ഇന്നത്തെ കാലത്ത് ഹൃദയ പ്രശ്‌നങ്ങള്‍ 45 വയസില്‍ താഴെയുള്ള ചെറുപ്പക്കാരില്‍ വരെ പതിവാകുന്നു. ചെറുപ്പക്കാരെ കടന്നാക്രമിയ്ക്കുന്ന ഇത്തരം ഹൃദയ പ്രശ്‌നങ്ങള്‍ക്കു പുറകിലെ ആരോഗ്യകാരണം അറിയണം. ശ്രദ്ധിച്ചാല്‍ ഇത് ഒഴിവാക്കാനാവുന്ന ആരോഗ്യ പ്രശ്‌നമാണെന്നതും തിരിച്ചറിയുക. ഇതിന് വേണ്ടത് ശ്രദ്ധയും കരുതലുമാണ്.
45 വയസില്‍ താഴെയുള്ള ചെറുപ്പക്കാരിലെ മരണം
നമ്മുടെ ഹൃദയത്തിലേയ്ക്കു രക്തം നല്‍കുന്ന ചെറിയ രക്തക്കുഴലുകളില്‍ ബ്ലോക്ക് വന്നാണ് ഇതു സംഭവിയ്ക്കുന്നത്. ഇതിലൂടെ ഹൃദയത്തിന് ആവശ്യമായ രക്തവും ഓക്‌സിജനും ലഭിയ്ക്കാതെ വരുന്നതാണ് ഒരു കാര്യം. ലൈഫ് സ്റ്റൈലായിരിയ്ക്കും മറ്റൊരു പ്രധാന കാരണം. എസ്‌കീമിക് ഹാര്‍ട്ട് അറ്റാക്ക് എന്നു പറയാം. മറ്റൊന്ന് കാര്‍ഡിയാക് അരിത്തീമിയ എന്ന അവസ്ഥയാണ്. ഹൃദയത്തിന്റെ താളത്തില്‍, മിടിപ്പില്‍ വരുന്ന വ്യത്യാസം. 70-90 വരെയാണ് സാധാരണ മിടിപ്പിന്റെ വ്യത്യാസം.
ഹൃദയത്തിന്റെ പമ്പുകളിലൂടെയാണ് മറ്റു ഭാഗങ്ങളിലേയ്ക്കു രക്തമെത്തുന്നത്. ഈ പറഞ്ഞ മെക്കാനിസം നിയന്ത്രിയ്ക്കുന്ന ഹൃദയത്തിന്റെ പമ്പുകള്‍ക്കു വരുന്ന എന്തെങ്കിലും തകരാറ് മതി, ഒരു ചെറിയ നിമിഷം ഹൃദയം സ്തംഭിയ്ക്കാന്‍. ഇതു കൃത്രിമ വഴികളിലൂടെ വീണ്ടും നല്‍കാന്‍ സാധിച്ചാല്‍ രക്ഷപ്പെടാം. പക്ഷേ ഇതു പലപ്പോഴും സാധിയ്ക്കാതെ വരുന്നു. അതിനു സാധിയ്ക്കാതെ പോകുന്നതാണ് പലരേയും അകാലത്തില്‍ മരണം കവര്‍ന്നെടുക്കാന്‍ കാരണമാകുന്നത്.
മറ്റൊരു കാരണം ഹൃദയത്തിന്റെ കോശങ്ങളെ ബാധിയ്ക്കുന്ന അണുബാധകള്‍. ഇത്തരത്തില്‍ അണുബാധകളെങ്കില്‍ രണ്ടു മൂന്നു ദിവസം മുന്‍പേ ചില ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. ഇത്തരം ലക്ഷണം അവഗണിയ്ക്കുകയോ ഇതിനായി വിശ്രമിയ്ക്കാതെ ഇരിയ്ക്കുന്നതോ സെക്കൻ്ററി അറ്റാക്കിനു കാരണമാകാം. കൊറോണ, ഡെങ്കു പോലുള്ള പല ഇന്‍ഫെക്ഷനുകളും ഒരു പക്ഷെ കാരണമായേക്കാം.
ഇതല്ലാതെ ഹൃദയത്തിന്റെ വാല്‍വുകള്‍ക്കുണ്ടാകുന്ന തകരാറുകളോ പേശികളുടെ വലിപ്പക്കൂടുതലോ ഇത്തരത്തിലെ പെട്ടെന്നുള്ള ഹൃദയ പ്രശ്‌നങ്ങള്‍ക്കു കാരണമാകാം. ഇത് ചിലരില്‍ ജന്മനാ ഉള്ള തകരാറുകള്‍ കാരണവുമാകാം. ഏറ്റവും പ്രധാനമായത് ഇസ്‌കീമിക് അറ്റാക്കാണ്. അതായത് ഹൃദയത്തിലേയ്ക്കുള്ള രക്തക്കുഴലുകള്‍ക്കുള്ള തടസം തന്നെ. ഇതിനു കാരണം പ്രധാന ഇന്നത്തെ ലൈഫ് സ്റ്റൈലാണ്. പണ്ടത്തെ തലമുറ ചെയ്തിരുന്നതു പോലെ വിയര്‍ത്തുള്ള ജോലികളല്ലല്ലോ ഇപ്പോൾ അധികവും. ടിവിയുടെ, കമ്പ്യൂട്ടറുകളുടെ മുന്നിലുള്ള ഇരിപ്പ്, വ്യായാമക്കുറവ്, ഇരുന്നുള്ള ജോലി, ഉറക്കക്കുറവ്, സ്‌ട്രെസ് ഇതെല്ലാം ഹൃദയ സ്തംഭനത്തിലേക്ക് എത്തിക്കുന്ന പല കാരണങ്ങളാണ്.
ഇതല്ലാതെ ഭക്ഷണ രീതികള്‍. പ്രോസസ് ഭക്ഷണം, കൊഴുപ്പു കൂുടതലുള്ള ഭക്ഷണം എന്നിവയെല്ലാം അറ്റാക്കിലേയ്ക്കു വഴി തെളിയ്ക്കും. ഇതു പോലെ സ്‌ട്രെസ് പോലുള്ള അവസ്ഥകള്‍ മറ്റൊരു കാരണമാണ്. പലരും പുകവലി, മദ്യപാനം പോലുള്ളവയാണ് ഇത്തരം സ്‌ട്രെസിന് കാരണമാകുന്നത്. ഇത്തരം ശീലമെങ്കില്‍ ഇവര്‍ക്ക് അറ്റാക്ക് സാധ്യത നാലിരട്ടിയാണ്. ഇതു പോലെ നല്ല ഉറക്കം കിട്ടാത്തവര്‍ , ഇവരിലെല്ലാം തന്നെ ഫ്രീ റാഡിക്കലുകള്‍, സെല്ലുലാര്‍ ഇന്‍ഫ്‌ളമേഷന്‍ വരുന്നു. ഇതെല്ലാം അറ്റാക്കിലേയ്ക്കു വഴി തെളിയ്ക്കും.