മുട്ടുവേദന ഇന്ന് പല പ്രായക്കാർക്കും പൊതുവായ പ്രശ്നമാണ്. പ്രായാധിക്യം, അപകടം, അസ്ഥി രോഗങ്ങൾ, അധിക ഭാരം, അല്ലെങ്കിൽ സ്പോർട്സ് പരിക്കുകൾ – ഇവയൊക്കെ മട്ട് വേദനക്ക് കാരണമാകാം. മരുന്നുകൾ വേദന കുറയ്ക്കാൻ സഹായിച്ചാലും, ഫിസിയോതെറാപ്പി ആണ് സ്ഥിരമായ ആശ്വാസത്തിനും ചലനം മെച്ചപ്പെടുത്തുന്നതിനും ഏറ്റവും സുരക്ഷിതമായ മാർഗം.
ഫിസിയോതെറാപ്പിയിൽ ഓരോ അവസ്ഥയ്ക്കും ചേർന്ന വ്യായാമങ്ങൾ, മുട്ടിനോട് ചേർന്നിരിക്കുന്ന പേശികൾ ശക്തമാക്കുന്നു. പേശികളുടെ ശക്തി കൂടുമ്പോൾ, മുട്ടിൽ വരുന്ന സമ്മർദ്ദം കുറയും, ഇതിലൂടെ കാൽ മുട്ടിനു സ്ഥിരത ലഭിക്കും. ഇതോടെ വേദന കുറയുകയും പരിക്കുകൾ ആവർത്തിക്കുന്നത് തടയുകയും ചെയ്യും.

ശാസ്ത്രീയമായ രീതിയിലുള്ള സ്ട്രെച്ചിങ് രീതികൾകാൽ മുട്ടിലെ ദൃഡത കുറയ്ക്കുകയും ചലന ശേഷി കൂട്ടുകയും ചെയ്യും. വാതം പോലുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് ദിവസവും സ്ട്രെച്ചിങ്ങും ചെറിയ രീതിയിലുള്ള വ്യായാമങ്ങളും വളരെ ഗുണം ചെയ്യും.
ഫിസിയോതെറാപ്പിയുടെ മറ്റൊരു പ്രധാന ഗുണം രക്ത ചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കും എന്നതാണ്. മുട്ടിനും ചുറ്റുമുള്ള ടിഷ്യുസ് -ൽ ഓക്സിജൻ എത്തുന്നതിലൂടെ അണുബാധ കുറയും, പ്രയാസങ്ങൾ പെട്ടെന്ന് മാറുകയും ചെയ്യും. നമ്മുടെ ഇരുത്തത്തിലും നടത്തത്തിലും ശരിയായ ഘടന രൂപപ്പെടുത്തിയില്ലെങ്കിൽ മുട്ടിൽ അധിക സമ്മർദ്ദം മൂലം വേദനയുണ്ടാകാം. ഒരു ഫിസിയോതെറാപ്പിസ്റ്റ് നൽകുന്ന ശെരിയായ നിർദ്ദേശങ്ങൾ പാലിച്ചാൽ ഇത്തരം ജോയിന്റിൽ ഉണ്ടാകുന്ന ഉണ്ടാകുന്ന അധിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
മുട്ടുവേദനയുള്ളവർ സ്വയം വ്യായാമം ചെയ്യാൻ ശ്രമിക്കുമ്പോൾ, അധിക സമ്മർദ്ദം ഉണ്ടാകാനിടയുണ്ട്. ഒരു ശാസ്ത്രീയ മേൽനോട്ടത്തിൽ ചെയ്യുന്ന സുരക്ഷതവും, വേദനക്ക് അനുസരിച്ചുള്ള തെറാപ്പികളും ആകുമ്പോൾ ദീർഘകാല അടിസ്ഥാനത്തിൽ ചിലപ്പോൾ നല്ലതാകും.