ഡാ….2:30 മണി കഴിഞ്ഞു. വിശന്നിട്ട് വയ്യ ഭക്ഷണം കഴിച്ചിട്ട് നോക്കാം ബാക്കി പണികളൊക്കെ.
നീ നടന്നോ, ഞാൻ കൈയ്യൊക്കെ കഴുകിയിട്ട് വരാം.
ശരി, നീ വേഗം വായോ.
………………..
എന്തുവാടെയ് ഇത് കൈ കഴുകി വരാൻ ഇത്രേം നേരമോ? ഞാനിതൊക്കെ തുറന്ന് ഇരിക്കാൻ തുടങ്ങീട്ട് എത്ര നേരമായി അറിയോ?
എടാ അത് കഴിക്കല്ലേ…….
നീയിത് എന്ത് പണിയാടാ ചെയ്തത്? വിശന്നിരിക്കുന്ന നേരത്താണോടാ ഭക്ഷണം കളയുന്നത്?
എടാ അതിൽ ഈച്ച ഇരുന്നിരുന്നു, അതാ ഞാൻ ഭക്ഷണം കളഞ്ഞത്.
ഒരു കുഞ്ഞൻ ഈച്ച ഇരുന്നതിനാണോ നീയത് ഒഴിവാക്കിയത്………….
ഇത്പോലെ നിങ്ങളുടെ ഭക്ഷണത്തില്‍ ഒരു ഈച്ച ഇരിക്കുന്നത് കാണുമ്പോള്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന പല വിധത്തിലുള്ള കാര്യങ്ങളുണ്ട്. അതില്‍ പ്രധാനമായും നിങ്ങളുടെ രുചികരമായ ഭക്ഷണം ഉടനടി വലിച്ചെറിയാം, എന്നാല്‍ ഒന്നും സംഭവിക്കാത്തതുപോലെ ഭക്ഷണം കഴിക്കുന്നവരും നമുക്ക് ചുറ്റും ഉണ്ട്. എന്നാല്‍ ഇനി ഇത്തരത്തില്‍ കഴിക്കുമ്പോള്‍ ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്. കാരണം അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നിരവധിയാണ് എന്നുള്ളത് തന്നെ. നമ്മളില്‍ പലരും വിചാരിക്കും അതൊരു ഈച്ചയല്ലേ എന്ന് പക്ഷേ, ഈ ശരി പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ ഇല്ലാതാക്കുന്നതിന് കെല്‍പ്പുള്ളതാണ് എന്ന കാര്യം അറിഞ്ഞിരിക്കേണ്ടതാണ്.
ഇവക്ക് നിങ്ങളുടെ പ്ലേറ്റിലേക്ക് ചില ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ വരുത്താന്‍ കഴിയും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ചിന്തിച്ച് മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അതുണ്ടാക്കുന്ന അസ്വസ്ഥതകള്‍ വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. മാത്രമല്ല ഇത്തരം കാര്യങ്ങള്‍ അജ്ഞയോടെ തുടരുന്നതിനേക്കാള്‍ അവയെക്കുറിച്ച് അറിയുന്നതാണ് നല്ലത്. ഈ ചെറിയ ജീവികള്‍ ഉണ്ടാക്കുന്ന ആഘാതം അവയുടെ വലുപ്പത്തേക്കാള്‍ വളരെ വലുതാണ്. എന്തൊക്കെയാണ് ഈച്ച ഭക്ഷണത്തില്‍ വന്നിരിക്കുമ്പോള്‍ സംഭവിക്കുന്നത്, ഈച്ചകള്‍ ഭക്ഷണത്തെ എങ്ങനെ ബാധിക്കുന്നുഎന്നുള്ള കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ഈച്ചകള്‍ക്ക് ഭക്ഷണത്തില്‍ ഛര്‍ദ്ദിക്കാന്‍ സാധിക്കും
നിങ്ങള്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളില്‍ ഒന്നാണ് ഇത്. കാരണം ഈച്ചകള്‍ അവയുടെ ട്യൂബുലാര്‍ വായിലൂടെയാണ് ദ്രാവകങ്ങള്‍ വലിച്ചെടുത്ത് ഭക്ഷിക്കുന്നത്. ഇവയുടെ വായുടെ പ്രത്യേകത അനുസരിച്ച് ഇവക്ക് ഭക്ഷണത്തെ ഒരു ദ്രാവകമാക്കി മാറ്റുന്നതിന് സാധിക്കുന്നുണ്ട്. ഇത് ചെയ്യുന്നതിന്, അവ നിങ്ങളുടെ ഭക്ഷണം അവയുടെ ഉമിനീര്‍ ഉപയോഗിച്ച് വലിച്ചെടുക്കുന്നു, അതില്‍ മുമ്പ് കഴിച്ച എന്തും അടങ്ങിയിരിക്കാം (ഉദാഹരണത്തിന്, ചീഞ്ഞ മാംസം അല്ലെങ്കില്‍ മലം). ഇതെല്ലാം അവയുടെ ഉമിനീരുമായി കലരുകയും അവ നമ്മുടെ ഭക്ഷണത്തില്‍ കലരുകയും ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചില്ലെങ്കില്‍ അവ നമ്മളില്‍ ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നതിനുള്ള സാധ്യതയെ വളരെയധികം ചൂണ്ടിക്കാണിക്കുന്നു.
