ഇന്നത്തെ ഓഫിസ് ജീവിതത്തിൽ പലർക്കും അനുഭവപ്പെടുന്ന പ്രശ്നമാണ് പുറം വേദന. ദിവസവും കമ്പ്യൂട്ടർ മുന്നിൽ നീണ്ട സമയം ഇരിക്കുക, സമയത്തിന് അനുസരിച്ചു പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങളിൽ ദീർഘ നേരം ഒരേ രീതിയിൽ തുടരുന്നത് സമ്മർദ്ദം മസിലുകളെ കടുപ്പിക്കുകയും, ഇടുപ്പ് വേദന അല്ലെങ്കിൽ പുറം വേദന ഉണ്ടാക്കുകയും ചെയ്യുന്നു. പലർക്കും ഇത് ചെറിയ അസ്വസ്ഥത മാത്രമായാണ് തോന്നുന്നത്, എന്നാൽ സ്ഥിരമായി ശ്രദ്ധിക്കാതിരിക്കുന്നത് ദീർഘകാലത്തേക്കു ഗുരുതര പ്രശ്നങ്ങളിലേക്ക് വഴിതെളിക്കാം.
ഓഫിസ് സമ്മർദ്ദം കാരണം മസിലുകൾക്ക് വിശ്രമം കിട്ടാതെ വരുന്നു. ഇതാണ് വേദനയുടെ പ്രധാന കാരണം. കൂടാതെ, ശരീരത്തിലെ ജലാംശവും, ഫാസ്റ്റ് ഫുഡ് കഴിക്കുകയും ചെയ്യുന്നതും, വ്യായാമം കുറവായിരിക്കുന്നതും ഓഫീസ് സമ്മർദ്ദത്തിന്റെ ഫലമായി പുറം വേദന കൂടുതൽ ശക്തമാകാൻ കാരണമാകുന്നു. ശരിയായ ശരീര ഘടന ശ്രദ്ധിക്കാതെ ഇരിക്കലും, സ്ക്രീൻ ന്റെ ഉയരം ശരിയായില്ലാത്തതും പ്രശ്നം കൂട്ടുന്നു.ഇടുപ്പെല്ലിൽ സ്ഥിരമായ വേദന, മസിലുകളിൽ കടുപ്പം, കുനിയുകയോ നിൽക്കുകയോ ഇരിക്കുകയോ ചെയ്യുന്ന സമയത്ത് ബുദ്ധിമുട്ട്, ഉറക്കത്തിനിടെ അസ്വസ്ഥത. ഈ ലക്ഷണങ്ങൾ കണ്ടാൽ, ചെറിയ മാറ്റങ്ങൾ ജീവിത ശൈലിയിൽ കൊണ്ട് വരുന്നത് നല്ലതാണ്. ചെറിയ ശീലങ്ങളിൽ മാറ്റം കൊണ്ടുവന്നാൽ സമ്മർദ്ദവും പുറം വേദനയും ഒരു പരിധി വരെ നിയന്ത്രിക്കാനാകും.

ശരിയായ ഇരിപ്പു നില പാലിക്കുക അത്യാവശ്യമാണ്. കസേര ശരിയായ പിന്തുണ ഉള്ളതായിരിക്കണം, ലുംബർ സപ്പോർട്ട് ഉള്ള കസേരകൾ ഉപയോഗിക്കുക, സ്ക്രീൻ ഉയരം കണ്ണിന് നേരെ ആകണം. തുടര്‍ച്ചയായി 1–2 മണിക്കൂർ ഇരിക്കാതെ, 30–40 മിനിറ്റ് ഇടവേളകളിൽ ചെറിയ നടത്തം ആകാം. കഴുത്ത് , ചുമലുകൾ , പുറം , കാൽ എന്നിവ സ്ട്രെച്ച് ചെയ്ത വിശ്രമിക്കാൻ സഹായിക്കുക . യോഗ, മെഡിറ്റേഷൻ, നടത്തം എന്നിവ സമ്മർദ്ദം കുറക്കാനും പേശികൾ ലൂസ് ആകാനും സഹായിക്കും.
ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കുന്നതിൽ ശ്രദ്ധിക്കുക. പ്രോസസ്സ് ചെയ്ത ഭക്ഷണം കുറയ്ക്കുക. കാൽസ്യം , മഗ്നീഷ്യം , പ്രോട്ടീൻ എന്നിവ അടങ്ങിയ സമതുലിത ഭക്ഷണം പേശികൾക്ക് ശക്തി നൽകും. ജോലിയ്ക്കുള്ള സ്ഥലം ശരിയായ രീതിയിൽ ഉള്ളതാനെന്നു ഉറപ്പാക്കുക. ലാപ്‌ടോപ്പ്/കീബോർഡ് എന്നിവയുടെ ഉയരം, കസേരയുടെ ഉയരം, ദൂരം എന്നിവ ശരിയായിരിക്കണം. നീണ്ട കാൾസ് /മീറ്റിംഗ്‌സ് -ൽ ഹെഡ്സെറ്റ് ഉപയോഗിച്ച് സംസാരിക്കുക. കൈകൾ ദീർഘ നേരം ഫോൺ വിളിക്കുന്ന രീതിയിൽ വെക്കുന്നത് കൈകളിലും ചുമലുകളിലും വേദന ഉണ്ടാക്കാം.