Nammude Arogyam
General

നല്ല ഉറക്കത്തിനായ് എത്ര തവണ കിടക്ക വിരിപ്പ് മാറ്റണം? How often do you need to change the bed for a good night’s sleep?

വത്യസ്തമായ ഒരോ ദിവസങ്ങൾക്ക് ശേഷവും  കിടക്കയിൽ കയറി പുതുതായി വിരിച്ചിട്ടുള്ള  വിരിപ്പുകളുടെ സുഗന്ധത്തിൽ മയങ്ങി ഉറങ്ങുന്നത് ആർക്കാണ് ഇഷ്ടമാവാത്തത്? എന്നാല്‍ ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിനു  ഇടയിൽ, കിടക്ക വിരിപ്പുകൾ പതിവായി മാറ്റുന്നതിൽ വീഴ്ച വരാറുണ്ടാകും. എത്ര തവണ വിരിപ്പ് മാറ്റണം എന്നതിനു പലരും മറുപടി അറിയാതെ പോകാറുണ്ട്.

സാധാരണഗതിയിൽ, കിടക്ക വിരിപ്പ് ആഴ്ചയിൽ ഒരിക്കൽ അല്ലെങ്കിൽ രണ്ടാഴ്ചയ്ക്ക് ഒരിക്കൽ കഴുകേണ്ടതാണ്. എന്നാൽ അലർജി ഉള്ളവർ, മൃഗങ്ങളുമായി ഒരു വീട്ടിൽ കഴിയുന്നവർ, അതുകൂടാതെ വളരെ വിയർക്കുന്നവർ എന്നിവർ  ആഴ്‌ചയിൽ ഒരുവട്ടം ചെയ്യുന്നതായിരിക്കും  കൂടുതൽ ഗുണകരമെന്നാണ്  വിദഗ്ധർ  ചൂണ്ടി  കാണിക്കുന്നത്.

കിടക്കയും വിരിപ്പുകളും വൃത്തിയായിരിക്കേണ്ടതും  ആരോഗ്യവും  തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ! വിയർപ്പ്, ചർമ്മത്തിന്റെ മൃതകണങ്ങൾ, പൊടി, ബാക്ടീരിയ, എണ്ണ മറ്റു പുരട്ടുന്ന മോയ്സ്ചറൈസർ പോലെയുള്ളവ എന്നിവ പതിവായി കിടക്ക വിരിപ്പുകളിൽ  എത്തുന്നതിനാൽ ഇവ നീക്കം ചെയ്യുന്നതിൽ അപാകതകൾ വന്നാൽ, ചർമ്മം പ്രശ്നമാണ്, അലർജി പ്രശ്നങ്ങൾ അല്ലെങ്കിൽ ശ്വാസകോശ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാം. മാത്രമല്ല, നല്ല ഉറക്കം ലഭിക്കുന്നതിനും വൃത്തിയുള്ള വിരിപ്പുകൾ അത്യാവശ്യമാണ്.

സാധാരണ കിടക്ക വിരിപ്പ് കഴുകുന്ന സമയത്ത് സംഭവിക്കുന്ന പിഴവുകൾ

വിരിപ്പുകൾ കഴുകുമ്പോൾ ചില ആളുകൾ തണുത്ത വെള്ളത്തിൽ കഴുകുന്നത്  ഇത് സൂക്ഷ്മജീവികളെ ഒഴിവാക്കുന്നതിന് ഫലപ്രദമാകില്ല. കൂടാതെ, വാഷിംഗ് മെഷീനിൽ   ശെരിയായി  അലക്കൽ നടക്കാത്തതിനാൽ ശരിയായ വൃത്തിയാക്കലിന് തടസമാകുന്നുണ്ട്.

കിടക്ക വിരിപ്പുകൾ ശരിയായി പരിപാലിക്കാനുള്ള ചില നല്ല രീതികൾ

1. ചൂടുവെള്ളത്തിൽ കഴുകുക:

ഫാബ്രിക്കിന്റെ ഗുണനിലവാരത്തെ ആശ്രയിച്ച്, ചൂടുവെള്ളത്തിൽ കഴുകുന്നത് ബാക്ടീരിയ നശിപ്പിക്കാൻ സഹായിക്കും.

2. ഓരേ അളവിൽ ഡിറ്റർജന്റും ഫാബ്രിക് സോഫ്റ്റണറും ഉപയോഗിച്ച് കഴുകുന്നത് സോപ്പ് കൃത്യമായി കഴുകുമ്പോൾ പോകുന്നതിനും  സോഫ്റ്റ്നർ കൃത്യമായി ഫാബ്രിക്കിനു ലഭ്യമാക്കുന്നതിനും സഹായകമാകുന്നു.

  3. നന്നായി ഉണക്കുക

ഉപയോഗിക്കുന്നതിന് മുമ്പ് കിടക്ക വിരിപ്പുകൾ പൂർണ്ണമായും ഉണക്കുക. ഇങ്ങനെ ചെയ്യുന്നത് പൂപ്പൽ വളർച്ച പ്രതിരോധിക്കാൻ സഹായകമാകും.

4. ലേബൽ ഇൻസ്റ്റ്രക്ഷൻസ് പരിശോധിക്കുക

ഓരോ കിടക്ക വിരിപ്പിന്റെയും തനത് വാഷിംഗ് നിർദ്ദേശങ്ങൾ പാലിക്കുക. ഓരോ ഫാബ്രിക്കിനും വ്യത്യസ്ത കെയർ നിർദേശങ്ങളുണ്ട്.

5. വാഷിംഗ് മെഷീൻ ഓവർലോഡ് ചെയ്യരുത്:

വിരിപ്പുകൾ കഴുകുമ്പോൾ, മെഷീൻ ഓവർലോഡ് ചെയ്താൽ യാതൊരു ഉപകാരവും കിട്ടില്ല. വ്യക്തമായ ക്ലീനിംഗിനും സ്പിൻ പ്രക്രിയയ്ക്കും ഫാബ്രിക്കിന് ഇടം നൽകണം.

നമുക്ക് എല്ലാവർക്കും അറിയാം, നല്ല ഉറക്കം ആരോഗ്യത്തിനും സന്തോഷത്തിനും അത്യാവശ്യമാണ്. തീരെ കുറച്ച് പരിശ്രമം കൊണ്ടുതന്നെ നമ്മുടെ കിടക്ക വിരിപ്പുകൾ വൃത്തിയാക്കാനും പുതുമ നൽകാനും കഴിയും. ആഴ്ചകളിൽ ഒരിക്കൽ ചെയ്യുന്ന ചെറിയ പരിശ്രമം നമ്മുടെ ദൈനംദിന ആരോഗ്യത്തിന് വലിയ ഗുണങ്ങൾ നൽകും.

Related posts