്ടോ ചേർത്താൽ അതിൻറെ രുചിയും സുഗന്ധവും വർദ്ധിക്കും. അതിന്റെ ആറിരട്ടിയിലധികം കഴിച്ചെങ്കിൽ മാത്രമേ ഒരാളിൽ ചെറുതായെങ്കിലും ഇതിൻറെ പാർശ്വഫലങ്ങൾ പ്രത്യക്ഷമാവാനുള്ള സാധ്യത കാണുന്നുള്ളൂ. ചുരുക്കി പറഞ്ഞാൽ ഉപ്പും പഞ്ചസാരയുമൊക്കെ ആവശ്യത്തിൽ കൂടുതൽ കഴിച്ചാൽ നമുക്ക് ഉണ്ടാവുന്നത്ര പ്രശ്നങ്ങൾ പോലും ഇത് കഴിച്ചാൽ ഉണ്ടാവുകയില്ല എന്നതാണ് യാഥാർത്ഥ്യം. തീരെ അപകടം കുറഞ്ഞ ഒരു സാധനമായിട്ടും അജിനാമോട്ടോ യെ ആളുകൾ എന്തിനാണ് ഇത്ര പേടിയോടെ നോക്കിക്കാണുന്നതും, ചുമ്മാ പറഞ്ഞു പേടിപ്പിക്കുന്നതും എന്ന് ചോദിച്ചാൽ അതിന് വേറെന്ത് ഉത്തരമാണുള്ളത്!a

Related posts