Nammude Arogyam
General

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ കസകസ

ഇന്ന് മൂന്ന് പേരെ എടുത്താൽ അതിൽ രണ്ട് ആൾക്കാർക്ക് രക്തസമ്മർദ്ദം ഉണ്ടായിരിക്കും. അത്രയധികം ആളുകളാണ് ഈ ജീവിതശൈലീ രോഗത്താൽ ബുദ്ധിമുട്ടുന്നത്. ഒരിക്കൽ വന്ന് കഴിഞ്ഞാൽ ഒരിക്കലും പൂർണ്ണമായും മാറ്റിയെടുക്കാൻ പറ്റില്ല എന്നതാണ് ഈ രോഗത്തിന്റെ പ്രശ്‌നം. എന്നാൽ, കൃത്യമായ ഡയറ്റും കാര്യങ്ങളും നോക്കി, ശരിയായ ഭക്ഷണങ്ങളിലൂടെ ഇതിനെ നിയന്ത്രിച്ച് നിർത്താൻ സാധിക്കും. അത്തരത്തിൽ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ കസകസ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് എങ്ങനെ കൃത്യമായി ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്.

പല കാരണങ്ങൾ കൊണ്ട് രക്തസമ്മർദ്ദം കൂടാറുണ്ട്. അതിൽ, കൃത്യമായി വ്യായാമം ചെയ്യാതിരിക്കുന്നതും നല്ല ഭക്ഷണങ്ങൾ കഴിക്കാതിരിക്കുന്നതും രക്തസമ്മർദ്ദം കൂടുന്നതിന് കാരണങ്ങളിൽ ഒന്നാണ്. പൊതുവിൽ രക്തസമ്മർദ്ദം കൂടുതൽ ഉള്ളവർ ഉപ്പിന്റെ ഉപയോഗം കുറയക്കാൻ പറയും. എന്നാൽ, രക്തസമ്മർദ്ദം കുറയ്ക്കാൻ കസകസ കഴിക്കുന്നത് വളരെ നല്ലതാണ്.

മെക്‌സിക്കൻസ് വർഷങ്ങളോളമായി രക്തസമ്മർദ്ദം നിയന്ത്രിക്കാൻ കസകസയാണ് ഉപയോഗിച്ച് വരുന്നത്. അതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ഈ കസകസ കൂടുതലും ഉൽപാദിപ്പിക്കപ്പെടുന്നത് മെക്‌സിക്കോയിൽ ആണ് എന്നതാണ്. ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ് കസകസ. നിരവധി ആരോഗ്യ ഗുണങ്ങൾക്ക് ഈ ഫാറ്റി ആസിഡുകൾ ഉപകരിക്കുന്നുണ്ട്. അതുപോലെ, രക്തസമ്മർദ്ദം കുറക്കുന്നതിനും ഈ ഫാറ്റി ആസിഡ് ഉപയോഗിക്കുന്നത് നല്ലതു തന്നെ.

കസകസയിൽ, വിറ്റമിൻസും മിനറൽസും കാൽസ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയും ധാരാളം അടങ്ങിയിരിക്കുന്നു. ഇതെല്ലാം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്. കസകസയിൽ ധാരാളം ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് രക്തസമ്മർദ്ദം കുറക്കാൻ സഹായിക്കുന്നുണ്ട്. അതുപോലെ, ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇതിന്റെ ഉപയോഗം നല്ലതു തന്നെ.

കസകസയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ ദഹനം നല്ലരീതിയിൽ വേഗത്തിൽ നടക്കുന്നതിന് ഇത് സഹായിക്കുന്നുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. പലതരത്തിൽ കസ്‌കസ് ആഹാരത്തിൽ ഉൾപ്പെടുത്താവുന്നതാണ്. കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ ഇത് ഇട്ട് കുടിക്കാവുന്നതാണ്. അതുപോലെ, ആഹാരത്തിൽ കുതിർത്തെടുത്ത കസകസ ഉപയോഗിക്കുന്നതും നല്ലത് തന്നെ. തൈരിന്റെ കൂടേയും, ഓട്‌സ് കഴിക്കുന്നതിലും, സാലഡിലും സ്മൂത്തി തയ്യാറാക്കുമ്പോഴും, ജ്യൂസിലും കസ്‌കസ് ചേർക്കാവുന്നതാണ്. ഇവ ആഹാരത്തിൽ ചേർക്കുന്നതിനായി ഒരു ടേബിൾസ്പൂൺ കസകസ എടുത്ത് വെള്ളത്തിൽ 5 മുതൽ 10 മിനിറ്റ് കുതിർക്കാൻ വെക്കണം. ഇത് വെറുതേ കഴിക്കുന്നതും അതുപോലെ, ആഹാരത്തിൽ ചേർത്ത് കഴിക്കുന്നതും രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ മരുന്ന് കഴിക്കുന്നവർക്കും കസകസ ഉപയോഗിക്കാവുന്നതാണ്. ദിവസേന 1 മുതൽ 2 ടേബിൾസ്പൂൺ കസകസ ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. അതിനാൽ, മൊത്തത്തിലുള്ള ആരോഗ്യ പരിപാലനത്തിനും ഇത് നല്ലതാണ്.

കസകസ കഴിച്ചട്ട് എന്തെങ്കിലും ആരോഗ്യ പ്രശ്ങ്ങൾ നേരിടുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ ഉടൻ തന്നെ കാണേണ്ടതാണ്. അതുപോലെ, രക്തസമ്മർദ്ദം കുറവുള്ളവർ ഒരിക്കലും കസകസ കഴികരുത്. ഇത് കൂടുതൽ അപകടത്തിലേയ്ക്ക് നയിക്കും. അതിനാൽ, ശ്രദ്ധിച്ച് മാത്രം കഴിക്കുക. കസകസ കുതിർത്ത് മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. മിതമായ അളവിൽ കഴിക്കാനും ശ്രദ്ധിക്കുക. കൂടുതൽ സംശയമുണ്ടെങ്കിൽ ഡോക്ടറുടെ അഭിപ്രായം തേടുന്നത് വളരെ നല്ലതാണ്.

Related posts