Nammude Arogyam
General

വയറിളക്കം കുട്ടികളിൽ; ഈ കാര്യങ്ങൾ ഒരിക്കലും അവഗണിക്കരുത്.. Diarrhea in children; never ignore these things.

വയറിളക്കം എന്നത് കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാവുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ്, പ്രത്യേകിച്ച് ശുചിത്വ സൗകര്യങ്ങൾ കുറഞ്ഞ പ്രദേശങ്ങളിൽ. പലർക്കും സാധാരണ രോഗംപോലെ തോന്നാം, പക്ഷേ ശരിയായ പരിചരണം ലഭിക്കാതെ പോയാൽ ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്കിടയാക്കും. കുട്ടികളുടെ ശരീരഭാരം കുറവായതിനാൽ വെള്ളവും പോഷകങ്ങളുമുള്ള നഷ്ടം ഇവരെ വേഗത്തിൽ ദുർബലരാക്കുന്നു. ബാക്ടീരിയ, വൈറസുകൾ, പരസൈറ്റുകൾ, എന്നിവയാണ് വയറിളക്കത്തിന്‍റെ പ്രധാന കാരണം. മലിനജലവും നല്ല രീതിയിൽ പാകം ചെയ്യപ്പെടാത്തതുമായ ഭക്ഷണവും വഴി ബാക്ടീരിയ, വൈറസുകൾ, പരസൈറ്റുകൾ എന്നിവ പകരുന്നു. ഈ രോഗത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ മുൻകരുതലുകളും അടിയന്തര പരിചരണവും ഏറ്റവും പ്രധാനമാണ്.

വയറിളക്കം ഒരു വലിയ ആരോഗ്യ പ്രശ്നമാണ്. ശുദ്ധജലവും ശുചിത്വ സൗകര്യങ്ങളും ഇല്ലാത്ത പ്രദേശങ്ങളിൽ, വയറിളക്കം വലിയ ദോഷങ്ങളുണ്ടാക്കുന്നു. വെള്ളക്കുറവും പൊഷകക്കുറവും രോഗബാധിതരിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ട്ടിക്കും, ചിലപ്പോൾ മരണം വരെയും സംഭവിക്കാൻ കാരണമാകുന്നു. കുട്ടികൾ ഇത്തരം അവസ്ഥകളിൽ കൂടുതൽ ദുർബലരാകും, കാരണം അവരുടെ ശരീരഭാരം കുറവായതിനാൽ ജല നഷ്ട്ടം  അവരുടെ ശരീരത്തിനെ പെട്ടെന്ന് ബാധിക്കും.

വയറിളക്കം അനുഭവിക്കുന്ന കുട്ടികളിൽ  ജല നഷ്ടവും  പോഷക നഷ്ട്ടവും  ഒഴിവാക്കേണ്ടതുണ്ട്. ഓറൽ റിഹൈഡ്രേഷൻ സൊല്യൂഷൻ (ORS) ശരീരത്തിൽ എലെക്ട്രോലൈറ്റ്സ് കൂടാതെ ലവണങ്ങളും നിലനിർത്താൻ സഹായിക്കുന്നു. പഞ്ചസാരയുള്ള പാനീയങ്ങൾ ഒഴിവാക്കുക, കാരണം അത് ദാഹം അമിതമാക്കും.

ഭക്ഷണത്തിനു മുമ്പും ശൗചാലയം ഉപയോഗിച്ചതിനു ശേഷവും കൈ കഴുകൽ കുട്ടികൾക്ക് തുടങ്ങിയ ശരിയായ ശുചിത്വ ശീലങ്ങൾ കുട്ടികളെ പഠിപ്പിക്കുക. വസ്തുക്കളും ഉപകരണങ്ങളും ശുദ്ധമാക്കി ഉപയോഗിക്കുക. ഭക്ഷണം നല്ലപോലെ കഴുകി പാകം ചെയ്യുക. പച്ചക്കറികളും പഴങ്ങളും ശുദ്ധമായി കഴുകുക. പാകം ചെയ്യാത്ത മാംസം, മീൻ, മുട്ട എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

റോട്ടാവൈറസ് വാക്സിൻ കുട്ടികളിലെ വയറിളക്കത്തിനുള്ള പ്രധാന പ്രതിരോധ മാർഗമാണ്. വാക്സിനേഷൻ പൂർണ്ണമായിട്ടുണ്ടെന്ന് ഉറപ്പാക്കുക.

ശുചിത്വവും ശുചിത്വരീതികളും ശീലമാക്കുക. ടോയ്‌ലറ്റ് ശുചിത്വം നിലനിർത്തുക. കുട്ടികളെ ടോയ്‌ലറ്റ് ശരിയായി ഉപയോഗിക്കാൻ പരിശീലിപ്പിക്കുക. ശരിയായ ചികിത്സ ഉറപ്പാക്കുക. വയറിളക്കം തുടങ്ങുന്ന ആദ്യ ലക്ഷണങ്ങളിൽ തന്നെ പ്രതിരോധ നടപടികൾ സ്വീകരിക്കുക.ORS, പച്ചക്കറി സുപ്പുകൾ, കരിക്കിൻ  വെള്ളം എന്നിവ നൽകുക. ഗുരുതര അവസ്ഥ കണ്ടാൽ ഉടൻ വൈദ്യസഹായം തേടുക.

Related posts