Nammude Arogyam
Maternity

മുലയൂട്ടുന്ന സമയം ഉണ്ടാവുന്ന നടുവേദന എങ്ങനെ പരിഹരിക്കാം?

മുലപ്പാല്‍ നല്‍കുന്നത് കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒരു ഘടകമാണ് എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. കുഞ്ഞിന്റ വളര്‍ച്ചക്ക് നല്ലൊരു ശതമാനവും സഹായിക്കുന്ന ഒന്നാണ് മുലപ്പാല്‍. മുലപ്പാലില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങളും പ്രോട്ടീനും മറ്റ് ഘടകങ്ങളും എല്ലാം കുഞ്ഞിന്റെ ഓരോ പ്രായത്തിലേയും വളര്‍ച്ചക്ക് വളരെ അത്യാവശ്യമാണ്.

നവജാത ശിശുവിന് മുലപ്പാല്‍ നല്‍കുമ്പോള്‍ പലരും അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് പുറംവേദന. ഇടക്കിടെ കുഞ്ഞിനെ പാലൂട്ടുന്നതും പ്രസവവും എല്ലാം അമ്മമാരെ പ്രശ്‌നത്തിലാക്കുന്നു. ഇതിന്റെ ഫലമായാണ് പലപ്പോഴും പുറംവേദന ഉണ്ടാവുന്നത്. ഈ സമയം ഉണ്ടാവുന്ന നടുവേദന എന്തുകൊണ്ടും ശ്രദ്ധിക്കേണ്ടതാണ്. ഇത് പലരേയും അലോസരപ്പെടുത്തുന്നതാണ്. അതുകൊണ്ട് തന്നെ കുഞ്ഞിന് പാല്‍ കൊടുക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കാം. അതിന് വേണ്ടി മൃദുവായ വ്യായാമങ്ങളും, ചില പൊടിക്കൈകളും ഉപയോഗിക്കാവുന്നതാണ്. ചിലരില്‍ കാലങ്ങളോളം ഈ പ്രശ്‌നം വിട്ടുമാറാതെ നില്‍ക്കുന്നു. എന്തൊക്കെയാണ് മുലയൂട്ടല്‍ ഉള്ളപ്പോള്‍ നടുവേദനക്ക് കാരണമാകുന്നത്, എന്തൊക്കെയാണ് പരിഹാരങ്ങള്‍ എന്ന് നമുക്ക് നോക്കാം.

മുലയൂട്ടുമ്പോള്‍ നടുവേദന ഒരു സാധാരണ അവസ്ഥയാണ് എന്നതാണ് ആദ്യം അറിഞ്ഞിരിക്കേണ്ടത്. മുലയൂട്ടുന്ന സമയത്ത് ഇരിക്കുന്നതിലുള്ള പ്രശ്‌നം പലപ്പോഴും നടുവേദനയിലേക്ക് എത്തിക്കുന്നു. കുഞ്ഞിനെ എടുക്കുന്ന രീതിയും കുഞ്ഞിന് പാല്‍ കൊടുക്കുന്ന രീതിയും അല്‍പം ശ്രദ്ധിക്കണം. മുലപ്പാല്‍ കൊടുക്കുന്ന സമയത്തിലുടനീളം കുനിഞ്ഞിരിക്കുന്നതും അല്‍പം ശ്രദ്ധിച്ച് വേണം. ഇതെല്ലാം പുറകിലെ പേശികളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും അമ്മക്ക് നടുവേദന ഉണ്ടാക്കുകയും ചെയ്യുന്നു. കുഞ്ഞിനെ ആവര്‍ത്തിച്ച് ഉയര്‍ത്തുന്നതും നടുവേദനയുടെ കാരണങ്ങളില്‍ ഒന്നാണ്.

ഒരുപക്ഷെ ഇത്തരം നടുവേദന ഗര്‍ഭകാലത്തുണ്ടാവുന്ന അസ്വസ്ഥതയുടെ ബാക്കി പത്രമാവാം. പലപ്പോഴും പല ഹോര്‍മോണുകളും ഇതിന് പരിഹാരം നല്‍കുമെങ്കിലും ലിഗ്മെന്റിലും പേശികളിലും ഉണ്ടാവുന്ന അയവ് പലപ്പോഴും കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്നു. ചിലപ്പോള്‍ ഗര്‍ഭകാലത്ത് കുഞ്ഞിന്റെ അമിതഭാരം അമ്മമാരെ പലപ്പോഴും ഇത്തരം നടുവേദനയിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്നു. സി-സെക്ഷന്‍ പോലുള്ള അവസ്ഥയിലും സ്വാഭാവിക പ്രസവത്തിലും ഈ വേദന കാണാറുണ്ട്.

