കൊളസ്‌ട്രോള്‍ എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണശീലവും മനുഷ്യരില്‍ രോഗങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. ഇതില്‍ ജീവിത ശൈലി രോഗങ്ങളില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നതാണ് കൊളസ്‌ട്രോള്‍. രക്തത്തില്‍ സാധാരണയായി കാണപ്പെടുന്ന കൊഴുപ്പ് രൂപത്തിലുള്ള ഒരു പദാര്‍ത്ഥമാണ് കൊളസ്‌ട്രോള്‍. കോശങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യ അളവിലുള്ള കൊളസ്‌ട്രോള്‍ അത്യാവശ്യമാണ്. കാരണം ഇത് കോശങ്ങളുടെ ഘടനക്കും വളര്‍ച്ചക്കും സഹായിക്കുന്നു.
കൊളസ്‌ട്രോള്‍ എപ്പോഴും എല്ലാവര്‍ക്കും ഒരു പേടി സ്വപ്‌നം തന്നെയാണ്. കാരണം ഇത് പക്ഷാഘാതത്തിലേക്കും പിന്നീട് ഹൃദയാഘാതത്തിലേക്കും എത്തിക്കുന്നതിന് അധികം സമയം വേണ്ട. ഹൃദയ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ രീതിയില്‍ രക്തമെത്തിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ ഹൃദയ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നു. ഈ അവസ്ഥയില്‍ പലപ്പോഴും ആരോഗ്യം ശ്രദ്ധിക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
എന്നാല്‍ കൊളസ്‌ട്രോളിന്റെ അളവ് രക്തത്തില്‍ കൂടുതലാവുമ്പോള്‍ അത്യന്തം അപകടകരമായ ചില പാര്‍ശ്വഫലങ്ങള്‍ ശരീരത്തിനുണ്ടാക്കുന്നു. ഇത് പലപ്പോഴും ഹൃദയത്തിന്റെ ആരോഗ്യത്തിന് വരെ ഭീഷണിയായി മാറുന്നു. അതുകൊണ്ട് തന്നെ ശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കൃത്യമായി നിലനിര്‍ത്തുന്നതിന് നാം ഒാരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് തണുപ്പ് കാലത്ത് വിശപ്പ് വളരെയധികം കൂടുന്ന ഒരു സമയമാണ്. ഈ സമയം നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിയന്ത്രണം വെച്ചില്ലെങ്കില്‍ അത് കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കും എന്നതില്‍ സംശയം വേണ്ട.
ശരീരത്തില്‍ എന്തുകൊണ്ട് ശൈത്യകാലത്ത് മാത്രം കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നു. സാധാരണ അവസ്ഥയില്‍ ശരീരം തണുപ്പിലേക്ക് എത്തുമ്പോള്‍ ശരീരത്തിന് ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചൂട് വേണം. ഈ അവസ്ഥയില്‍ അതിനെ മറികടക്കുന്നതിനും ഊര്‍ജ്ജത്തോടെ തുടരുന്നതിനും പലരും കലോറി കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുന്നു. തണുപ്പിനെ മറികടക്കുന്നതിന് വേണ്ടി ഭക്ഷണം കഴിക്കുമ്പോള്‍ അത് കൊള്‌സട്രോള്‍ വര്‍ദ്ധിപ്പിക്കുന്നില്ല എന്ന് ആദ്യം ഉറപ്പാക്കണം. അല്ലാത്ത പക്ഷം അത് ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് എത്തുന്നു. കൊളസ്‌ട്രോളിനെ കുറക്കാന്‍ ചില ഭക്ഷണങ്ങള്‍ നമുക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. രക്തത്തില കൊളസ്‌ട്രോളിന്റെ അളവ് എപ്രകാരം കുറക്കാമെന്നും നിയന്ത്രണത്തില്‍ വരുത്താം എന്നും നമുക്ക് നോക്കാം.
MUFA (മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍) ധാരാളമായി അടങ്ങിയിരിക്കുന്ന എണ്ണകള്‍ ചേര്‍ത്ത് കൊളസ്‌ട്രോളിന്റെ അളവ് പരിശോധിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ ചില എണ്ണകള്‍ ചേര്‍ക്കാവുന്നതാണ്. ഇതില്‍ കടുകെണ്ണ്, ഓലീവ് ഓയില്‍, എള്ളെണ്ണ തുടങ്ങിയവ ഉള്‍പ്പെടുത്താം. ഇത് കൊളസ്‌ട്രോള്‍ കുറക്കുന്നു. മാത്രമല്ല നല്ല കൊള്‌സ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.എന്നാല്‍ എണ്ണമയം കൂടുതലുള്ള ഭക്ഷണങ്ങള്‍ അതായത് വെളിച്ചെണ്ണയില്‍ ഉണ്ടാക്കിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് അത്യന്തം അപകടകരമാണ്. ഇത് കൊളസ്‌ട്രോള്‍ ഉള്ളവരും കൊളസ്‌ട്രോള്‍ ഇല്ലാത്തവരും കഴിക്കുമ്പോള്‍ ശ്രദ്ധ വേണം.
പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിന്റ ഭാഗമാക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിറ്റാമിനുകള്‍, ഫൈബര്‍, മിനറല്‍സ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കി നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ദിവസവും കുറഞ്ഞത് 4-5 തവണയെങ്കിലും പഴങ്ങളോ പച്ചക്കറികളോ കഴിക്കുക. ഇത് ആരോഗ്യത്തിനും ആയുസ്സിനും മികച്ചതാണ്.
ലയിക്കുന്ന നാരുകള്‍ (ധാന്യങ്ങൾ പോലോത്തവ) ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇതിലുള്ള ഫൈബര്‍ ആണ് ആരോഗ്യത്തെ സഹായിക്കുന്നത്. പച്ച ഇലക്കറികള്‍, ഓട്‌സ്, പയറുവര്‍ഗ്ഗങ്ങള്‍, ഗോതമ്പ് എന്നിവയെല്ലാം ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ്. കൊളസ്‌ട്രോള്‍ കുറക്കുന്നതിന് വേണ്ടി ഫൈബര്‍ അടങ്ങിയ ഭക്ഷണം ഡയറ്റില്‍ ഉള്‍പ്പെടുത്താം
മുകളിൽ പറഞ്ഞ ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാൽ ആരോഗ്യ കാര്യത്തിൽ ഒരിക്കലും ഖേദിക്കേണ്ടി വരില്ല. ഇതിനോടൊപ്പം വ്യായാമവും ശീലമാക്കിയാൽ കൊളസ്ട്രോളിനെ പിടിച്ച് കെട്ടാവുന്നതാണ്.