ഈച്ചകള്‍ ഭക്ഷണത്തില്‍ മുട്ടയിടാം
ഭക്ഷണം അടക്കാതെ വെച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ രുചികരമായ ഭക്ഷണത്തില്‍ അവക്ക് മുട്ടയിടുന്നതിനുള്ള അവസരം ഉണ്ടാവുന്നുണ്ട്. കുറച്ച് സമയം കഴിഞ്ഞാല്‍, അവ ബാക്ടീരിയകളാല്‍ നിങ്ങളെ വിഷലിപ്തമാക്കുന്ന ചെറിയ കുഞ്ഞു ഈച്ചകളായി (മാഗ്ഗോട്ടുകള്‍ അല്ലെങ്കില്‍ ലാര്‍വകള്‍) വളരും. അതിനാല്‍ ആരോഗ്യമാണ് പ്രധാനം എന്നുണ്ടെങ്കില്‍ നിങ്ങളുടെ ഭക്ഷണം ഉപേക്ഷിക്കാന്‍ ആണ് ശ്രമിക്കേണ്ടത്. അത് എത്ര പ്രിയപ്പെട്ട ഭക്ഷണം ആണെങ്കില്‍ പോലും ശ്രദ്ധിക്കേണ്ടതാണ്. കാരണം അവരുടെ കാലുകള്‍ക്കും ചിറകുകള്‍ക്കും നിങ്ങളുടെ ഭക്ഷണത്തെ ബാക്ടീരിയകളുടെ കൂടായി മാറ്റാന്‍ കഴിയും. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.
ഈച്ചകള്‍ ബാക്ടീരിയകളാല്‍ നിറഞ്ഞതാണെന്ന് ആദ്യം മനസ്സിലാക്കേണ്ടതാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ സൂക്ഷ്മാണുക്കളെ അവയുടെ ശരീരത്തിന് പുറത്ത് കണ്ടെത്താന്‍ കഴിയുമെന്ന് നിങ്ങള്‍ക്കറിയാമോ? നന്യാങ് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി പറയുന്നതനുസരിച്ച്, ”ഒരു ഈച്ച പറക്കുന്ന ഓരോ സമയത്തും അത് ലക്ഷക്കണക്കിന് ബാക്ടീരിയകളെ വഹിച്ച് കൊണ്ടാണ് പറക്കുന്നത് എന്ന കാര്യം മറക്കരുത്. അതുകൊണ്ട് തന്നെ അവര്‍ തൊടുന്ന എന്തും ഗുരുതരമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ്.
മാലിന്യങ്ങളിലൂടെയും ഭക്ഷണത്തിലൂടെയും ഈച്ചകള്‍ പറക്കുന്നതിലൂടെ തന്നെ കുറഞ്ഞത് 60 വ്യത്യസ്ത രോഗങ്ങളെങ്കിലും മനുഷ്യര്‍ക്ക് പകരാന്‍ ഈച്ചക്ക് കഴിയും. അതില്‍ വയറിളക്കം, കോളറ, കുഷ്ഠം എന്നിവ ഉള്‍പ്പെടുന്നു. ഇത് മനുഷ്യര്‍ക്ക് മാത്രമല്ല, കോഴികളെയോ പന്നികളെയോ പോലുള്ള മറ്റ് മൃഗങ്ങളിലും ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്.
നിസ്സാരമെന്ന് കരുതി വിടുന്ന കാര്യങ്ങള്‍ അല്‍പം പ്രധാനപ്പെട്ടത് തന്നെയാണ് എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ നിസ്സാര കാര്യങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. രോഗങ്ങൾ എങ്ങനെ തന്നെ വന്നാലും സ്വയം ചികിത്സക്ക് നിൽക്കാതെ വൈദ്യസഹായം തേടേണ്ടതാണ്.