പ്രസവത്തിന് ശേഷം പേശികളില്‍ ഉണ്ടാവുന്ന ചില പ്രശ്‌നങ്ങളും ഈ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. പെല്‍വിക് ഫ്‌ളോര്‍ ഭാഗത്തെ മസിലുകളില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളാണ് പലപ്പോഴും ഈ പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നത്. ഇത് കൂടാതെ അമ്മക്ക് പ്രസവ ശേഷം ഉണ്ടാവുന്ന ഉറക്കക്കുറവും നടുവേദനക്ക് കാരണമാകുന്നു. പ്രസവത്തിന് ശേഷം പലര്‍ക്കും വേണ്ടത്ര ഉറക്കം കിട്ടുന്നില്ല. ചിലര്‍ ആദ്യത്തെ ആറുമാസം പലപ്പോഴും അഞ്ച് മണിക്കൂറില്‍ താഴെ മാത്രമാണ് ഉറങ്ങുന്നത്. ഇത് മാത്രമല്ല പലരിലും ശരീരഭാരം വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം അവസ്ഥകളില്‍ നടുവേദനക്കുള്ള സാധ്യത വളരെ കൂടുതലാണ്.

മുലപ്പാല്‍ നല്‍കുമ്പോള്‍ നടുവേദന ഒഴിവാക്കേണ്ടത് എങ്ങനെയെന്ന് നമുക്ക് നോക്കാവുന്നതാണ്. അതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. ഇരിക്കുന്നത് ശരിക്കാക്കുക. ഇരിക്കുന്നത് ശരിക്കാണെങ്കില്‍ ഒരു നടുവേദനയും ബാധിക്കുകയില്ല. നടുഭാഗത്ത് അധികം സമ്മര്‍ദ്ദം നല്‍കാതെ ഇരിക്കുന്നതിന് ശ്രദ്ധിക്കുക. വേണമെന്നുണ്ടെങ്കില്‍ സപ്പോര്‍ട്ടിന് വേണ്ടി ഒരു തലയിണയും പുറംഭാഗത്ത് ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ കുഞ്ഞിനെ ശരിയായ രീതിയില്‍ പിടിക്കുന്നതിനും ശ്രദ്ധിക്കുക.

കുഞ്ഞ് ഉറങ്ങുമ്പോള്‍ ഉറങ്ങാന്‍ ശ്രദ്ധിക്കുക. സമ്മര്‍ദ്ദവും ക്ഷീണവും ഇല്ലാതാക്കാന്‍ ഉറക്കം വളരെ പ്രധാനപ്പെട്ടതാണ്. മതിയായ വേദനക്ക് പരിഹാരം കാണുന്നത് വരെ നീണ്ട് നിവര്‍ന്ന് കിടന്ന് ഉറങ്ങാന്‍ ശ്രദ്ധിക്കുക. എന്നാല്‍ ഒരിക്കലും മലര്‍ന്ന് കിടന്ന് ഉറങ്ങാന്‍ ശ്രമിക്കരുത്. ഇത് നടുവേദന വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് കൂടാതെ പ്രസവ ശേഷം ഡോക്ടറുടെ അനുമതിയോടെ പുറത്ത് നടക്കുന്നതിന് ശ്രമിക്കുക. കുഞ്ഞിനെ പുറത്ത് കൊണ്ട് പോവുമ്പോഴും മറ്റും പതിയെ നടക്കാന്‍ ശ്രമിക്കുക. ഡോക്ടറുടെ ഉപദേശപ്രകാരം സുരക്ഷിതമായ ലഘുവ്യായാമങ്ങള്‍ ചെയ്യുന്നതിനും ശ്രദ്ധിക്കുക. ഇതെല്ലാം പേശികളെ ശക്തിപ്പെടുത്തുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു.

നടുവേദന കുറയാതെ നില്‍ക്കുകയാണെങ്കില്‍ ചൂട് പിടിക്കുന്നത് വേദനയില്‍ നിന്ന് ആശ്വാസം നല്‍കുന്നതിന് സഹായിക്കുന്നു. പ്രത്യേകിച്ച് ഒരു ഹീറ്റിംങ് പാഡോ മറ്റോ വെച്ച് ചൂടുപിടിക്കുന്നത് പെട്ടെന്ന് ആശ്വാസം നല്‍കുന്നു. കുഞ്ഞിനെ ഇടക്കിടെ മറ്റുള്ളവർ എടുക്കുന്നതിനും താലോലിക്കുന്നതിനും അനുവാദം നല്‍കുക. നടുവേദന സഹിക്കാന്‍ പറ്റാത്ത അവസ്ഥയാണെങ്കില്‍ കുഞ്ഞിന് എപ്പോഴെങ്കിലും കുപ്പിപ്പാല്‍ നല്‍കാവുന്നതാണ്. അതിന് വേണ്ടി മുലപ്പാല്‍ ഒഴിച്ച് കുപ്പിയില്‍ ആക്കി കുഞ്ഞിന് നല്‍കുക.

വിട്ടുമാറാതെ ഉള്ള നടുവേദന മുലപ്പാല്‍ നല്‍കുമ്പോള്‍ ഉണ്ടെങ്കില്‍ വ്യായാമത്തിന് മുന്‍പ് ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ യോഗ പരിശീലിക്കുന്നതും നല്ലതാണ്. പ്രസവ ശേഷം ഉടനേ തന്നെ എന്ത് കാര്യങ്ങള്‍ ചെയ്യുന്നുവെങ്കിലും ഡോക്ടറെ കണ്ട് കൃത്യമായി തന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തിയതിന് ശേഷം മാത്രം ചെയ്യുക. അല്ലെങ്കില്‍ അത് ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

Related posts