Nammude Arogyam
General

ഗർഭകാലത്തുണ്ടാകുന്ന അമിതമായ ഛർദിയും ഓക്കാനവും സാധാരണമല്ല; പ്രതിരോധിക്കാൻ ചില ടിപ്പുകളിതാ.. Excessive nausea and vomiting are not common during pregnancy; tips to prevent HG(PART 2)

ഹൈപ്പറേമസിസ് ഗ്രാവിഡാറം (HG) ഗർഭകാലത്ത് ഉണ്ടാകുന്ന ഗുരുതരമായ ഛർദ്ദിയും കൂടുതൽ അസ്വസ്ഥതയും ഉണ്ടാക്കുന്ന അവസ്ഥയാണ്. IV ഫ്ലൂയിഡുകൾ ഉപയോഗിച്ചുള്ള ചികിത്സ സാധാരണമാണ്, എന്നാൽ ചില അവസരങ്ങളിൽ IV ഒഴിച്ചും പല രീതികൾ ഉപയോഗിച്ച് ഈ അവസ്ഥ കൈകാര്യം ചെയ്യാനാകും. തീർച്ചയായും  വീട്ടിൽ തന്നെ  ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി എല്ലാവരും ശ്രമിക്കുന്നുണ്ടാകും. ഈ ലേഖനത്തിലൂടെ  അത്തരം ചില ടിപ്പുകൾ പരിചയപ്പെടാം.

  • ഒരുപാട് അളവിൽ കഴിക്കുന്നത് ഒഴിവാക്കി ചെറിയ അളവിൽ പലവട്ടം ഭക്ഷണം കഴിക്കുക.
  • ഭക്ഷണം ദഹിക്കാൻ സുഖമുള്ളതായിരിക്കണം, ഉദാഹരണത്തിന് റൈസ്, ബിസ്കറ്റ്, തുടങ്ങിയ ലളിതമായ ഭക്ഷണങ്ങൾ.
  • കടുത്ത മണമുള്ള, സ്പൈസി, അല്ലെങ്കിൽ അമിതമായ എണ്ണ ഭക്ഷണങ്ങൾ ഒഴിവാക്കുക.
  • ചെറിയ അളവിൽ ഇടയ്ക്കിടെ കൃത്യമായി  വെള്ളം കുടിക്കുക, ഒരേസമയം ഒരുപാട് വെള്ളം  കുടിക്കുന്നത് ഒഴിവാക്കുക.
  • ഐസ് ചിപ്പുകൾ അല്ലെങ്കിൽ ഫ്ലേവർ ചേർത്ത വെള്ളം ഉപയോഗിച്ച് ജലാംശം നിലനിർത്താവുന്നതാണ്.
  • ഇഞ്ചി അല്ലെങ്കിൽ നാരങ്ങയുടെ ചായ, അല്ലെങ്കിൽ പുടീന ചായ ചിലർക്ക് ഛർദ്ദി കുറയ്ക്കാൻ സഹായകരമാകും.
  • ആക്യുപ്രഷർ ബാൻഡുകൾ (മോഷൻ സിക്ക്നസ് ബാൻഡ്) ധരിക്കുന്നത് ചിലർക്കു ആശ്വാസകരമാകാം.
  • സങ്കടം അല്ലെങ്കിൽ അമിതമായ മാനസിക സമ്മർദം ഒഴിവാക്കി ശരിയായ വിശ്രമം ലഭ്യമാക്കുക.
  • റീലാക്സേഷൻ ടെക്നികുകൾ, ശ്വസന വ്യായാമങ്ങൾ  എന്നിവ വഴി മനസ്സിനെ സമാധാനപ്പെടുത്തി അസ്വസ്ഥത കുറയ്ക്കാവുന്നതാണ്.
  • ഗർഭകാല വൈറ്റമിനുകൾ ഭക്ഷണത്തോടൊപ്പം, വൈകിട്ട് കഴിക്കുക.
  • മാഗ്നീഷ്യം പോലുള്ള സപ്ലിമെന്റുകൾ ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിക്കുക.

ഈ മാർഗങ്ങൾ ഉപയോഗിച്ച് ലക്ഷണങ്ങൾ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ, ഡോക്ടറുടെ പ്രൊഫഷണൽ സഹായം തേടേണ്ടതാണ്.

Related posts